Tag: fisherman

Total 11 Posts

ബോട്ട് കരയില്‍ സുരക്ഷിതമാക്കി, ഇനിയുള്ള മൂന്നാല് മാസം വേറെ പണി നോക്കണം” ; ട്രോളിങ് നിരോധന കാലത്തെ സ്വീകരിക്കാന്‍ തയ്യാറെടുത്ത് കൊയിലാണ്ടി

കൊയിലാണ്ടി: അവസാന ദിവസങ്ങളിലെ പരക്കം പാച്ചിലിന് പലരും ബോട്ടുകള്‍ സുരക്ഷിതമായി പുതിയാപ്പ ഹാര്‍ബറിലെ കരയിലെത്തിച്ചു കഴിഞ്ഞു, വലയും വിലപിടിപ്പുള്ള യന്ത്രങ്ങളും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ട്രോളിങ് നിരോധന കാലത്തെ നേരിടാനുള്ള ഒരുക്കം കൊയിലാണ്ടി ഹാര്‍ബറില്‍ അതിന്റെ അവസാന ഘട്ടത്തിലാണ്. ഇന്ന് കൂടിയല്ലേയെന്ന് കരുതി പണിക്ക് പോയ ചുരുക്കം ചില ബോട്ടുകളൊഴികെ നിരോധനം ബാധകമായ മറ്റ് ബോട്ടുകളൊന്നും

”ആറേഴ് മാസമായി കടലില്‍ വള്ളമിറക്കിയിട്ട്, 75ഓളം വള്ളങ്ങളാണ് വെറുതെയിട്ടേക്കുന്നത്, മുമ്പൊന്നുമനുഭവിച്ചിട്ടില്ലാത്തത്ര ദുരിതത്തിലാണ്, ”; കൊടുംചൂട് കാരണമുണ്ടായ ദുരിതത്തെക്കുറിച്ച് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളികള്‍

കൊയിലാണ്ടി: വേനല്‍ച്ചൂട് കനത്തതോടെ പണിയേതുമില്ലാതെ വറുതിയിലായിരിക്കുകയാണ് കൊയിലാണ്ടിയിലെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍. വേനല്‍ച്ചൂടിനൊപ്പം കള്ളക്കടല്‍ പ്രതിഭാസമെന്ന മുന്നറിയിപ്പുകൂടിയായതോടെ പണിക്കുപോയിരുന്ന ചുരുക്കം ചില ആളുകള്‍ക്ക് കൂടി കടലില്‍ പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. മാസങ്ങളായി കടലില്‍ വള്ളമിറക്കാത്തതിനാല്‍ ഇപ്പോള്‍ ദുരന്തനിവാരണ അതോറിറ്റി നല്‍കിയിരിക്കുന്ന കള്ളക്കടല്‍ മുന്നറിയിപ്പൊന്നും തങ്ങളെ ഒട്ടും ബാധിക്കാന്‍ പോകുന്നില്ലെന്നാണ് കൊയിലാണ്ടിയിലെ മത്സ്യത്തൊഴിലാളിയായ പ്രജോഷ് കൊയിലാണ്ടി ന്യൂസ്

”ശക്തമായ ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ആ ആഘാതത്തില്‍ ഞങ്ങള്‍ വള്ളത്തില്‍ നിന്നും തെറിച്ചുവീണു” വള്ളം മറിഞ്ഞുള്ള അപകടത്തില്‍ കടലില്‍ വീണ് രക്ഷപ്പെട്ട നന്തിയിലെ മത്സ്യത്തൊഴിലാളി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു

കൊയിലാണ്ടി: ”ശക്തമായ ഒരു ഇടിയൊച്ച കേട്ടതോര്‍മ്മയുണ്ട്, ഞങ്ങള്‍ രണ്ടും തെറിച്ചുപോവുകയായിരുന്നു” ആശുപത്രി കിടക്കയില്‍ നിന്നും ഇന്നലെ രാത്രി നടന്ന സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തട്ടാന്‍കണ്ടി അഷ്‌റഫിന് തോണി അപകടത്തിന്റെ നടുക്കം മാറിയിട്ടുണ്ടായിരുന്നില്ല. കൂട്ടുകാരനെ ഇനിയും കണ്ടെത്താനാവാത്തതിന്റെ വിഷമം പങ്കുവെച്ചുകൊണ്ട് അഷ്‌റഫ് ഇന്നലെ സംഭവിച്ച കാര്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു വിശദീകരിച്ചു. ” രാത്രി ഏഴുമണിയോടെയാണ് സംഭവം,

കൊയിലാണ്ടിയില്‍ മീൻ പിടിത്തത്തിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണു; മൂന്ന് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മറൈന്‍ എന്‍ഫോഴ്‌സമെന്റ് രക്ഷപ്പെടുത്തി

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളിയെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തിനടുത്ത് കൊല്ലങ്കോട് സ്വദേശി സ്റ്റീഫനെയാണ് (60) കൊയിലാണ്ടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് രക്ഷപ്പെടുത്തിയത്. കടലില്‍ വീണ് മൂന്ന് മണിക്കൂറിന് ശേഷമാണ് സ്റ്റീഫനെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി രക്ഷപ്പെടുത്തിയത്. വേളാങ്കണ്ണി എന്ന ബോട്ടിലാണ് സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം ബേപ്പൂരിലെത്തി വിശ്രമിച്ച ശേഷം

മത്സ്യത്തൊഴിലാളികൾക്കായുള്ള അപകട ഇൻഷുറൻസ് പദ്ധതിയിൽ ഇനിയും അംഗമായില്ലേ? വിഷമിക്കേണ്ട, അവസാന തിയ്യതി നീട്ടി

കൊയിലാണ്ടി: ദ ന്യൂ ഇന്ത്യ അഷുറൻസ് കമ്പനിയുമായി ചേർന്ന് മത്സ്യഫെഡ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പ്‌, വ്യക്തിഗത അപകട ഇൻഷുറൻസ് പദ്ധതി 2023- 24 ൽ അംഗമായി ചേരുന്നതിനുള്ള അവസാന തിയ്യതി 2023 ഏപ്രിൽ 28 ൽ നിന്നും മെയ് 31 വരെ നീട്ടി. എന്നാൽ 2023 ഏപ്രിൽ 29 മുതൽ മെയ് 31 വരെ

ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ഏഴുകുടിക്കൽ സ്വദേശി മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണു മരിച്ചു. ഏഴുകുടിക്കൽ ചെറിയപുരയിൽ രവി ആണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു. ഭാര്യ: വിനോദിനി. മക്കൾ: രമ്യ, റനൂപ്. മരുമക്കൾ: ശ്രീജിത്ത്, നിഷ. സഹോദരങ്ങൾ: നാണി, ശ്രീനിവാസൻ, പരേതരായ ബാലകൃഷ്ണൻ, സുധാകരൻ. സഞ്ചയനം ഞായറാഴ്ച നടക്കും.

കാലാവസ്ഥാ മുന്നറിയിപ്പ് കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം; 3000 രൂപ നല്‍കാന്‍ തീരുമാനം

കോഴിക്കോട്: അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ ദിനങ്ങള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് നല്‍കുക. 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്കാണ് ധനസഹായം ലഭിക്കുക. ഇതിനായി 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

  കോഴിക്കോട്: ബേപ്പൂർ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. കരയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ നാലു ഇതര സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. ബോട്ടിന്റെ പ്രൊപ്പല്ലറിനുള്ളില്‍ വലകുടുങ്ങിയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

‘കൊയിലാണ്ടിയിൽ നിന്ന് ഹാർബർ എഞ്ചിനീയറിംഗ് ഓഫീസ് മാറ്റരുത്’; സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും

കൊയിലാണ്ടി: കൊയിലാണ്ടി ഹാര്‍ബര്‍ കമ്മീഷനിങ്ങിനുശേഷം അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസ് നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ മത്സ്യ തൊഴിലാളിയൂണിയൻ (സി.ഐ.ടി.യു.) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ജില്ലാ ജനറൽ സെക്രട്ടറി വി.കെ. മോഹൻദാസ് പരിപാടി ചെയ്തു. ഏഷ്യയിലെ വലിയ ഹാര്‍ബറുകളിലൊന്നാണ് കൊയിലാണ്ടിയിലുള്ളത്. 600 കോടിയുടെ ആസ്ഥിയുള്ള ഹാർബർ നോൺ പ്ലാനിൽ പെടുത്തി നിലനിറുത്താൻ ആവശ്യമായ നടപടി

കൊയിലാണ്ടിയിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യ ബന്ധനത്തിനിടെ മധ്യവസ്കൻ കുഴഞ്ഞു വീണു മരിച്ചു. ഗുരുകുലംബീച്ചിൽ പുത്തൻകടപ്പുറത്തു വലിയ പുരയിൽ സുബിലേഷ് ആണ് മരിച്ചത്. നാൽപത്തിരണ്ട് വയസ്സായിരുന്നു. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതരായ സോമുവിന്റെയും സത്യയുടെയും മകനാണ്. നീനയാണ് ഭാര്യ. സഹോദരങ്ങൾ: വിജയി, പ്രീത, സുമേഷ്, സുനിലേഷ്, കവിത, പരേതനായ വിജയൻ.