മൂവർണ്ണ പതാകകളും, ബലൂണുകളുമുയർത്തി, പുഷ്പങ്ങളുമായി അവരെത്തി ഗാന്ധിയപ്പൂപ്പന്റെയും സംഘാങ്ങളുടെയും പോരാട്ടത്തെ ഓർക്കാൻ, നന്ദി പറയാൻ, പുഷ്പാർച്ചന നടത്താൻ; സ്വാതന്ത്ര്യ ദിനം ആഘോഷമാക്കി കൊയിലാണ്ടി നെസ്റ്റ്


കൊയിലാണ്ടി: സ്വതന്ത്ര ദിനം ആഘോഷമാക്കി കൊയിലാണ്ടി നെസ്റ്റും. പാലിയേറ്റിവ് കെയർ സൊസൈറ്റി അംഗണത്തിൽ കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ കുമാർ ദേശീയ പതാക ഉയർത്തി.

നിയാർക്ക് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും സ്റ്റേഡിയം പരിസരത്ത് എത്തി ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. രാജേഷ് കീഴറിയൂർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സാലി ബാത്ത, ട്രെഷറർ ബഷീർ ടി.പി എന്നിവർ സംസാരിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ, സാംസ്‌കാരിക പരിപാടികൾ, ക്വിസ് തുടങ്ങിയവ സംഘടിപ്പിച്ചു. വിജയികൾക്ക് സൈൻ ബാഫക്കി തങ്ങൾ, മുഹമ്മദ്‌ സിറാജ് ഖത്തർ ചാപ്റ്റർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

കമ്മിറ്റി ഭാരവാഹികൾ, അധ്യാപകർ, വിദ്യാർഥികൾ രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

 

.