Tag: Gold
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; 50 ലക്ഷത്തോളം വില വരുന്ന സ്വര്‍ണവുമായി മേപ്പയ്യൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം രണ്ടു പേര്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശി അബ്ദുള്‍ ഷബീര്‍, കണ്ണൂര്‍ സ്വദേശി സയ്യിദില്‍ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. രണ്ട് പേരില്‍ നിന്നുമായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം കണ്ടെടുത്തു. അബ്ദുള്‍ ഷബീറില്‍ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; ശരീരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയില്‍
വടകര: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തുന്നതിനിടെ യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച വടകരവില്യാപ്പള്ളി കുനിയേരി പൊന്‍മേരിപറമ്പില്‍ വി.പി. ഷംസുദ്ധീനെ (40) യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു. അബുദാബിയില്‍
കൊയിലാണ്ടിയിൽ കളഞ്ഞ് കിട്ടിയ നാല് പവൻ സ്വർണ്ണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഉള്ളിയേരി സ്വദേശിയുടെ നല്ല മാതൃക
കൊയിലാണ്ടി: വീണ് കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി ഉള്ളിയേരി സ്വദേശിയായ യുവാവ്. ഉള്ളിയേരി ആനവാതിൽ സ്വദേശിയായ സുബീറാണ് സത്യസന്ധതയുടെ നല്ല മാതൃക കാണിച്ചത്. കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് കൂടെ പോകുമ്പോഴാണ് സുബീറിന് നാല് പവനോളം സ്വർണ്ണം വീണ് കിട്ടിയത്. ഉടൻ അദ്ദേഹം സ്വർണ്ണം കൊയിലാണ്ടി പൊലീസിൽ ഏൽപ്പിച്ചു. തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ
കൊയിലാണ്ടിയില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു
കൊയിലാണ്ടി: നഗരത്തില്‍ നിന്ന് വീണ് കിട്ടിയ സ്വര്‍ണ്ണക്കമ്മല്‍ ഉടമസ്ഥന് തിരികെ ഏല്‍പ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ദ്വാരകാ തിയേറ്ററിന് സമീപത്ത് വച്ച് കളഞ്ഞ് കിട്ടിയ കമ്മലാണ് തിരികെ ഏല്‍പ്പിച്ചത്. പെരുവട്ടൂര്‍ മുഹബത്ത് വീട്ടില്‍ ഹനീഫയ്ക്കാണ് സ്വര്‍ണ്ണക്കമ്മല്‍ ലഭിച്ചത്. അദ്ദേഹം കമ്മല്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പൊലീസ് ഇത് സംബന്ധിച്ച
കരിപ്പൂര്‍ വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി കോഴിക്കോട് സ്വദേശിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍
കോഴിക്കോട്: വിദേശത്തുനിന്ന് സ്വര്‍ണം കടത്തിയ മൂന്ന് യാത്രക്കാര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശി ജംഷീര്‍ എടപ്പാടന്‍, കോഴിക്കോട് സ്വദേശി അബ്ദുള്‍ സാമില്‍(26) ബുഷ്റ(38) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3.06 കിലോ സ്വര്‍ണമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വിപണിയില്‍ 1.36 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറഞ്ഞു. ഇതിനുപുറമേ ജിദ്ദയില്‍നിന്നെത്തിയ വിമാനത്തിന്റെ സീറ്റിനടിയില്‍നിന്ന്
കരിപ്പൂരില്‍ മലാശയത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 808 ഗ്രാം സ്വര്‍ണം പിടികൂടി, കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്വർണ്ണം പിടികൂടിയത്
കോഴിക്കോട്: കരിപ്പൂര് വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട തുടരുന്നു. 808 ഗ്രാം സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ഉസ്മാനാണ് പിടിയിലായത്. മലാശയത്തില്‍ മിശ്രിത രൂപത്തിലാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് വിശദമായി പരിശോധിച്ചത്. ഇന്ന് പുലർച്ചെ ബഹ്റൈനില്‍ നിന്നാണ് ഇയാൾ കരിപ്പൂര് വിമാനത്താവളത്തിലെത്തിയത്. ആദ്യ ഘട്ടത്തില്‍ ഉസ്മാന്‍ കുറ്റം സമ്മതിച്ചിരുന്നുല്ല.. പിന്നീട്
സ്വർണ്ണക്കട്ടികൾ അരയിൽകെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമം; ഒന്നരക്കിലോ സ്വർണ്ണവുമായി കോഴിക്കോട് രണ്ട് പേർ പിടിയിൽ
കോഴിക്കോട്: അരയിൽ കെട്ടി കോയമ്പത്തൂരിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി രണ്ടുപേർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. മധുര സ്വദേശികളായ ശ്രീധർ, മഹേന്ദ്ര കുമാർ എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. സ്വർണക്കട്ടികൾ തുണിയിൽ പൊതിഞ്ഞ് അരയിൽകെട്ടിയ നിലയിലായിരുന്നു. ശ്രീധർ ഒരു കിലോയും മഹേന്ദ്രകുമാർ
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; പയ്യോളി സ്വദേശിയടക്കം രണ്ടുപേര്‍ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
പയ്യോളി: മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച പയ്യോളി സ്വദേശി അറസ്റ്റില്‍. ബഹ്‌റൈനില്‍ നിന്നും വന്ന നൗഷാദ് കെ.പിയാണ് കോഴിക്കോട് വിമാനത്താവളത്തില്‍ അറസ്റ്റിലായത്. നൗഷാദിന് പുറമേ കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി റൗഫും പിടിയിലായിട്ടുണ്ട്. മലദ്വാരത്തില്‍ മൂന്നു കാപ്‌സ്യൂളുകളിലാക്കി ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 8.05 ന് ബഹറൈനില്‍ നിന്ന് വന്ന മസ്‌ക്കറ്റ് ഫ്‌ലൈറ്റിലെ
കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയത് ഹിന്ദി സംസാരിക്കുന്ന സ്ത്രീയും പുരുഷനും, നഷ്ടപ്പെട്ടത് രണ്ട് പവന്റെ സ്വര്‍ണ്ണമാല; സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
കൊയിലാണ്ടി: കൊയിലാണ്ടിയിലെ ജ്വല്ലറിയില്‍ മോഷണം നടത്തിയവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഒരു സ്ത്രീയും പുരുഷനുമാണ് ദൃശ്യങ്ങളിലുള്ളത്. ഇവര്‍ ഹിന്ദി സംസാരിക്കുന്നവരായിരുന്നുവെന്ന് ജ്വല്ലറി ജീവനക്കാര്‍ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയം ഗ്രൗണ്ട് ബില്‍ഡിങ്ങിലെ എസ്.എസ് ജ്വല്ലറിയില്‍ ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് മോഷണം നടന്നത്. രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണ്ണ മാലയാണ് ജ്വല്ലറിയില്‍
പയ്യോളിയില്‍ വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമയ്ക്ക് തിരികെ നല്‍കി; വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, നാടിനാകെ മാതൃകയായി സതീഷ് മാഷ്
പയ്യോളി: വീണുകിട്ടിയ സ്വര്‍ണ്ണമാല ഉടമസ്ഥയ്ക്ക് തിരികെ നല്‍കി നല്ല മാതൃക കാണിച്ച് അധ്യാപകന്. നമ്പ്രത്ത്കര യു.പി സ്കൂളിലെ അധ്യാപകനായ കായണ്ണ ബസാര്‍ പാറക്കൊമ്പത്ത് സതീഷ് കുമാറാണ് പയ്യോളിയില്‍ നിന്ന് വീണ് കിട്ടിയ നാലേകാല്‍ പവന്റെ സ്വര്‍ണ്ണമാല ഉടമസ്ഥയെ കണ്ടെത്തി തിരികെ നല്‍കിയത്. പയ്യോളി സബ് ട്രഷറിയില്‍ ഔദ്യോഗിക ആവശ്യത്തിനായി എത്തിയതായിരുന്നു സതീഷ് കുമാര്‍. പേരാമ്പ്ര റോഡിലെ