Tag: fraud

Total 13 Posts

കോഴിക്കോട്ടെ ഡോക്ടറില്‍ നിന്നും നാലുകോടി തട്ടിയെടുത്ത സംഭവം; തട്ടിപ്പിന് പിന്നില്‍ രാജസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍, സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും

കോഴിക്കോട്: നഗരത്തിലെ ഡോക്ടറില്‍ നിന്നു സഹായം അഭ്യര്‍ഥിച്ചു നാലു കോടി രൂപയിലേറെ രൂപ തട്ടിയെടുത്ത സംഭവത്തില്‍ തട്ടിപ്പു സംഘത്തിനു പണം അയച്ച വിവിധ ബാങ്കുകളിലെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി. പ്രതി തട്ടിപ്പ് ആസൂത്രണം ചെയ്തത് ചാരിറ്റി പ്രവര്‍ത്തനത്തിന്റെ മറവിലാണെന്നു പൊലീസ് കണ്ടെത്തി. തട്ടിപ്പു സംഘം രാജസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണെന്നു സൂചന ലഭിച്ചിട്ടുണ്ട്.

പിഴയടക്കാന്‍ ആവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പിന്റെ പേരില്‍ ആട്‌സ്ആപ്പ് വഴി വ്യാജസന്ദേശം; ലിങ്ക് തുറന്നപ്പോള്‍ കോഴിക്കോട് സ്വദേശിനിയ്ക്ക് നഷ്ടമായത് അരലക്ഷത്തോളം രൂപ

കോഴിക്കോട്: മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശമയച്ച തട്ടിപ്പ്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് അരലക്ഷത്തോളം രൂപയാണ് നഷ്ടമായത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരില്‍ വന്ന മെസേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതോടെയാണ് പണം നഷ്ടമായത്. അമിത വേഗത്തില്‍ വാഹനമോടിച്ചതിന് പിഴയടക്കണമെന്ന് കാണിച്ചാണ് കോഴിക്കോട് ആര്‍.ടി.ഒയുടെ പേരില്‍ ബാങ്ക് ഉദ്യോഗസ്ഥക്ക് സന്ദേശമെത്തിയത്. ചെലാന്‍ നമ്പറും വാഹന

ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് സ്വദേശിയില്‍ നിന്നും 43ലക്ഷം രൂപ തട്ടി; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

നടക്കാവ്: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ ബിസിനസുകാരനില്‍നിന്ന് 43 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്നുയുവാക്കള്‍ പിടിയില്‍. പാലക്കാട് ജില്ലയിലെ പറക്കുളം സ്വദേശികളായ ചോലയില്‍ മുഹമ്മദ് മുസ്തഫ (23), ചോലയില്‍ വീട്ടില്‍ യൂസഫ് സിദ്ദിഖ് (23), തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം സ്വദേശി വെള്ളംകുഴി വീട്ടില്‍ മുഹമ്മദ് അര്‍ഷക് (21) എന്നിവരെയാണ് നടക്കാവ് പോലീസ്

പണയംവെച്ച 21ലക്ഷം രൂപയുടെ പേരില്‍ നിക്ഷേപകനെ കബളിപ്പിച്ചു; കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെ ക്ലര്‍ക്ക് ഉള്‍പ്പെടെ മൂന്നുപേര്‍ കീഴടങ്ങി

കോഴിക്കോട്: സ്വകാര്യസ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ച യുവാവിനെ കബളിപ്പിച്ച മൂന്നുപേര്‍ കീഴടങ്ങി. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലെ ക്ലര്‍ക്കായ മക്കട പുതുക്കുടി പി.ബിപിന്‍ (40), മക്കട പറമ്പില്‍ത്താഴം നിരാമലയില്‍ രഞ്ജിത്ത് (42), ചെറുകുളം മിഥുന്‍(42) എന്നിവരാണ് മറ്റുള്ളവര്‍. ബിപിന്‍ സസ്‌പെന്‍ഷനിലാണ്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങിയത്. മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പാളയത്തെ സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍

പെണ്‍കുട്ടിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, സൗഹൃദത്തിനും ചാറ്റിങ്ങിനും ഒടുവില്‍ പ്രവാസിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടി; കോട്ടയം സ്വദേശി പിടിയില്‍

തൃശൂര്‍: ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ച് പ്രവാസിയില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. കോട്ടയം പാമ്പാടി കുരിയന്നൂര്‍ കണ്ണന്‍ (34) ആണ് അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ ചിത്രവും പേരും ഉപയോഗിച്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയായിരുന്നു തട്ടിപ്പ്. തുടര്‍ന്ന് പ്രവാസിയും അന്തിക്കാട് സ്വദേശിയുമായ യുവാവുമായി പ്രതി പരിചയത്തിലായി.

ലക്ഷ്യം രണ്ടാം വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുന്ന യുവതികളെ, വിദേശത്ത് ജോലിയുണ്ടെന്ന് കള്ളം പറയും; മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് കോഴിക്കോട് പിടിയില്‍

കോഴിക്കോട്: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി പണം തട്ടുന്ന യുവാവ് കോഴിക്കോട് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശി മുഹമ്മദ് നംഷീറി (32)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കയ്യില്‍ നിന്നും കുറ്റകൃത്യത്തിനായി ഉപയോഗിച്ച മൊബൈല്‍ ഫോണും കണ്ടെത്തി. കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ പരാതിക്കാരിയെ ദുബായില്‍ എഞ്ചിനീയറാണെന്ന വ്യാജേന മാട്രിമോണിയല്‍ സൈറ്റില്‍

വ്യാജ വിമാനടിക്കറ്റ് നല്‍കി ഒന്‍പത് ലക്ഷം തട്ടി; ഇരിങ്ങല്‍ സ്വദേശിയായ യുവാവിനെതിരെ കേസെടുത്ത് നാദാപുരം പോലീസ്

നാദാപുരം: വ്യാജ വിമാനടിക്കറ്റ് വില്‍പന നടത്തി ഒന്‍പത് ലക്ഷത്തിലേറെ തട്ടിപ്പ് നടത്തിയ യുവാവിനെതിരെ കേസെടുത്തു. ഇരിങ്ങല്‍ സ്വദേശി ജിയാസ് മന്‍സിലിലെ ജിയാസ് മുഹമ്മദിനെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. നാദാപുരം യൂനിമണി ഫിനാന്‍സ് സര്‍വീസ് എന്ന സ്ഥാപനത്തിന്റെ മാനേജറുടെ പരാതിയിലാണ് കേസ്. നിരവധി പ്രവാസികളെയാണ് വ്യാജ വിമാന ടിക്കറ്റ് നല്‍കി ജിയാസ് മുഹമ്മദ് കബളിപ്പിച്ചത്. ഓണ്‍ലൈനില്‍ യാത്രാവിവരം

സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് 89,500 രൂപ വായ്പ എടുത്ത് മുങ്ങി: പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയില്‍

കുന്ദമംഗലം: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ചേളന്നൂര്‍ ഉള്ളാടം വീട്ടില്‍ ബിജുവിനെയാണ് നെച്ചൂളിയില്‍ വെച്ച് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. 2020ല്‍ ആണ് കേസിനാസ്പദമായ സംഭവം. കാരന്തൂര്‍ ചാത്താംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് ധനകാര്യസ്ഥാപനത്തില്‍ സ്വര്‍ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകള്‍

സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി മൂന്ന് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങി; ചോമ്പാല സ്വദേശിക്കെതിരെ ​ഗുരുതര ആരോപണവുമായി പത്തനംതിട്ട സ്വദേശിനി

വടകര: മകനെ സിനിമയിൽ അഭിനയിപ്പിക്കുമെന്ന് വാഗ്ദാനം നൽകി ചോമ്പാല സ്വദേശി വീട്ടമ്മയിൽ നിന്ന് പണം തട്ടിയതായി പരാതി. പത്തനംതിട്ട റാന്നി സ്വദേശിനി സുഭാഷിണിയിയാണ് തട്ടിപ്പിന് ഇരയായത്. സിനിമയിൽ അഭിനയിക്കണമെങ്കിൽ പണം ആവശ്യമാണെന്ന് പണം വാങ്ങിയ ആൾ ബോധ്യപ്പെടുത്തിയിരുന്നു. ഡബിംഗ് ആർട്ടിസ്റ്റാണെന്നാണ് ഇയാൾ പരിചയപ്പെടുത്തിയത്. പലരിൽ നിന്നും ഇയാൾ ഇത്തരത്തിൽ പണം വാങ്ങിയതായും സുഭാഷിണി വടകരയിൽ നടത്തിയ

ഒ.എല്‍.എക്‌സ് വഴി ഐപാഡ് വാങ്ങാനെന്ന വ്യാജേന അടുത്തുകൂടി, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്നും 20 ലക്ഷം കവര്‍ന്നു; നൈജീരിയന്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ബംഗളൂരു വിദ്യാരണ്യപുരയില്‍ വ്യാജ വിലാസത്തില്‍ താമസിച്ചുവരുകയായിരുന്ന നൈജീരിയന്‍ പൗരന്‍ ഇമ്മാനുവല്‍ ജയിംസ് ലെഗ്‌ബെട്ട്(32)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പിനുപയോഗിച്ച സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ പ്രതിയില്‍നിന്ന് കണ്ടെടുത്തു. ഒ.എല്‍.എക്സില്‍