ഐ.ടി.ഐ കഴിഞ്ഞിട്ടും ജോലി ആയില്ലേ? ഉദ്യോഗാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍


കോഴിക്കോട്: വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌പെക്ട്രം ജോബ് ഫെയര്‍. കോഴിക്കോട് മാളിക്കടവ് ഗവ. ഐ.ടി.ഐയില്‍ മാര്‍ച്ച് 10ന് നടക്കുന്ന പരിപാടി എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഐ.ടി.ഐ പാസായവര്‍ക്ക്ജോബ് ഫെയറില്‍ പങ്കെടുക്കാം.

തൊഴില്‍ അന്വേഷകര്‍ക്ക് www.spectrumjobs.org എന്ന ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 9947454618, 8848487385