Tag: heavy rain
മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകരുതേ! കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് കോഴിക്കോട് ചാലിയത്ത് വള്ളം മറിഞ്ഞ് ഒരാളെ കാണാതായി
കോഴിക്കോട്: സംസ്ഥാനത്ത് കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് പലയിടങ്ങളിലും വള്ളം മറിഞ്ഞ് അപകടം ഉണ്ടായി. കോഴിക്കോട് ചാലിയത്തുണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. ചാലിയത്തുനിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ ദൂരെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. അപകടസമയത്ത് വള്ളത്തില്‍ ആറുപേരുണ്ടായിരുന്നു. അഞ്ചുപേരെ ഒരു വിദേശകപ്പല്‍ ആണ് രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററില്‍ കൊച്ചിയിലെത്തിച്ചു. ഇവര്‍ ഇപ്പോള്‍ ജനറല്‍
ഇന്ന് ഇനി ബീച്ചിലേക്ക് യാത്രപോകാനോ, മീന്‍പിടിക്കാനോ നില്‍ക്കേണ്ട; 3.2മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയെന്ന് മുന്നറിയിപ്പ്
കോഴിക്കോട്: വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളതീരത്ത് ഇന്ന് രാത്രി 11.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐ.എന്‍.സി.ഒ.ഐ.എസ്) അറിയിച്ചു. മൂന്നു മുതല്‍ 3.2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലക്കാണ് സാധ്യത. മല്‍സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും
വെള്ളപ്പൊക്കത്തിനും മലയിടിച്ചിനും സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരുടെ ഡേറ്റാബേസ് തയ്യാറാക്കണം; മഴക്കെടുതികളെ നേരിടാനൊരുങ്ങി വടകര
വടകര: മഴക്കെടുതികളെ നേരിടാനൊരുങ്ങി വടകര. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി വടകര താലൂക്കിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങളുടെ ഏകോപനം സംബന്ധിച്ച് ചർച്ച ചെയ്യാനായി ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം ടീമിന്റെ യോഗം ചേർന്നു. യോഗത്തിൽ വടകര റവന്യൂ ഡിവിഷണൽ ഓഫീസർ സി. ബിജു അധ്യക്ഷനായി. മഴക്കെടുതികളെ നേരിടാൻ ഉദ്യോഗസ്ഥർ പ്രവർത്തന സജ്ജരായിരിക്കണമെന്നും വിവിധ വകുപ്പുകളുടെ ചുമതലകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
കോഴിക്കോടുൾപ്പെടെ നാല് ജില്ലകളിൽ രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത; വേണം അതീവ ജാഗ്രത
കൊയിലാണ്ടി: കോഴിക്കോടുൾപ്പെടെ നാല് ജില്ലകളിൽ രാത്രി ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത അറിയിച്ചത്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണം.
ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടു; മരളൂരില്‍ വീടുകള്‍ വെള്ളക്കെട്ടില്‍
കൊയിലാണ്ടി: ദേശീയപാത ബൈപ്പാസ് നിര്‍മ്മാണ പ്രവൃത്തികളുടെ ഭാഗമായി മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ട് മരളൂര്‍ ഭാഗത്ത് വെള്ളക്കെട്ട്. പ്രദേശത്തെ അഞ്ചോളം വീടുകള്‍ക്ക് ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയിലാണ്. മരളൂര്‍ പുതുക്കുടി താഴ പ്രദേശത്താണ് സംഭവം. മഴ കനത്തതോടെ ഇവിടെ നിന്നും വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. നേരത്തെ മഴ വെള്ളം ഒഴുകി ഓവുപാലം വഴി ചാലിയിലേക്ക്
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത; കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് ജില്ല ഉള്‍പ്പെടെ ഏഴ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. കേരളത്തിന് മുകളിലും സമീപത്തുമായി ചക്രവാത ചുഴി നിലനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ വടക്കന്‍ കേരളം മുതല്‍ വിദര്‍ഭവരെ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ രണ്ടിന്റെയും സ്വാധീനത്തില്‍ അടുത്ത നാല് ദിവസം വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കോഴിക്കോട് ജില്ലയില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്
കോഴിക്കോട്: കോഴിക്കോട് അടക്കം നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. സംസ്ഥാനത്താകെ ഇന്ന് വ്യാപകമായി തന്നെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും ചക്രവാതച്ചുഴികളും ഇതിന്റെ സ്വാധീനഫലമായുള്ള ശക്തമായ പടിഞ്ഞാറന്‍ കാറ്റുമാണ് മഴയ്ക്ക് കാരണം. മത്സ്യതൊഴിലാളികള്‍ യാതൊരുകാരണവശാലും കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് എല്ലാ ജില്ലകളിലും
മഴ മുന്നറിയിപ്പില്‍ മാറ്റം; കോഴിക്കോട് ജില്ലയില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു, വരുംദിവസങ്ങളില്‍ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് താത്കാലിക ശമനം. അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലേര്‍ട്ട് ഇന്ന് ഉച്ചയോടെ പിന്‍വലിച്ചു. കേരളത്തിന് മുകളിലും അറബിക്കടലിലും കഴിഞ്ഞ ദിവസം കാണപ്പെട്ട നിലയിലുള്ള മേഘക്കൂട്ടങ്ങള്‍ ഇന്നത്തെ ഉപഗ്രഹദൃശ്യങ്ങളില്‍ ദൃശ്യമല്ല. ഇതോടെയാണ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയത്. എന്നാല്‍ ഇനിയുള്ള മണിക്കൂറുകളിലും വരും ദിവസങ്ങളിലും കേരളത്തില്‍ കനത്ത മഴ തുടരാനാണ് സാധ്യത എന്നാണ്
ആശങ്കയുയർത്തി കോഴിക്കോട് കനത്ത മഴ; ജില്ലയിൽ ഇന്ന് റെഡ് അലേർട്ട്; ദുരന്ത നിവാരണ സേന ഉടൻ എത്തും; ജാഗ്രത നിർദ്ദേശങ്ങൾ അറിയാം
കോഴിക്കോട്: ജില്ലയിൽ ആശങ്കയുണർത്തി അതിതീവ്ര മഴ. ഇനിയുള്ള ദിവസങ്ങളിലും മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ ദുരന്തനിവാരണ സേന എത്തും. എൻ.ഡി.ആർ.എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. കോഴിക്കോട് ഉൾപ്പെടെ അഞ്ചു ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ