Tag: Ganja

Total 25 Posts

വടകരയിൽ ട്രെയിനിൽ വൻ കഞ്ചാവ് വേട്ട; എട്ട് കിലോയിലധികം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

വടകര: ട്രെയിനിൽ നിന്ന് കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഒഡീഷാ സ്വദേശികളായ അജിത്ത് നായക്ക് , ലക്ഷ്മൺ നായക്ക് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 8.2 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ഇന്ന് രാവിലെ വടകര എക്സ് സർക്കിൾ ഇൻസ്പെക്ടർ, വടകര ആർപിഎഫ് എന്നിവരുടെ നേതൃത്വത്തിൽ ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നടത്തിയ പരിശോധനയിലാണ്

വീണ്ടും കഞ്ചാവ് വേട്ട; ചങ്ങരോത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

കൊയിലാണ്ടി: ചങ്ങരോത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. വേളം പഴശ്ശി നഗർ കുണ്ടു വീട്ടിൽ രാഹുൽ രാജു (27)ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 10ഗ്രാം കഞ്ചാവ് പിടികൂടി. ബാലുശ്ശേരി എക്സൈസ് ഇൻസ്പെക്ടർ ബേബി കെ.വിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്‌. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ ചങ്ങരോത്ത് കുന്നശ്ശേരി വെള്ളക്കൊലിത്താഴത്ത് – പടിഞ്ഞാറെച്ചാലിൽ മുക്ക് റോഡരികിൽ വെച്ചാണ് പ്രതിയെ

പൊതുസ്ഥലത്ത് കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

പേരാമ്പ്ര: പൊതുസ്ഥലത്ത് കഞ്ചാവ് നിറച്ച ബീഡി വലിക്കുന്നതിനിടെ പേരാമ്പ്രയില്‍ മുസ്ലിം യൂത്ത് ലീഗ് നേതാവ്‌ പിടിയിൽ. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത് സീനിയർ വൈസ്‌ പ്രസിഡന്റ്‌ അനസ് വാളൂരി (28)നെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര ടൗണില്‍ പ്രസിഡന്‍സി കോളേജ് റോഡില്‍ വച്ച്‌ കഞ്ചാവ് ബീഡി വലിക്കുന്നതിനിടെ ചൊവ്വാഴ്ച വൈകീട്ട് പകൽ 3.45 ഓടെയാണ്

വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍

കൊയിലാണ്ടി: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കൊയിലാണ്ടി സ്വദേശി പിടിയില്‍. കൊല്ലം മാടത്തുമ്മല്‍ വീട്ടില്‍ നാസര്‍ ആണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ പിടിയിലായത്. ഇയാളില്‍ നിന്നും 110 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് അരവിന്ദ് ഘോഷ് റോഡില്‍ റഹ്‌മത്ത് ഹോട്ടലിന് സമീപം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കയ്യിലിരുന്ന കവര്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ്

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; പേരാമ്പ്രയില്‍ കഞ്ചാവുമായി വേളം സ്വദേശി പിടിയില്‍

പേരാമ്പ്ര: കഞ്ചാവുമായി വേളം സ്വദേശിയായ യുവാവ് പേരാമ്പ്ര പോലീസിന്റെ പിടിയില്‍. പെരുവയല്‍ ചെമ്പോട്ട് പൊയില്‍ ഷിഖിന്‍ ലാല്‍(38) ആണ് പിടിയിലായത്. കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കടിയങ്ങാട് പാലത്തിനടുത്ത് വച്ച് ഇന്നലെ വൈകുന്നേരത്തോടെ ഇയാള്‍ പിടിയിലാവുന്നത്. ഇയാളില്‍ നിന്നും 11ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ ഷമീറിന്റെ നേതൃത്വത്തിലായിരുന്നു

കഞ്ചാവുമായി ബാലുശ്ശേരി സ്വദേശിയായ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍

കല്‍പ്പറ്റ: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കഞ്ചാവുമായി പിടികൂടി. വയനാട് ജില്ലയിലെ പടിഞ്ഞാറത്തറ പൊലീസ് പിടികൂടിയത്. ബാലുശ്ശേരി ആലാത്തുംപൊയില്‍ വീട്ടില്‍ ടി.സി.അര്‍ജുന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകീട്ട് പട്രോളിങ്ങിനിടെ കര്‍ലാട് ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ വച്ചാണ് അര്‍ജുനെ പൊലീസ് പിടികൂടിയത്. ഇയാളുടെ ബാഗില്‍ നിന്ന് 137 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പടിഞ്ഞാറത്തറ എസ്.ഐ കെ.ഷറഫുദ്ദീന്റെ

കൂരാച്ചുണ്ടില്‍ കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ

കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലും പരിസരപ്രദേശങ്ങളില്‍ നിന്നുമായി കഞ്ചാവുമായി മൂന്നു യുവാക്കളെ പോലീസ് അറസ്റ്റുചെയ്തു. കൂരാച്ചുണ്ട് ചുമപ്പുങ്കമറ്റത്തില്‍ സോണറ്റ് സന്തോഷ് (28), മലപ്പുറം എടവണ്ണപ്പാറ ഒമനൂര്‍ പറമ്പാട്ടുപറമ്പില്‍ മന്‍സൂര്‍ അലി (23), കൊണ്ടോട്ടി മുതുവല്ലൂര്‍ തവനൂര്‍ ദാറുല്‍ അമാന്‍ വീട്ടില്‍ അബുല്ലൈസ് (37) എന്നിവരാണ് അറസ്റ്റിലായത്. കൂരാച്ചുണ്ട് എസ്.ഐ. എസ്.ആര്‍ സൂരജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)

കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കീഴരിയൂർ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ചാണ് ഇയാളെ പിടിച്ചത്. സംശയം

ആര്‍പിഎഫ് എക്‌സ്സൈസ് സംയുക്ത പരിശോധന; വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് കിലോ കഞ്ചാവ് പിടികൂടി. വടകര ആര്‍പിഎഫും പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും വടകര എക്‌സ്സൈസ് സര്‍ക്കിളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചൊവ്വാഴ്ച്ച രാവിലെ വടകര സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന ചെന്നൈ – മംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചാവ്

കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തി പോലീസില്‍ ഏല്‍പ്പിച്ചു; കോഴിക്കോട് മയക്കുമരുന്ന് കേസിലെ പ്രതിയെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നിൽ നിന്ന് മോചിതനായ വിദ്യാർത്ഥിയുടെ അച്ഛൻ

കോഴിക്കോട്: നഗരത്തിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കുന്നയാളെ ആസൂത്രിതമായി കുടുക്കി മയക്കുമരുന്നില്‍ നിന്നും മോചിതനായ വിദ്യാര്‍ഥിയുടെ അച്ഛന്‍. പൊറാട്ട നാസര്‍ എന്നറിയപ്പെടുന്ന പറവൂര്‍ സ്വദേശി അന്‍സാറിനെയാണ് ആസൂത്രിതമായി കുടുക്കി പോലീസിനെ ഏല്‍പ്പിച്ചത്. കഞ്ചാവ് വാങ്ങാനെന്ന വ്യാജേനെ കുട്ടിയെക്കൊണ്ട് വില്‍പ്പനക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. നര്‍ക്കോട്ടിക് സെല്ലും പോലീസും ഏറെനാളായി അന്വേഷിക്കുന്നയാളാണ് നാസര്‍. 35ഓളം പരാതികളാണ് ഇയാളുമായി ബന്ധപ്പെട്ട് നര്‍ക്കോട്ടിക് സെല്ലിന്