Tag: house

Total 6 Posts

കനത്ത മഴ: പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു; കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് പെരുവട്ടൂരിൽ വീടിന്റെ ഒരു ഭാഗം തകർന്ന് വീണു. പെരുവട്ടൂർ പടിഞ്ഞാറെ രാമൻ കണ്ടി തറവാടാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ തകർന്നത്. എഴുപത്തിയഞ്ച് വർഷം പഴക്കമുള്ള വീടിന്റെ ഭാഗമാണ് തകർന്ന് വീണത്. ആർക്കും ആളപായമില്ല. രണ്ട് നിലയുള്ള വീടിന്റ മുകൾ നിലയിൽ വടക്ക് ഭാഗത്തെ മുറി പൂർണ്ണമായും താഴേയ്ക്ക് നിലം പതിച്ചു.

കൊയിലാണ്ടിക്കാരുടെ ശ്രദ്ധയ്ക്ക്, വീടുപണി ഇനിയും പൂർത്തിയായിട്ടില്ലേ, 200,000 രൂപ വരെ സഹായം ലഭിക്കാം; അർഹർ ആരാണെന്നറിയാം

കൊയിലാണ്ടി: വീടെന്ന മോഹം പാതി വഴിയിൽ നിന്നു പോയവർക്ക് സഹായവുമായി സർക്കാർ. സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ സേഫിലൂടെയാണ് സഹായം ഒരുക്കിയിരിക്കുന്നത്. പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിനായി ഈ പദ്ധതിയിലൂടെ 200,000 രൂപ വരെ ധനസഹായം ലഭിക്കും. മേൽക്കൂര പൂർത്തീകരണം, ടോയ്‌ലറ്റ്‌ നിർമ്മാണം, ഭിത്തി ബലപ്പെടുത്തൽ, വാതിലുകളും ജനലുകളും

സ്വന്തമായി വീടെന്ന സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിലേക്ക്; ലെെഫ് പദ്ധതിയിൽ 1.06 ലക്ഷം വീടുകളുടെ നിർമാണത്തിന്‌ അനുമതി

തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാന്‍ മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊപ്പിടുന്ന നടപടി ഉടന്‍ ആരംഭിക്കും. പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യത്തൊഴിലാളിമേഖലയ്ക്കും അതിദരിദ്രരായി സര്‍ക്കാര്‍ കണ്ടെത്തിയവര്‍ക്കും മുന്‍ഗണന നല്‍കിയാകും പ്രക്രീയ ആരംഭിക്കുക. അതിദരിദ്രരുടെ പട്ടിക പരിശോധിച്ച് വീട് അനിവാര്യമായവരെ തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തി, ലൈഫ്

കനത്ത മഴയിൽ നന്തിയിൽ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നുവീണു; ശബ്ദംകേട്ട് പുറത്തേക്ക് ഓടിയതിനാൽ ഗൃഹനാഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

കൊയിലാണ്ടി: കനത്ത മഴയെ തുടർന്ന് നന്തിയിൽ വീട് തകർന്നു. വീരവഞ്ചേരി സ്വദേശി പുറത്തോട്ട് രാജീവിന്റെ വീടിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. ഇന്ന് രാവിലെ 8 30 ഓടെയാണ് അപകടം നടന്നത്. ഓടും മേൽക്കൂരയും പൂർണമായും തകർന്നുവീണു. കഴുക്കോലും പട്ടികയും ഓടുകളും നശിച്ചു. രാജീവൻ അടുക്കളയിൽ നിൽക്കുമ്പോൾ വലിയ ശബ്ദത്തോടെ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. ഒച്ച കേട്ട്

താമസയോഗ്യമായ വീടില്ലാത്തവര്‍ക്ക് വീട്: രണ്ടുലക്ഷം രൂപവരെ സബ്‌സിഡി: ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം

കോഴിക്കോട്: സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് സന്നദ്ധ സംഘടനകളും വ്യക്തികളും മുഖേന നടപ്പാക്കുന്ന ഗൃഹശ്രീ ഭവനപദ്ധതിയിലേക്ക് അപേക്ഷിക്കാം. ഡിസംബര്‍ 31വരെയാണ് അപേക്ഷിക്കാനുള്ള സമയം. രണ്ട് സെന്റ് ഭൂമിയെങ്കിലുമുള്ളവര്‍ക്ക് രണ്ടുലക്ഷം രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. ലൈഫില്‍ ആനുകൂല്യം ലഭിക്കാത്ത, താമസയോഗ്യമായ വീടില്ലാത്തവര്‍ക്കാണ് മുന്‍ഗണന. ഫോണ്‍: 04952369545.

പഠനത്തിൽ മാത്രമല്ല ജീവിതത്തിലും കൈത്താങ്ങായി അദ്ധ്യാപകർ; വിദ്യാർത്ഥിക്ക് വീട് വെച്ച് നൽകി കൊയിലാണ്ടി എസ്.എൻ.ഡി.പി യോഗം കോളേജ്

കൊയിലാണ്ടി: വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നല്കാൻ കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജ്. ഒരു വിദ്യാലയം ഒരു വീട് എന്ന പദ്ധതി പ്രകാരമാണ് കോളേജിലെ അദ്ധ്യാപകരും അനദ്ധ്യാപകരും ചേർന്ന് ഭവനരഹിതനായ വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ച് നൽകുന്നത്. വീടിന്റെ തറക്കല്ലിടൽ ചടങ്ങ് പയ്യോളി നഗരസഭ വൈസ് ചെയർപേഴ്സൺ ഫാത്തിമ സി.പി നിർവഹിച്ചു. കോളേജിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക്