Tag: gas cylinder
പരിഭ്രാന്തി പരത്തി രാത്രിയിൽ ചേലിയയിലെ വീട്ടിൽ പാചകവാതക ചോർച്ച; രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: ചേലിയയിൽ വീട്ടുകാരെ പരിഭ്രാന്തരാക്കി പാചക വാതക ചോർച്ച. ചേലിയ കുളത്തിൽ വേണുഗോപാലിന്റെ വീട്ടിലെ എൽ.പി.ജി ഗ്യാസ് ആണ് ഇന്നലെ രാത്രി പത്തരയോടെ ലീക്കായത്. ഉടനെ തന്നെ കൊയിലാണ്ടി അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ മജീദിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. ലീക്കായ സിലിണ്ടർ മുറിയിൽ നിന്നും സുരക്ഷിതമായി പുറത്തു വെയ്ക്കുകയും
ഉള്ള്യേരി മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; അപകടമുണ്ടായത് അഞ്ചംഗ കുടുംബം താമസിച്ചിരുന്ന ഷെഡ്ഡില്‍
ഉള്ള്യേരി: മുണ്ടോത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ഇയ്യൊത് മീത്തല്‍ സിറാജിന്റെ വീട്ടിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. സിറാജും ഭാര്യയും മൂന്നു മക്കളും അടങ്ങിയ കുടുംബം ഷെഡ്ഡില്‍ ആയിരുന്നു താമസിച്ചിരുന്നത്. ഇവിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. അടുപ്പിനോട് ചേര്‍ന്നായിരുന്നു ഗ്യാസ് സൂക്ഷിച്ചിരുന്നത്. ഷെഡ്ഡിലെ വാതിലും തൂണുകളും ഭക്ഷണ പാത്രങ്ങള്‍ പൊട്ടിത്തെറിയില്‍
ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ തീവെട്ടിക്കൊള്ളയെന്ന പരാതി; കൊയിലാണ്ടിക്കാര്‍ക്കിടയില്‍ പ്രതിഷേധം
കൊയിലാണ്ടി: ഗ്യാസ് സുരക്ഷ ഉറപ്പാക്കാനുള്ള നിര്‍ബന്ധിത പരിശോധനയുടെ പേരില്‍ വന്‍തുക ഈടാക്കുന്നതിനെതിരെ കൊയിലാണ്ടിയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ പ്രതിഷേധം. സുരക്ഷാ പരിശോധനയ്ക്കായി വീട്ടിലെത്തുന്ന ജീവനക്കാര്‍ ഒരാളില്‍ നിന്നും 236 രൂപയാണ് ഈടാക്കുന്നത്. ഗ്യാസ് വില കുതിച്ചുകയറുന്ന ഈ കാലത്ത് സുരക്ഷാ പരിശോധനയെന്ന പേരില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. ഗ്യാസ് സ്റ്റൗവില്‍ ഐ.എസ്.ഐ മാര്‍ക്കുണ്ടോ, ട്യൂബ് സുരക്ഷിതമാണോ, ഗ്യാസ്
വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും കൂട്ടി; വര്‍ധിപ്പിച്ചത് 50 രൂപ
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ വയറ്റത്തടിച്ച് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ സിലിണ്ടറിന്റെ വില ഇനി 1006.50 രൂപയാകും. വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 102.5രൂപയാണ് കൂട്ടിയത്. ഇതോടെ നേരത്തെയുണ്ടായിരുന്ന 2253
കൊയിലാണ്ടി കല്ല്യാണി ചായകടയിലെ ഗ്യാസ് സിലണ്ടർ ലീക്ക് ആയി തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ; കടയിലെ സാധനങ്ങൾ കത്തി നശിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. തീപടരുന്നത് കണ്ട് പരിഭ്രാന്തരായി നാട്ടുകാർ. എൽ.ഐ.സി ഓഫീസിനു സമീപമുള്ള കല്ല്യാണി ചായക്കടയിലെ എൽ.പി.ജി സിലണ്ടർ ലീക്ക് ആയതിനെ തുടർന്നാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ ഒൻപതു മണിയോടെയായിരുന്നു സംഭവം. ആളപായമില്ല. തീപടരുന്നത് കണ്ട് ഉടനെ തന്നെ കൊയിലാണ്ടി അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഉടനെ തന്നെ ഫയർ ഫോഴ്സ്