Tag: Health
തലവേദന, ക്ഷീണം, തലകറക്കം ശ്രദ്ധിക്കണം; സ്ത്രീകളിലെ ഈ പ്രശ്‌നങ്ങളുടെ കാരണം ഇതാവാം
പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അനീമിയ. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അളവില്‍ നിന്ന് കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥയുണ്ടാകുന്നത്. കൃത്യമായ മരുന്നും ഭക്ഷണവും കഴിക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തപരിശോധനയിലൂടെയാണ് ഒരാള്‍ അനീമിക്ക് ആണോ എന്ന് കണ്ടെത്തുന്നത്. പ്രത്യേക കാരണമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കാരണം അനീമിയയാണ്. എല്ലാ പ്രായക്കാരിലും
വെയിലത്താണോ ജോലി, എങ്കില്‍ ഇനി പതിവ് സമയക്രമം വേണ്ട; സൂര്യാഘാത സാധ്യത കണക്കിലെടുത്ത് ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ വിശ്രമിക്കാന്‍ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയം വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 30വരെ പുനഃക്രമീകരിച്ചു. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ ഏഴുമുതല്‍ മുതല്‍ വൈകിട്ട് ഏഴുവരെയുള്ള സമയത്തില്‍ ജോലി സമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ പകല്‍
കഫ് സിറപ്പുകള്‍ക്ക് പിന്നാലെ കണ്ണിലൊഴിക്കാനുള്ള ഇന്ത്യന്‍ നിര്‍മ്മിത തുള്ളിമരുന്നും പ്രതിക്കൂട്ടില്‍; ഒരാള്‍ മരിച്ചതായും നിരവധി പേര്‍ക്ക് കാഴ്ചനഷ്ടപ്പെട്ടതായും ആരോപണം, യു.എസ് റിപ്പോര്‍ട്ടിനു പിന്നാലെ ചെന്നൈയിലെ കമ്പനിയില്‍ റെയ്ഡ്
ചെന്നൈ: ഇന്ത്യന്‍ നിര്‍മിത തുള്ളിമരുന്ന് ഉപയോഗിച്ചതുമൂലം യു.എസില്‍ ഒരു മരണവും നിരവധി പേര്‍ക്ക് കാഴ്ച നഷ്ടമാകുകയും ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മരുന്ന് കമ്പനിയില്‍ റെയ്ഡ്. ചെന്നൈയിലെ ‘ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത് കെയര്‍’ എന്ന മരുന്നുനിര്‍മാണ കമ്പനിയിലാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും തമിഴ്നാട് ഡ്രഗ് കണ്‍ട്രോളറും പരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധനയില്‍ തുള്ളിമരുന്നിന്റെ
കൊളസ്‌ട്രോള്‍ കൂടുതലാണോ? എങ്കില്‍ ഈ ആഹാരസാധനങ്ങളോട് നോ പറഞ്ഞേക്കൂ
തണുപ്പ്കാലത്ത് അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണതയുണ്ടാകും. ശരീര താപനില കുറയുന്നത് കാരണം കൂടുതല്‍ കലോറിയുള്ള ഭക്ഷണം കഴിക്കാന്‍ താല്‍പര്യം തോന്നുന്നതാണ് ഇതിന് കാരണം. എന്നാല്‍ ആരോഗ്യത്തില്‍ ശ്രദ്ധിക്കാതെ സ്വാദിഷ്ടമായ ഭക്ഷണങ്ങള്‍ക്കു പിന്നാലെ പോയാല്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ പോലുള്ള ഘടകങ്ങളുടെ അളവ് കൂടുന്നതിന് കാരണമാകും. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ധമനികള്‍ അടഞ്ഞുപോകുന്നതിന് കാരണമാകും. ഇത് ഗുരുതരമായ
മുട്ടയില്ലാതെ തന്നെ നല്ല അടിപൊളി മയൊണൈസ് തയ്യാറാക്കണോ? റസിപ്പിയിതാ…
തയ്യാറാക്കിവെച്ചാല്‍ എളുപ്പം കേടുവരുന്ന ഒന്നാണ് മയൊണൈസ്. അതിന്റെ പ്രധാന കാരണം അതിലെ ചേരുവയായ പച്ചമുട്ടയാണ്. ഹോട്ടലുകളില്‍ നിന്നും മറ്റും കഴിക്കുന്ന കേടുവന്ന മയൊണൈസ് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരമാകാറുണ്ട്. ഈ സാഹചര്യത്തില്‍ ഹോട്ടലുകളില്‍ മയൊണൈസ് ഉണ്ടാക്കാന്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ലെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ മയൊണൈസ് എങ്ങനെയുണ്ടാക്കാം എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടാകും. അത്തരം
തലകറക്കമുണ്ടോ? ബി.പി കുറയുന്നതിന്റെ ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ
ചെറിയൊരു തലകറക്കം തോന്നിയാല്‍ പലരും സംശയിക്കും, ബി.പി കൂടിയതാണോബി.പിയിലെ ഏറ്റക്കുറച്ചലുകള്‍ പലരുടെയും പ്രശ്‌നമാണ്. യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതും മൂലം പലപ്പോഴും അപകടകരമാകുന്നതാണ് ഉയര്‍ന്ന ബിപി. മാനസിക സമ്മര്‍ദ്ദം, അമിതമായ ഉപ്പിന്റെ ഉപയോഗം, അമിതവണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക് പോലെയുള്ള നിരവധി
ആരോഗ്യകരമായ ജീവിതരീതി പിന്തുടരാം, രോഗങ്ങളെ പ്രതിരോധിക്കാം; കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ്
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ജീവതാളം-സുകൃതം ജീവിതം റിസോഴ്സ് പേഴ്സൺ ട്രെയിനിങ് നടത്തി. രാവിലെ പത്ത് മണിക്ക് നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ അധ്യക്ഷനായി. നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രജില സി സ്വാഗതവും കൊയിലാണ്ടി സെക്ഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ ബിന്ദുകല നന്ദിയും രേഖപ്പെടുത്തി. സ്റ്റാന്റിങ്
തടി കുറയ്ക്കാനായി ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? എങ്കില്‍ ഈ പ്രശ്‌നം വരാതെ ശ്രദ്ധിക്കണേ
അമിതവണ്ണം ഉള്ളവരെ സംബന്ധിച്ച് അത് കുറയ്ക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിന് ആവശ്യമായി വരാം. വണ്ണം കുറയ്ക്കാന്‍ ഡയറ്റോ വര്‍ക്കൗട്ടോ ആശ്രയിക്കുമ്പോള്‍ എപ്പോഴും ഡോക്ടര്‍മാരുടെ നിര്‍ദേശം തേടുന്നത് ഉചിതമാണ്. അല്ലെങ്കില്‍ ഇവ ശരീരത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാനിടയുണ്ട്. ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഓര്‍മ്മപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷനിസ്റ്റായ ലവ്‌നീത് ബത്ര. വണ്ണം
റിഫൈന്‍ഡ് ഓയില്‍ ആണോ അടുക്കളയില്‍ ഉപയോഗിക്കുന്നത്? നിങ്ങളുടെ ആരോഗ്യം അപകടത്തിലാവാം
പാചകത്തിന് റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരാണ് ഏറെയും. ചിലര്‍ ആഹാര സാധനങ്ങള്‍ പൊരിച്ചെടുക്കാനായി റിഫൈന്‍ഡ് ഓയില്‍ ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍, ചിലരാകട്ടെ മൊത്തത്തില്‍ പാചകം ചെയ്യുന്നതിനായി റിഫൈന്‍ഡ് ഓയില്‍ മാത്രമായിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പാചകം മുഴുവന്‍ റിഫാന്‍ഡ് ഓയിലില്‍ ചെയ്യുന്നത് ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നാച്വറലായി ഉല്‍പാദിപ്പിക്കുന്ന ഓയിലിനെ റിഫൈന്‍ഡ് ചെയ്ത് എടുക്കുന്നതാണ് റിഫൈന്‍ഡ് ഓയില്‍ എന്ന്
മൂര്‍ച്ഛിച്ചാല്‍ മരണ സാധ്യത കൂടുതലുള്ളതിനാല്‍ ലക്ഷണങ്ങള്‍ ശ്രദ്ധിച്ച് ഉടന്‍ ചികിത്സ തേടൂ; വടകരയില്‍ ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
കോഴിക്കോട്: ജപ്പാന്‍ ജ്വരത്തിനെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ക്യൂലക്‌സ് വിഷ്ണുവായി വിഭാഗത്തില്‍ പെടുന്ന കൊതുകുകളാണ് ജപ്പാന്‍ ജ്വരം പരത്തുന്നത്. പന്നികള്‍, ദേശാടന പക്ഷികള്‍ എന്നിവയുടെ രക്തം കുടിക്കുന്ന ഇത്തരം കൊതുകുകള്‍ യാദൃച്ഛികമായി മനുഷ്യരെ കടിക്കുമ്പോഴാണ് മനുഷ്യരില്‍ ജപ്പാന്‍ ജ്വരം ഉണ്ടാകുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപ്പാന്‍ ജ്വരം പകരില്ല. രോഗ വ്യാപനം തടയുന്നതിനായി കൊതുകുകളുടെ ഉറവിടങ്ങള്‍