Tag: Follow Up News
ട്രെയിൻ പുറപ്പെടുന്നതിന് മുന്നോടിയായി വിളിക്കാനെത്തിയ ജീവനക്കാരൻ കണ്ടത് അനക്കമില്ലാത്ത ഭാസ്കരനെ; കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ സഹപ്രവർത്തകരും നാട്ടുകാരും
മേപ്പയ്യൂർ: കൽപ്പത്തൂർ സ്വദേശിയായ ലോക്കോ പൈലറ്റിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സഹപ്രർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം. പുലർച്ചെ പുറപ്പെടേണ്ടിയിരുന്ന ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ ലോക്കോ പെെലറ്റായി പോകേണ്ടിയിരുന്ന കെ.കെ ഭാസ്ക്കരനെയാണ് നിശ്ചലനായി സഹപ്രവർത്തകർ പിന്നീട് കാണുന്നത്. ഹൃദയാഘാതമാണ് ഭാസ്ക്കരന്റെ ജീവൻ കവർന്നതെന്നതാണ് പ്രഥമിക നിഗമനം. കൽപ്പത്തൂർ സ്വദേശി കെ.കെ.ഭാസ്കരനെ ഇന്ന് രാവിലെയാണ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലോക്കോ
നിടുമ്പൊയിലില്‍ ദമ്പതികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത്; വിഷത്തിനൊപ്പം ഉറക്കഗുളികയും കഴിച്ചു, ബാലന്റെ സംസ്കാരം നാളെ
അരിക്കുളം: നിടുമ്പൊയിലില്‍ ദമ്പതിമാര്‍ വിഷം കഴിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഐസ്ക്രീമില് എലിവിഷം ചേര്‍ത്ത് കഴിച്ചാണ് ഇരുവരും ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച ശേഷം ഉറക്കഗുളികളും ഇരുവരും കഴിച്ചിരുന്നു. പാറയ്ക്കല്‍ മീത്തല്‍ ബാലനും ഭാര്യ ഗീതയുമാണ് വിഷം കഴിച്ചത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ വിഷം കഴിച്ചത് എന്നാണ് കരുതുന്നത്. വിഷം കഴിച്ചതിന്
നാട് കണ്ട പച്ചയായ മനുഷ്യ സ്നേഹി,നാട്ടുക്കാര്‍ക്ക് എന്തിനും സമീപിക്കാവുന്ന വ്യക്തി, കാരയാട് തണ്ടയില്‍ താഴെയില്‍ സ്വദേശി അഷറഫ് വാവുള്ളാട്ടിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി
നാട് കണ്ട പച്ചയായ മനുഷ്യ സ്നേഹി അതായിരുന്നു നാട്ടുകാര്‍ക്ക് അഷറഫ് വാവുള്ളാട്ട് എന്ന വ്യക്തി,അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം തണ്ടയില്‍ താഴെ ഗ്രാമത്തിന്റെ നൊമ്പരമായി. ദീര്‍ഘ കാലം ഖത്തറില്‍ പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയ ശേഷം കൃഷിയിലേക്ക് തിരിഞ്ഞു. വളര്‍ത്തു മൃഗങ്ങളുടെയും അലങ്കാര പക്ഷികളുടെയും വര്‍ണ്ണാഭമായ ഒരു ലോകം തന്നെ അഷറഫിന്റെ വീട്ടില്‍ ഉണ്ടായിരുന്നു. കൃഷി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍
പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം
മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്
കൊയിലാണ്ടിയില്‍ വിദ്യാര്‍ഥിനിയെ ഇതര സംസ്ഥാന തൊഴിലാളി ശല്യം ചെയ്ത സംഭവം: പ്രതിയെ ചൂണ്ടിക്കാട്ടി പെണ്‍കുട്ടി പിങ്ക് പൊലീസിന്റെ സഹായം തേടിയിട്ടും വേണ്ട നടപടിയെടുത്തില്ലെന്ന് രക്ഷിതാക്കളുടെ പരാതി
കൊയിലാണ്ടി: സ്കൂളിലേക്ക് പോകവെ വിദ്യാര്‍ഥിനിയെ ശല്യം ചെയ്ത സംഭവത്തില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് പിങ്ക് പൊലീസിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി. ബസില്‍ ശല്യം ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശിയ്ക്കെതിരെ ബസ് സ്റ്റാന്റിനരികിലുണ്ടായിരുന്ന പിങ്ക് പൊലീസിനോട് പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. പ്രതിയെ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് പ്രതിയോട് സംസാരിച്ചശേഷം പെണ്‍കുട്ടിയോട് ‘മറ്റു പരാതിയൊന്നുമില്ലല്ലോ’ എന്ന് പറഞ്ഞ് പറഞ്ഞയക്കുകയായിരുന്നെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.
ശക്തമായ അടിയൊഴുക്ക് തിരച്ചിലിന് തടസം, ഡ്രോണ്‍ ഉപയോഗിക്കും; കോഴിക്കോട് ബീച്ചില്‍ കടലില്‍ കാണാതായ രണ്ട് കുട്ടികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: ബീച്ചില്‍ ഫുട്ബോള്‍ കളിക്കവെ തിരയില്‍ പെട്ട രണ്ട് കുട്ടികളെയും ഇതുവരെ കണ്ടെത്താനായില്ല. ഇവര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. പ്രദേശത്ത് കടലിൽ ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ തിരച്ചിലിനെ അത് പ്രതികൂലമായി ബാധിക്കുന്നുണ്ട് തിരച്ചിലിനായി ഡ്രോണ്‍ ഉപയോഗിക്കുമെന്ന് സ്ഥലത്തെത്തിയ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒളവണ്ണ സ്വദേശികളായ ആദിന് ഹസന്, മുഹമ്മദ് ആദില്‍ എന്നിവരാണ് രാവിലെ എട്ടുമണിയോടെ
ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്കാരം രാത്രി വൈകി
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന് എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച
തലച്ചോറില്‍ അണുബാധയുണ്ടായി കോമയില്‍ കിടന്നെങ്കിലും തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ച് ബന്ധുക്കളും സുഹൃത്തുക്കളും, ഒടുവില്‍ ഏവരെയും ദുഃഖത്തിലാഴ്ത്തി മരണം; മേപ്പയ്യൂർ നെടുംമ്പൊയിലിൽ പനി ബാധിച്ച് മരിച്ച നിധീഷിന്റെ വേര്‍പാടിന്റെ വേദനയില്‍ നാട്
മേപ്പയ്യൂർ: പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും നിധീഷ് തിരിച്ചുവരുമെന്ന പ്രതീക്ഷിയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. എന്നാൽ എല്ലാ പ്രതീക്ഷകളും ഇല്ലാതാക്കി നിധീഷ് മടങ്ങി. നിടുംമ്പൊയിൽ അരിമ്പാലപറമ്പിൽ നിധീഷാണ് പനിബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചത്. പനിബാധിച്ച് അബോധാവസ്ഥയിലായതിനെ തുടർന്നാണ് നിധീഷിനെ മെയ് 26-ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനിയെ തുടർന്നുണ്ടായ അണുബാധ തലച്ചോറിനെ ബാധിച്ചതോടെ കോമയിലായി. നാല്
ശബ്ദമുണ്ടാക്കിയതിന് കുട്ടികളെ കല്ലെറിഞ്ഞു, ചോദ്യം ചെയ്തപ്പോൾ നെഞ്ചിൽ ചവിട്ടി; ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
വടകര: വിജേഷ് അയൽവാസിയായ നാണുവിനെ ചവിട്ടിയത് കുട്ടികളെ കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്യാനെത്തിയപ്പോൾ. നെഞ്ചിലേറ്റ ചവിട്ടിനെ തുടർന്ന് ബോധരഹിതനായ നാണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിപച്ചെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു. ആയഞ്ചേരിയിൽ അയൽവാസിയായ യുവാവിന്റെ മർദ്ദനമേറ്റ് വയോധികൻ മരിച്ച സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാണുവിന്റെ വീട്ടിലെ കിണർ വറ്റിക്കുന്നതറിഞ്ഞ് അയൽ വീടുകളിലെ കുട്ടികൾ ഇവിടെ എത്തിയിരുന്നു. കുട്ടികൾ
സ്വന്തം ഹോട്ടൽ പൂർണ്ണമായി പാർട്ടി പ്രവർത്തനത്തിന് വിട്ട് നൽകുന്നത് പതിവ്, ഒപ്പം ദൂരദിക്കിൽ നിന്നെത്തുന്നവരുടെ ആശ്രയകേന്ദ്രവും; സഖാവ് ഒ.കെ.പി.കുഞ്ഞിക്കേണ്ണേട്ടന് യാത്രാമൊഴിയേകി നാട്
കൊയിലാണ്ടി: കമ്യൂണിസ്റ്റ് പാർട്ടിക്കായി ജീവിതം ഉഴിഞ്ഞു വച്ച സഖാവായിരുന്നു നന്തിക്കാരുടെ സ്വന്തം സഖാവ് ഒ.കെ.പി.കുഞ്ഞിക്കണ്ണേട്ടൻ. അദ്ദേഹത്തിന്റെ വിയോഗം ഉൾക്കൊള്ളാൻ ഇപ്പോഴും നാടിന് കഴിഞ്ഞിട്ടില്ല. തന്റെ ജീവനോപാധിയായ ഹോട്ടലിനെ പോലും പൂർണ്ണമായി പാർട്ടിക്ക് വിട്ടു കൊടുക്കാൻ മനസ് കാണിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നന്തിയിൽ ഇപ്പോൾ റെയിൽവേ മേൽപ്പാലമുള്ള ഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ ഹോട്ടൽ സ്ഥിതി ചെയ്തിരുന്നത്. പാലം നിർമ്മിക്കുന്നതിനായി