Tag: Football
കൊയിലാണ്ടിയിലെ കുട്ടികൾക്കായി കാൽപ്പന്തിന്റെ ആവേശം; കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 ചൊവ്വാഴ്ച, വിശദാംശങ്ങൾ
കൊയിലാണ്ടി: നഗരസഭയിലെ കുട്ടികൾക്കായി കുടുംബശ്രീ ഫുട്ബോൾ മേള നടത്തുന്നു. മെയ് 30 ചൊവ്വാഴ്ചയാണ് കുടുംബശ്രീ ഫുട്ബോൾ ഫെസ്റ്റ് 2023 നടക്കുക. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് മേള നടക്കുക. കൊയിലാണ്ടി നഗരസഭയിലെ എ.ഡി.എസ് ബാലസഭകളിലെ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്കായാണ് ഫുട്ബോൾ ടൂർണ്ണമെന്റ് നടത്തുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന ടീമുകൾക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക. പങ്കെടുക്കുന്ന
പെയ്തിറങ്ങി ഫുട്‌ബോള്‍ ആവേശം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സോക്കര്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി
കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ജിജു കെ.പി, പ്രസിഡന്റ് സജില്‍കുമാര്‍, കൗണ്‍സിലര്‍ സി.പ്രജില, വി.രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രതീഷ് കെ.കെ അധ്യക്ഷനായി ഒ.എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ്
ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി തോല്‍പ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്‍ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും.
ലോകകപ്പുയര്‍ത്തി കൊമ്പന്മാരുടെ പുറത്തേറി സാക്ഷാല്‍ മെസി; പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റി തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിലെ ഫുട്‌ബോള്‍ ചന്തം (വീഡിയോ കാണാം)
തൃശൂര്‍: പൂരപ്രേമികളെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്ന കുടമാറ്റത്തില്‍ ഇരട്ടി മധുരം സമ്മാനിച്ച് തിരുവമ്പാടി ദേവസ്വം. തൃശൂര്‍ പൂരത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണമായ കുടമാറ്റത്തിനിടയിലാണ് തിരുവമ്പാടി സംഘം അപ്രതീക്ഷിതമായി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെ അവതരിപ്പിച്ചത്. മെസ്സിയെ കണ്ടതോടെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്ന പൂരപ്രേമികളുടെ ആവേശം ആകാശത്തോളമെത്തി. തിരുവമ്പാടിയും പാറമേക്കാവും പതിവ് പോലെ മത്സരിച്ചാണ് ഇത്തവണയും കുടമാറ്റത്തിനെത്തിയത്. ഒന്നിനൊന്ന് മികച്ച
പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ കയ്യടി നേടിയ ഗോള്‍ കീപ്പര്‍, റിട്ടയര്‍മെന്റിന് ശേഷം ഫുട്‌ബോള്‍ പരിശീലകനെന്ന നിലയില്‍ സജീവം; പി.കെ സുരേന്ദ്രന്റെ സംസ്‌കാരം ബുധനാഴ്ച രാത്രി 11 മണിക്ക്
കൊയിലാണ്ടി: കുറുവങ്ങാട്ട് കനാത്ത് താഴെ പി.കെ സുരേന്ദ്രന്റെ മരണത്തോടെ കൊയിലാണ്ടിയ്ക്ക് നഷ്ടമായത് മികച്ച ഫുട്‌ബോള്‍ പരിശീലകനെ. ഫുട്‌ബോളിനുവേണ്ടി ജീവിതത്തിലെ വലിയൊരു ഭാഗം മാറ്റിവെച്ചയാളായിരുന്നു പി.കെ.സുരേന്ദ്രന്‍. പഠിക്കുന്ന കാലം മുതല്‍ ഫുട്‌ബോള്‍ കളിയോട് വലിയ താല്‍പര്യമായിരുന്നു സുരേന്ദ്രന്. പോസ്റ്റ് ഓഫീസില്‍ ജോലി കിട്ടിയതിനുശേഷം വിവിധ ക്ലബ്ബുകളിലും മറ്റും ഗോള്‍കീപ്പറായിരുന്നു. പി.ആന്റ് ടി ഫുട്‌ബോള്‍ ക്ലബ്, ഭഗത്സിങ് മെമ്മോറിയല്‍
വീണ്ടും ഹാട്രിക് നേട്ടവുമായി കക്കയത്തിന്റെ കുഞ്ഞാറ്റ; അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം
ധാക്ക: കക്കയം സ്വദേശി ഷില്‍ജി ഷാജി(കുഞ്ഞാറ്റ)യുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം. നേപ്പാളിനെ 4-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. 10, 40, 81 മിനിറ്റുകളിലാണ് ഷില്‍ജി നേപ്പാള്‍വല ചലിപ്പിച്ചത്. ഒരുഗോള്‍ പൂജയുടെ വകയായിരുന്നു. നേപ്പാളിനായി ബര്‍ഷ ഒലി ആശ്വാസ ഗോള്‍ നേടി. മലയാളിയായ പി.വി പ്രിയയാണ് ഇന്ത്യന്‍
മൈതാനത്ത് ഇനി തീ പാറും; കേരള ഫയർ ആന്റ് റെസ്ക്യൂ ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കം
കൊയിലാണ്ടി: കേരള ഫയർ ആന്റ് റെസ്ക്യൂ കോഴിക്കോട് ജില്ലാതല ഫുട്ബോൾ ടൂർണ്ണമെന്റിന് കൊയിലാണ്ടിയിൽ തുടക്കമായി. രണ്ടു ദിവസങ്ങളിലായി കൊയിലാണ്ടി സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലെയും ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മത്സരത്തിൽ ജില്ലാ ഫയർ ഓഫീസർ അഷറഫ് അലി, മുൻ സർവീസസ് താരം കുഞ്ഞിക്കണാരൻ, സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി, സതീഷ്
‘ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കേരളാ ടീമിന് വേണ്ടി കളിക്കുന്നത്, ഇപ്പോള്‍ സെലക്ഷന്‍ കിട്ടിയതില്‍ ഏറെ സന്തോഷം’; സന്തോഷ് ട്രോഫിക്കായുള്ള കേരള ടീമില്‍ ഇടം പിടിച്ച കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ടീമില്‍ സെലക്ഷന്‍ കിട്ടിയതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. ടീമില്‍ കിട്ടുമെന്ന് നേരത്തെതന്നെ പ്രതീക്ഷയുണ്ടായിരുന്നു. കേരളാ ടീമിനെ വിജയിപ്പിക്കാനായി ആത്മാര്‍ത്ഥമായി പരിശ്രമമിക്കുമെന്നും കൂരാച്ചുണ്ട് സ്വദേശി അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഒഡീഷയില്‍ വച്ച് നടക്കാനിരിക്കുന്ന സന്തോഷ് ട്രോഫി മത്സരത്തില്‍ കേരളാ ടീമിനു വേണ്ടി മത്സരിക്കാനൊരുങ്ങുകയാണ് കൂരാച്ചുണ്ട് പൂവത്തുംചോല നടുക്കണ്ടി
കക്കയം സ്വദേശിനി ബൂട്ട് അണിയും, ഇന്ത്യൻ ഫുട്ബോൾ ടീമിനായി; പതിനാറുകാരി കുഞ്ഞാറ്റയ്ക്കിത് അഭിമാനകരമായ നേട്ടം
കൂരാച്ചുണ്ട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച് കക്കയം സ്വദേശിനി. കക്കയം നീർവായകത്തിൽ കുഞ്ഞാറ്റയാണ് അഭിമാനകരമായ നേട്ടം കെെവരിച്ചത്. അണ്ടർ 17 ലേക്കുള്ള ഇന്ത്യൻ ടീമിലാണ് പതിനാറുകാരിയായ കുഞ്ഞാറ്റ തിരഞ്ഞെടുക്കപ്പെട്ടത്. ഷിൽജി, ഷാജി ദമ്പതികളുടെ മകളാണ് കുഞ്ഞാറ്റ. കണ്ണൂർ സ്പോർട് ഡിവിഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് കുഞ്ഞാറ്റ. നിലവിൽ കേരള ടീമംഗമാണ്. Summary: Kakkayam native
സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ തേരോട്ടം; ബിഹാറിനെ തകർത്തത് ഒന്നിനെതിരെ നാല് ഗോളുകൾക്ക്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ ബിഹാറിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തുവിട്ടത്. നിജോ ഗിൽബർട്ട് കേരളത്തിനായി രണ്ട് ഗോളുകൾ നേടിയപ്പോൾ, വിശാഖ്, അബ്ദു റഹീം എന്നിവരാണ് ശേഷിക്കുന്ന ഗോളുകൾ സ്കോർ ചെയ്തത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ