പള്ളിയില്‍ നിസ്‌കരിച്ച് തിരികെ വരുന്ന വഴിയില്‍ സ്വര്‍ണ്ണാഭരണം വീണുകിട്ടി; ഉടമയെ കണ്ടെത്തി തിരിച്ചു നല്‍കി കൊയിലാണ്ടി സ്വദേശി കുഞ്ഞിമുഹമ്മദ്


കൊയിലാണ്ടി: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയെ കണ്ടെത്തി തിരികെയേല്‍പ്പിച്ച് കൊയിലാണ്ടി സ്വദേശി. പുലര്‍ച്ചെയുള്ള നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് വരുന്ന വഴിയാണ് കുഞ്ഞിമുഹമ്മദിന് (റീമസ്) രണ്ട് പവനിലധികം തൂക്കമുള്ള സ്വര്‍ണ്ണാഭരണം വീണുകിട്ടിയത്.

നീനപ്രഭ എന്ന സ്ത്രീയുടെ ആഭരണമാണ് കുഞ്ഞുമുഹമ്മദിന് വീണുകിട്ടിയത്. വിവാഹവീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് നീനപ്രഭയുടെ ആഭരണം നഷ്ടമായത്. നീനപ്രഭയെ കണ്ടെത്തിയാണ് കുഞ്ഞിമുഹമ്മദ് സ്വര്‍ണ്ണാഭരണം തിരിച്ചേല്‍പ്പിച്ചത്. നാട്ടുകാരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ആഭരണം തിരിച്ചേല്‍പ്പിച്ചത്.

ഏവര്‍ക്കും മാതൃകയായി മാറിയ കുഞ്ഞുമുഹമ്മദിന് അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്. പരിശുദ്ധ റമദാന്‍ മാസത്തില്‍ നന്മ ചെയ്യാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുഞ്ഞിമുഹമ്മദ്.