Tag: Football

Total 43 Posts

ഒരു രാത്രിയിലേറെ നീണ്ട കളിയാവേശം, കാണികളായി ആയിരങ്ങള്‍; കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിരീടം ചൂടി ന്യൂവിങ്‌സ് കാലിക്കറ്റ്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ആവേശം നിറച്ച ഫുട്‌ബോള്‍ രാത്രിയ്ക്ക് പ്രൗഢഗംഭീരമായ സമാപനം. ഇന്നലെ രാത്രി ആരംഭിച്ച കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ന്യൂവിങ്‌സ് കാലിക്കറ്റ് കിരീട ജേതാക്കളായി. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ കൂടിയായ മോസ്‌കോ കൊയിലാണ്ടിയാണ് റണ്ണേഴ്‌സ് അപ്പ്. 2-1 ആണ് ഗോള്‍നില. വിജയിയായ ടീമിന് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ട്രോഫി സമ്മാനിച്ചു. സ്‌കൈഫോര്‍ഡ് ആവിയേഷന്‍സ്

കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം നിറയുന്ന രാത്രിയ്ക്കായി കാത്തിരിപ്പ് തുടങ്ങാം; കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍ിന് ഇനി മൂന്നുനാള്‍ മാത്രം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫുട്‌ബോള്‍ ആവേശം നിറയ്ക്കുന്ന ടൂര്‍ണമെന്റിന് ഇനി മൂന്നുനാള്‍ മാത്രം. പതിനാറ് ടീമുകള്‍ അണിനിരക്കുന്ന കൊയിലാണ്ടി കപ്പ് ഫുട്‌ബോള്‍ ഏപ്രില്‍ 12നാണ് നടക്കുന്നത്. മോസ്‌കോ കൊയിലാണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. രാവിലെ വരെ മത്സരങ്ങള്‍ തുടരും. സ്‌കൈഫോര്‍ഡ് ആവിയേഷന്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന 3.5ലക്ഷം രൂപയാണ് ഫൈനല്‍ ജേതാക്കള്‍ക്ക് ലഭിക്കുക.

ഫുട്‌ബോള്‍ ആവേശം വീണ്ടും അറബ് മണ്ണിലേക്ക്; 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

സൂറിച്ച്: 2034ലെ ഫിഫ ലോകകപ്പ് ഫുട്ബോളിന് സൗദി അറേബ്യ വേദിയാകും. ബുധനാഴ്ചയാണ് ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2022ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ചതിന് ശേഷം ഗള്‍ഫ് മേഖലയിലേക്ക് ഇതാദ്യമായാണ് ലോകകപ്പ് എത്തുന്നത്. ഓസ്‌ട്രേലിയയും ഇന്തോനീഷ്യയും ലോകകപ്പ് വേദിക്കായി നേരത്തേ താല്‍പര്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറുകയായിരുന്നു. റിയാദ്, ജിദ്ദ, അല്‍ഖോബാര്‍, അബഹ, നിയോം എന്നീ സൗദി നഗരങ്ങളിലെ 15

ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തും; സ്ഥിരീകരിച്ച് കായിക മന്ത്രി

തിരുവനന്തപുരം: ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തിലെത്തുമെന്ന് സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. സ്‌പെയിനില്‍ അര്‍ജന്റീന ടീം മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ‘അര്‍ജന്റീന ടീമിനെ കേരളത്തിലേക്കു ക്ഷണിക്കുന്നതിനായി ഞങ്ങള്‍ സ്‌പെയിനിലേക്കു പോയിരുന്നു. സ്‌പെയിനില്‍വച്ച് ചര്‍ച്ച നടത്തി. 2025ല്‍ ഇന്ത്യയില്‍ അര്‍ജന്റീനയുടെ സൗഹൃദമത്സരം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാറിന് ഇത്

ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ നേടി കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവ്

നടുവണ്ണൂര്‍: അണ്ടര്‍ 20 ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ നേടി കോട്ടൂര്‍ സ്വദേശി സച്ചിന്‍ദേവവ്. വാകയാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ബിരുദ പഠനത്തിന് ശ്രമിക്കുന്നതിനിടെയാണ് ദേശീയ ഫുട്‌ബോള്‍ ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ചിരിക്കുന്നത്. ഈ മാസം 23നാണ് തിരുവനന്തപുരം സായി അക്കാദമിയില്‍ നടക്കുന്ന പരിശീലന ക്യാമ്പിലേക്ക് എത്തണമെന്ന അറിയിപ്പ് വന്നത്. ഇപ്പോള്‍ ഗോവയില്‍

ഐഡിയല്‍ കോളേജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ പാറക്കല്‍ ഹാരിസ് എവര്‍ റോളിങ് ട്രോഫി ഫുട്ബോള്‍ വിജയികളായി എം.ഇ.എസ് കോളേജ് വടകരയ്ക്ക്

പേരാമ്പ്ര: പാറക്കല്‍ ഹാരിസ് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഐഡിയല്‍ കോളജ് കുറ്റ്യാടി സ്റ്റുഡന്റ് യൂണിയന്‍ സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ എം.ഇ.എസ് കോളജ് വടകര ചാമ്പ്യന്മാരായി. എട്ട് ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ എം.എച്ച്.ഇ.എസ് ചെരണ്ടത്തൂര്‍ റണ്ണര്‍ അപ്പ് ആയി. വിജയികള്‍ക്കുള്ള ട്രോഫി മുന്‍ എം.എല്‍.എ പാറക്കല്‍ അബ്ദുള്ള കൈമാറി. ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ നസീം അടുക്കത്ത്,

കണ്ണൂരില്‍ ഫുട്ബോള്‍ കളിക്കിടെ പത്തൊമ്പതുകാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൂത്തുപറമ്പ്: ഫുട്ബോള്‍ കളിക്കിടെ വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കൂത്തു പറമ്പ് നീര്‍വേലി സ്വദേശി സിനാന്‍ ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. കണ്ണൂര്‍ മൂരിയാടുള്ള ടര്‍ഫില്‍ നിന്ന് ഫുട്ബോള്‍ കളിക്കുന്നതിനിടെ സിനാന്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

അത്തം തുടങ്ങി, ഓണാഘോഷവും; ആവേശമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരം

  കൊയിലാണ്ടി: അത്തം എത്തിയതോടെ ഓണാഘോഷങ്ങൾക്കും തുടക്കമായി. ഓണാഘോഷത്തിന്റെ ഭാഗമായി വിക്ടറി കൊരയങ്ങാട് വെറ്ററൻസ് ഫുട്ബോൾ മത്സരത്തിൽ ആവേശം അലതല്ലി. കരിമ്പാ പൊയിൽ മൈതാനിയിൽ വച്ച് നടന്ന മത്സരത്തിൽ വിനോദ് കണ്ണഞ്ചേരി ക്യാപ്റ്റനായുള്ള ടീം സി.കെ.മനോജിൻ്റെ ടീമിനെ 2-1 ന് പരാജയപ്പെടുത്തി.   വിജയികൾക്ക് ക്ലബ്ബ് പ്രസിഡന്റ് ഇ.കെ.വിജീഷ്, ട്രോഫികൾ സമ്മാനിച്ചു. എസ്.ജി.വിഷ്ണു അധ്യക്ഷനായി. കെ.കെ.വിനോദ്

തിരുവങ്ങൂര്‍ സ്‌കൂള്‍ ടീമില്‍ നിന്ന് മാള്‍ട്ട പ്രൊഫഷണല്‍ ലീഗിലേക്ക്; യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബിന് വേണ്ടി പന്ത് തട്ടുന്ന ആദ്യ ഇന്ത്യന്‍ താരമായി കാപ്പാട് സ്വദേശി ഷംസീര്‍ മുഹമ്മദ് (വീഡിയോ കാണാം)

കൊയിലാണ്ടി: നാടിന് അഭിമാനമായി കാപ്പാട് സ്വദേശിയായ ഫുട്‌ബോള്‍ താരം. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളില്‍ പന്ത് തട്ടുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് കാപ്പാട് സ്വദേശിയായ ഷംസീര്‍ മുഹമ്മദ്. യൂറോപ്യന്‍ രാജ്യമായ മാള്‍ട്ടയിലെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗിലാണ് ഷംസീര്‍ കളിക്കുക. മാള്‍ട്ട രണ്ടാം ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന എംഡിന നൈറ്റ്‌സ് എഫ്.സിയുമായാണ് ഷംസീര്‍ കരാര്‍ ഒപ്പിട്ടത്.

പൊനാൽറ്റി ഷൂട്ടൗട്ടിൽ 5-4 ​ഗണപത് ഹൈസ്കൂളിനെ തകർത്തു; സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ ചരിത്ര വിജയവുമായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ അണ്ടർ 17 സുബ്രതോ കപ്പ് ടൂർണ്ണമെൻ്റിൽ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിന് ചരിത്ര വിജയം.  കോഴിക്കോട് നടന്ന മൽസരത്തിൽ സിറ്റി ഉപജില്ലയിലെ ചാലപ്പുറം ഗണപത് ഹൈസ്കൂളിനെ പരാജയപ്പെടുത്തിയാണ് ജേതാക്കളായത്. കളി അവ സാനിക്കുമ്പോൾ 1-1 സമനിലയിൽ ആയതിനെ തുടർന്ന് പൊനാൽറ്റിയിൽ 5-4ന് ഗണപത് സ്കൂളിനെ പരാജയപ്പെടുത്തുകയായിരുന്നു. ആഗസ്റ്റ്  3ന് കോഴിക്കോട് മെഡിക്കൽ കോളെജ്