Tag: Follow Up News
ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല; അന്വേഷണങ്ങൾക്കൊടുവിൽ വടകരയിലെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ ശ്രീജേഷിന്റെ മൃതദേഹം
വടകര: വീട്ടിൽ നിന്ന് ജോലിക്കെന്ന പറഞ്ഞിറങ്ങിയ യുവാവിനെയാണ് വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) നെയാണ് ഇന്നു രാവിലെ വടകര നഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ മുതൽ കാണാതായ ശ്രീജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പതിവുപോലെ ജോലിക്കെന്ന് പറഞ്ഞ്
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നു പ്രതീക്ഷിച്ചു, അപസ്മാരമുണ്ടായതോടെ നിലഗുരുതരമായി; നന്തി സ്വദേശി സുധീഷിന്റെ വിയോഗം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദപ്പെടുന്നതിനിടെ
നന്തി ബസാര്‍: വിഷുദിനമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു നന്തി മുസ്ലിയാരികണ്ടി സുധീഷ് (40). മൂന്നാല് ദിവസം മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വന്നതോടെ സുധീഷ് ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന പ്രതീക്ഷതായിരുന്നു കുടുംബം. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇന്നലെയാണ് നില വഷളായത്. ഇന്നലെ രാവിലെ രക്തസമ്മര്‍ദ്ദം കൂടുകയും അപസ്മാരം
താഹിറ ലക്ഷ്യമിട്ടത് സഹോദരന്റെ ഭാര്യയെ, ഇരയായത് പന്ത്രണ്ടുകാരന് അഹമ്മദ് ഹസന് റിഫായി; അരിക്കുളം കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കൊയിലാണ്ടി: അരിക്കുളത്ത് ഐസ്ക്രീം നല്കി പന്ത്രണ്ടുകാരനെ കൊന്ന സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ ലക്ഷ്യമിട്ടത് തന്റെ സഹോദരന്റെ ഭാര്യയെ ആണെന്ന് പ്രതി താഹിറ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അവര്‍ വീട്ടില്‍ ഇല്ലായിരുന്നു. തുടര്‍ന്നാണ് മകന് അഹമ്മദ് ഐസ്ക്രീം കഴിക്കുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തത്. രണ്ട് കുടുംബങ്ങളും അടുത്തടുത്ത വീടുകളിലാണ് താമസം. താഹിറയ്ക്ക് ഭര്‍ത്താവിന്റെ
നോക്കിനില്‍ക്കെ കെട്ടിടത്തിന് മുകളില്‍ നിന്ന് നിലം പതിച്ചത് രണ്ടുപേര്‍; വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനൊടുവില്‍ ബീഹാര്‍ സ്വദേശി വീണ് മരിക്കുന്നതിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
വടകര: വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് ഒരാള്‍ മരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത്. കെട്ടിടത്തിന് മുകളില്‍ നിന്ന് രണ്ട് പേര് താഴെ വീഴുന്ന നടുക്കുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. ബീഹാര്‍ സ്വദേശി സിക്കന്തര്‍ കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബീഹാര്‍ സ്വദേശി വികാസിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എക്സിക്യൂട്ടീവ് എക്സ്പ്രസിലെ ആക്രമണം: എ.ടി.എസ് ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ഐ.ജി പി.വിജയന്
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് ആരും കസ്റ്റഡിയില്‍ ഇല്ലെന്ന് ഭീകരവിരുദ്ധ സ്ക്വാഡ് (ആന്റി ടെററിസ്റ്റ് സ്ക്വാഡ്-എ.ടി.എസ്) ഐ.ജി പി.വിജയന്. നോയിഡ സ്വദേശിയായ പ്രതിയെ കസ്റ്റഡിയിലെടുത്തു എന്ന് നേരത്തേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നോയിഡ സ്വദേശി ഷഹറൂഖ് സെയ്ഫി കസ്റ്റഡിയിലായി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. .ഡി.ജി.പി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള 18
ചാലിയത്ത് ബന്ധുവീട്ടില്‍ നോമ്പു തുറന്ന് മടങ്ങിയത് അന്ത്യയാത്രയിലേക്ക്; എലത്തൂരില്‍ റെയില്‍വേ പാളത്തില്‍ മരണമടഞ്ഞ റഹ്മത്തിന്റെയും സഹോദരിപുത്രിയുടെയും വിയോഗം ഉള്‍ക്കൊള്ളാനാവാതെ ബന്ധുക്കള്‍
കോഴിക്കോട്: കോഴിക്കോട് ബന്ധു വീട്ടില്‍ നോമ്പ് തുരന്ന് മടങ്ങും വഴിയുള്ള റഹ്മത്തിന്റെ യാത്ര മരണത്തിലേക്ക്. എലത്തൂരില്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റഹ്മത്ത് ട്രെയിനില്‍ കണ്ണൂരിലേക്ക് യാത്ര തിരിച്ചത് കോഴിക്കോട് ചാലിയത്തെ സഹോദരിയുടെ വീട്ടില്‍ നോമ്പ് തുറന്ന ശേഷം. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട്
‘ഇല്ലാ അങ്ങ് മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’; അരിക്കുളത്തിന്റെ സ്വന്തം എം.ജി.നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
അരിക്കുളം: മാവട്ട് തിരുമംഗലത്തടത്തില് ഗംഗാധരന് നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അരിക്കുളത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, അതിന് വേണ്ടി അഹോരാത്രി പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ കോണ്‍ഗ്രസ്സ് നേതാവ്, ആരെയും കൂസാതെ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലി തന്നെയായിരുന്നു.
കുടുംബത്തിന്റെ ഏക ആശ്രയം, നാട്ടുകാർക്ക് സുപരിചിതൻ; നരക്കോട് കിണറിൽ വീണ് മരിച്ച ഷിബുവിന്റെ വേർപാട് വിശ്വസിക്കാനാകാതെ നാട്
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ നരക്കോട് സ്വദേശി തെക്കേ വലിയപറമ്പില്‍ മീത്തല്‍ ഷിബു (36) വിന്റെ അപ്രതീക്ഷിത മരണ വാര്‍ത്തയില്‍ ദു:ഖിതരായി കുടുംബക്കാരും നാട്ടുകാരും. നിര്‍മ്മാണത്തൊഴിലാളിയായിരുന്ന ഷിബുവിന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമാണ് നഷ്ടമായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച്ച വൈകുന്നേരം ഏഴ് മണിയോടെ വീട്ടുമുറ്റത്തെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണാണ് ഷിബു മരണമടഞ്ഞത്. കിണറ്റിനടുത്തേക്ക് പോയപ്പോള്‍ ആള്‍മറയില്ലാത്തതിനാല്‍ അബദ്ധത്തില്‍ കിണറ്റിലേക്ക്
വിളിച്ചിട്ടും വാതില്‍ തുറന്നില്ല, തകർത്ത് അകത്ത് കടന്നപ്പോൾ കണ്ടത് വായില്‍ നിന്ന് നുരയും പതയും; കോഴിക്കോട് ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവ ഡോക്ടറുടെത് സ്വാഭാവിക മരണമെന്ന് പൊലീസ്
കോഴിക്കോട്: മലബാര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ഥി കോഴിക്കോട്ടെ ഫ്ലാറ്റില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. വയനാട് കണിയാമ്പറ്റ സ്വദേശിനി തന്‍സിയയെയാണ് പാലാഴി പാലയിലുള്ള ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തും ഡോക്ടറുമായ ജസ്ല കുടുംബസമേതം താമസിക്കുന്ന ഫ്ളാറ്റില്‍ ഏഴാംനിലയിലെ ഏഴ് എഫില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് തന്‍സിയ എത്തിയത്. ഭക്ഷണം കഴിച്ചശേഷം കിടന്ന തന്‍സിയ രാവിലെ
മുചുകുന്നിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കിട്ടി; കണ്ടെത്തിയത് സമീപത്തെ പറമ്പിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: മുചുകുന്ന് കിള്ളവയലിലെ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ പണപ്പെട്ടി കണ്ടെത്തി. കിള്ളവയല്‍ ജയേഷിന്റെ വീട്ടില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. വിവാഹത്തിന്റെ തലേ ദിവസമായ ബുധനാഴ്ച എത്തിയ ആളുകള്‍ നിക്ഷേപിച്ച പണം അടങ്ങിയ പെട്ടിയാണ് മോഷണം പോയത്. ഇന്ന് രാവിലെ വീടിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് മോഷണം പോയ പെട്ടി കണ്ടെത്തിയത്.