Tag: Independence Day
സ്വാതന്ത്ര്യദിനാഘോഷത്തിന് ആവേശമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; വിജയികൾ ഇവർ
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. എൽ.പി വിഭാഗത്തിൽ ദയാ കൃഷ്ണ, ആത്മിയ ദേവ്. എ, ദേവനന്ദ എന്നിവരും യു.പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേജ്, അലൈന എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്,
പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം അപഹാസ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തിരുവങ്ങൂരിൽ കോൺഗ്രസിന്റെ ഫ്രീഡം ഫെസ്റ്റ്
ചേമഞ്ചേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവങ്ങൂരിൽ കോൺഗ്രസ് ഫ്രീഡം ഫെസ്റ്റ് നടത്തി. ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഴുപത്തിയാറാം സ്വാതന്ത്ര്യ വാർഷികാഘോഷദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2024 ൽ നടക്കുന്ന
‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’; സ്വാതന്ത്ര്യദിനത്തിൽ കൊയിലാണ്ടിയിൽ ഡി.വൈ.എഫ്.ഐയുടെ സെക്കുലർ സ്ട്രീറ്റ്
കൊയിലാണ്ടി: ‘ഇന്ത്യയെ മതരാഷ്ട്രമാക്കരുത്’ എന്ന മുദ്രാവാക്യമുയർത്തി സ്വാതന്ത്ര്യദിനത്തിൽ സംസ്ഥാനത്തെ ബ്ലോക്ക് കേന്ദ്രങ്ങളിൽ ഡി.വൈ.എഫ്.ഐ സെക്കുലർ സ്ട്രീറ്റുകൾ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നൂറുകണക്കിന് യുവാക്കൾ അണിനിരന്ന പരേഡ് നടന്നു. സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിച്ച പരേഡ് പുതിയ ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം എ.എം.റഷീദ് ഉദ്ഘാടനം
പതാക ഉയർത്തി, ഒപ്പം വിവിധ പരിപാടികളും; പ്രൗഢമായി മർകസ് മാലിക് ദീനാറിലെ സ്വാതന്ത്ര്യ ദിനാഘോഷം
കൊയിലാണ്ടി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളിയിലെ മർകസ് മാലിക് ദീനാർ. ‘സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെ’ എന്ന പ്രമേയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്ഥാപനത്തിന്റെ എ.ഒ ഇസ്സുദ്ധീൻ സഖാഫി പതാക ഉയർത്തി. രാജ്യസ്നേഹം വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്ന് സന്ദേശ പ്രഭാഷണം നടത്തിയ ഹാഫിള് അബൂബകർ സഖാഫി പന്നൂർ പറഞ്ഞു. ദേശീയ ഗാനാലാപനം, പ്രതിജ്ഞയെടുക്കൽ തുടങ്ങിയ വിവിധ
നാളെ സ്വാതന്ത്ര്യദിനം; കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്, റെയിൽവേ സ്റ്റേഷനിൽ സംയുക്ത പരിശോധന
കൊയിലാണ്ടി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ സുരക്ഷ ശക്തമാക്കി പൊലീസ്. ഇതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിൽ സംയുക്ത പരിശോധന നടത്തി. കൊയിലാണ്ടി പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരാണ് സംയുക്ത പരിശോധന നടത്തിയത്. എസ്.ഐ മോഹനൻ. ഇ, എസ്.സി.പി.ഒമാരായ പി.വിനോദ്, കെ.സുരേന്ദ്രൻ, വി.അനീഷ്, കെ.രാഹുൽ, കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്വാതന്ത്ര്യദിനാഘോഷത്തിന്
‘ബ്രിട്ടീഷ് നിരീക്ഷകരുടെ കണ്ണുവെട്ടിച്ച് സ്ഫോടകവസ്തുക്കള്‍ നിറച്ച പെട്ടിയുമായി കുഞ്ഞിരാമ കിടാവ് കൊയിലാണ്ടിയിൽ നിന്ന് വണ്ടികയറി’; പതിനേഴാം വയസ്സിൽ ഫറോക്ക് പാലം ബോംബ് വെച്ച് തകർത്ത ക്വിറ്റ് ഇന്ത്യാ സമര പോരാളി മൂടാടിയിലെ കുഞ്ഞിരാമൻ കിടാവിനെ അറിയാം
സ്വന്തം ലേഖകൻ കൊയിലാണ്ടി: ഗാന്ധിയനായ അച്ഛന്റെ അഹിംസാവാദിയല്ലാത്ത മകന്, ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള ക്വിറ്റിന്ത്യാ സമരത്തില്‍ മലബാറിലെ മുന്നണിപ്പോരാളിയായ ടി.പി കുഞ്ഞിരാമന് കിടാവിനെ ഇങ്ങനെ വിശേഷിപ്പിക്കാം. അച്ഛന് കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന് അഹിംസയില്‍ അടിയുറച്ചുനിന്നുകൊണ്ടാണ് പോരാടിയതെങ്കില്‍ മകനെ സ്വാധീനിച്ചത് കോണ്‍ഗ്രസിലെ തീവ്രനിലപാടുള്ള ചെറുപ്പക്കാരായിരുന്നു. ക്വിറ്റിന്ത്യാ സമരത്തിന്റെ ആവേശം മലബാറിലേക്ക് അലയടിച്ച് വരുമുമ്പ് തന്നെ പ്രധാനപ്പെട്ട നേതാക്കളില്‍
ഓർമ്മകൾക്ക് മുൻപിൽ പ്രണാമമർപ്പിച്ച് കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപത്തിലേക്കുള്ള യാത്ര; ആഘോഷമാക്കി പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ
കൊയിലാണ്ടി: സ്വാതന്ത്ര്യ സമരത്തിൽ മലബാറിനെ അടയാളപ്പെടുത്തുന്ന കീഴരിയൂർ ബോംബ് കേസ് സ്മൃതി മണ്ഡപത്തിലേക്ക് സ്വാതന്ത്ര്യ സമര സ്മൃതിയാത്ര സംഘടിപ്പിച്ച് പുളിയഞ്ചേരി യു.പി സ്കൂൾ. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചാണ് സ്മൃതിയത്ര നടത്തിയത്. സ്കൂളിൽ നടന്നാണ് ചടങ്ങുകൾ കൊയിലാണ്ടി നഗരസഭാ കൗൺസിലർ ടി.പി ശൈലജ ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പ്രബീഷ് കണാരൻ കണ്ടി അധ്യക്ഷത വഹിച്ചു. സ്മൃതി മണ്ഡപത്തിൽ
മൂവർണ്ണ പതാകകളും, ബലൂണുകളുമുയർത്തി, പുഷ്പങ്ങളുമായി അവരെത്തി ഗാന്ധിയപ്പൂപ്പന്റെയും സംഘാങ്ങളുടെയും പോരാട്ടത്തെ ഓർക്കാൻ, നന്ദി പറയാൻ, പുഷ്പാർച്ചന നടത്താൻ; സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി കൊയിലാണ്ടി നെസ്റ്റ്
കൊയിലാണ്ടി: സ്വതന്ത്ര ദിനം ആഘോഷമാക്കി കൊയിലാണ്ടി നെസ്റ്റും. പാലിയേറ്റിവ് കെയർ സൊസൈറ്റി അംഗണത്തിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ സുനിൽ കുമാർ ദേശീയ പതാക ഉയർത്തി. നിയാർക്ക് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്റ്റേഡിയം പരിസരത്ത് എത്തി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. രാജേഷ് കീഴറിയൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സാലി ബാത്ത, ട്രെഷറർ ബഷീർ ടി.പി
പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് മണി അട്ടാളി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഘ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിൻസി ടി.വി നന്ദി അറിയിച്ചു.
‘അളവ് തെറ്റ്, അശോകചക്രം പകുതി മാത്രം, ഇതാണോ വീടുകളിലേക്കായി തന്നുവിട്ട പതാക?’; പന്തലായനി ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത ദേശീയപതാകകൾക്കെതിരെ വ്യാപക പ്രതിഷേധം
കൊയിലാണ്ടി: ‘അളവും വ്യത്യാസം, അശോകചക്രത്തിന്റെ പകുതി മാത്രമേയുള്ളു, വീടുകളിൽ പാറിപറത്താനായി തന്നുവിട്ട പതാക ഇതാണോ?’ പന്തലായനി ഗവ. ഹയർസെക്കന്ററി സ്കൂളിൽ വിതരണം ചെയ്ത പതാകയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് രക്ഷിതാക്കൾ. അഞ്ചു രൂപ വില മതിക്കുന്ന പതാകകളാണ് ഇരുപത് രൂപയുടെ പതാക എന്ന പേരിൽ കിട്ടിയത് മാതാപിതാക്കൾ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യാന്‍ സ്കൂളുകളിലെത്തിച്ച ദേശീയ