Tag: Govt. Vocational Higher Secondary School Koyilandy
തണ്ട് പിളർന്ന് ‘അവതരിച്ച്’ കുല; കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കുലച്ച വാഴ കൗതുകമായി
കൊയിലാണ്ടി: ഹിരണ്യകശിപുവിനെ വധിക്കാനായി തൂണ് പിളർന്ന് അവതരിച്ച നരസിംഹത്തിന്റെ കഥ പുരാണങ്ങളിൽ നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ പിളർന്ന് അവതരിച്ച ഒരു സാധനമാണ് ഇപ്പോൾ കൊയിലാണ്ടിക്കാർക്ക് കൗതുകമാവുന്നത്. ഒരു വാഴക്കുല! കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിലാണ് കൗതുകമുണർത്തുന്ന വാഴക്കുല ഉണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ വാഴകൾ കൂമ്പിൽ നിന്നാണ് കുലയെടുക്കാറ്. എന്നാൽ ഇതിൽ നിന്ന്
സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായ വായന അനിവാര്യമെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ വായനാ വാരാഘോഷം
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള വായനവാരാഘോഷം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ റിഹാൻ റാഷിദ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായവായന അനിവാര്യമാണെന്ന് റിഹാൻ റാഷിദ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വായന മരണത്തിലേക്കല്ലെന്നും വായനയുടെ വസന്തകാലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകരെ നിയമിക്കുന്നു; വിശദാംശങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നീ വിഷയങ്ങളിലാണ് നിയമനം നടത്തുന്നത്. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ ഒമ്പത് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൈസ്കൂൾ വിഭാഗം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്തുകര വെളിയണ്ണൂർ തെരുവടക്കയിൽ നാരായണൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ മുൻ അധ്യാപകനാണ്. ഭാര്യ: ലീല. മക്കൾ: ബിന്ദു, ബിജു (ഇന്ത്യൻ ഹോമിയോ ഫാർമസി), ബീന. മരുമക്കൾ: അജിത്ത് കുമാർ (കാക്കൂർ), വിനോദ്, പ്രീതി (ജി.എം യു.പി സ്കൂൾ, കൊടിയത്തൂർ). സഹോദരങ്ങൾ: ചന്ദ്രൻ, രാജൻ, മോഹനൻ, ദാക്ഷായണി,
പ്ലസ് ടു പരീക്ഷാ ഫലം: മിന്നുന്ന വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ
കൊയിലാണ്ടി: പ്ലസ് ടു പരീക്ഷാ ഫലം പുറത്ത് വന്നപ്പോൾ മികച്ച വിജയം നേടി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ. 94 ശതമാനം വിജയമാണ് സ്കൂൾ നേടിയത്. ആകെ പരീക്ഷ എഴുതിയ 194 വിദ്യാർത്ഥികളിൽ 182 പേരും ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. പതിമൂന്ന് വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. സയൻസ്
കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് ജഴ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി. ബാബാ സ്റ്റുഡിയോ ഉടമ എം.ജയചന്ദ്രൻ, വി.ഫോർ.യു രാജീവൻ, സർവ്വീസസ് താരം കുഞ്ഞിക്കണാരേട്ടൻ എന്നിവരാണ് സ്പോർട്സ് ഉപകരണങ്ങളും ജഴ്സികളും സ്കൂളിന് സമ്മാനിച്ചത്. മുതിർന്ന അധ്യാപകൻ സുരേഷ് മാസ്റ്റർ ഏറ്റുവാങ്ങി. കെ.ടി.ജോർജ്, പി.പി.സുധീർ, നവീന ടീച്ചർ, ജിംനേഷ്, ജ്യോത്സ്ന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകരായ
ലഹരി വിമുക്ത കേരളത്തിലേക്കൊരു ‘റാന്തല്‍’ വെളിച്ചം; കുറുവങ്ങാട് സൗത്ത് എ.യു.പി സ്കൂളില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പ്
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാമ്പ് കുറുവങ്ങാട് സൗത്ത് എ.യു.പി സ്കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’ എന്ന സന്ദേശമുയര്‍ത്തിയാണ് ‘റാന്തല്‍’ എന്ന് പേരിട്ട ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം
പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ (പഴയ ബോയ്സ് സ്കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.