കോഴിക്കോട് മാളിക്കടവ് ഐ.ടി.ഐയില്‍ പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം


കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ സ്‌ട്രൈവ് പദ്ധതിയുടെ ഭാഗമായി പ്ലേസ്‌മെന്റ് ഓഫീസര്‍ തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത: എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എംബിഎയ്ക്കൊപ്പം ബി.ഇ/ബി.ടെക്, ഇംഗ്ലീഷിലെ മികച്ച ആശയവിനിമയ വൈദഗ്ധ്യം, എച്ച്.ആര്‍ വിഭാഗത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ അനുഭവപരിചയം, വിവിധ വ്യവസായങ്ങളില്‍ പ്രാവീണ്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ക്ക് മെയ് 10- ന് രാവിലെ 11 മണിക്ക്  കോഴിക്കോട് നടക്കുന്ന കൂടികാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ നമ്പര്‍: 0495 2377016

[bot1]