Tag: Iringal
ഇരിങ്ങലില്‍ സുന്ദരേശന്‍ തീര്‍ക്കുന്ന തെയ്യ പ്രപഞ്ചം; സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ ഈ തെയ്യ വിസ്മയം ഇനിയും കാണാത്തവരുണ്ടോ?
മുഹമ്മദ് ടി.കെ. ഇരിങ്ങല്‍: അന്താരാഷ്ട്ര ക്രാഫ്റ്റ് ആന്‍ഡ് ആര്‍ട്ട് മേളയുടെ തിരക്കിനിടയില്‍, തെയ്യക്കോലങ്ങള്‍ കാണാനെത്തിയ കാണികള്‍ക്കിടയില്‍ മേശയ്ക്കരികിലിരുന്ന് തന്‍റെ പുതിയ സൃഷ്ടി കൊത്തിയെടുക്കാനുള്ള ശ്രമത്തിലാണ് സുന്ദരേശന്‍. കുറത്തി തെയ്യത്തെയാണ് സുന്ദരേശന്‍ കൊത്തിയെടുക്കുന്നത്. സാധാരണ കുറത്തിയില്‍ നിന്ന് വ്യത്യസ്തമായി കുറച്ചുകൂടെ അലങ്കാരങ്ങളുള്ള കുറത്തി രൂപമായത് കൊണ്ടു തന്നെ പതിവിലും സമയമെടുത്താണ് ജോലി ചെയ്യുന്നത്. ഇടയ്ക്ക് പ്രദര്‍ശനം
കരവിരുതിന്റെ മഹാമേളയ്ക്ക് അരങ്ങൊരുങ്ങുന്നു; സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍
വടകര: 10-ാമത് സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേളയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. ഡിസംബര്‍ 22 മുതല്‍ ജനുവരി ഒൻപത് വരെയാണ് മേള നടക്കുന്നത്. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ മേളയുടെ ഒരുക്കങ്ങളും സജ്ജീകരണങ്ങളും അവലോകനം ചെയ്തു. കലാവിരുതിന്റെ ഏറ്റവും മികച്ച കരകൗശലമേളകളില്‍ ഒന്നായ
നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഇരിങ്ങലിന്റെ സ്വന്തം സഖാവ്, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പൂർവ്വ വിദ്യാർത്ഥി; ബൈക്ക് അപകടത്തിൽ മരിച്ച ജിഷ്ണുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്
വടകര: നാടിന്റെ ഏതാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ഇരിങ്ങലുകാരുടെ പ്രിയപ്പെട്ട സഖാവാണ് നാടിനോട് വിടപറഞ്ഞത്. നവംബര്‍ 29 ന് ഉണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മരണപ്പെട്ടത്. നാട്ടിലെയും കോളേജിലെയും തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന പ്രിയ കൂട്ടുകാരന്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് വിഷ്ണുവിന്റെ നാട്ടുകാരും കൂട്ടുകാരും. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഇരിങ്ങല്‍ ലോക്കല്‍
വടകരയിലുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങല്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ മരിച്ചു
പയ്യോളി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇരിങ്ങല്‍ കുന്നുമ്മല്‍ വിഷ്ണു ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നവംബര്‍ 29 ന് വടകര കരിമ്പനപ്പാലത്ത് ദേശീയപാതയില്‍ വച്ചാണ് അപകടമുണ്ടായത്. വടകരയില്‍ നിന്ന് സുഹൃത്ത് കേദാര്‍നാഥിനൊപ്പം ഇരിങ്ങലിലെ വീട്ടിലേക്ക് പോകുകയായിരുന്നു വിഷ്ണു. കെ.എസ്.ആര്‍.ടി.സി ബസ്സും വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ വിഷ്ണുവിനെ
ഇരിങ്ങല്‍ റെയില്‍വേ ഗെയിറ്റ് അടച്ചിടും
ഇരിങ്ങല്‍: അഞ്ച്, ആറ് തിയ്യതികളില്‍ ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രോസിംഗ് ഗെയിന്റ് അടച്ചിടും. പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് ഗെയിറ്റ് അടച്ചിടുന്നത്. ‘തിക്കോടി വടകര സ്റ്റേഷനുകള്‍ക്കിടയിലുളള ഇരിങ്ങല്‍ റെയില്‍വേ ലെവല്‍ ക്രേസിംഗ് ഗെയിറ്റ് (നമ്പര്‍ 211 എ)പാത ഉയര്‍ത്തല്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഡിസംബര്‍ അഞ്ച്,ആറ് തിയ്യതികളില്‍ അടച്ചിടും’ – എന്നാണ് സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചത്.
ഇരിങ്ങലിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
പയ്യോളി: ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജിന് സമീപം ട്രെയിന്‍തട്ടി യുവാവ് മരിച്ചു. ഇന്ന് വൈകുന്നേരം നാല് മണിക്ക് ശേഷമാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് തെക്ക് ഭാഗത്ത് ചേക്കിന്‍ താഴ പള്ളിക്ക് സമീപമാണ് യുവാവിനെ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ ഉടലും തലയും വേര്‍പ്പെട്ട നിലയിലാണ്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം