Tag: fire

Total 100 Posts

താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപ്പിടിച്ചു; വന്‍ ഗതാഗതക്കുരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിക്ക് തീപ്പിടിച്ചു. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം നടന്നത്. ചുരം ഒന്നാം വളവിന് മുകളില്‍ ചിപ്പിലിതോടാണ് അപകടം നടന്നത്. ടൈല്‍ കയറ്റിവന്ന ലോറിക്കാണ് തീപ്പിടിച്ചത്. ഷോട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വാഹനത്തില്‍ നിന്നും തീ ഉയരുന്നത് കണ്ട ലോറി ഡ്രൈവര്‍ പുറത്തിറങ്ങി അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. മുക്കത്തുനിന്നും രണ്ട്

പുതിയാപ്പയിൽ മത്സ്യബന്ധന ബോട്ടിന് തീ പിടിച്ചു; 20 ലക്ഷം രൂപയുടെ നഷ്ടം (വീഡിയോ കാണാം)

കോഴിക്കോട്: പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ട് കത്തി നശിച്ചു. സ്വസ്ഥി എന്ന യന്ത്രവത്കൃത ബോട്ടാണ് കത്തി നശിച്ചത്. ഇന്നലെ രാതി ഏഴേകാലോടെ അപകടം ഉണ്ടായത്. ബോട്ടിനകത്ത് തൊഴിലാളികൾ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കെ തീ പടരുകയായിരുന്നു. തിപിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ വീൽ ഹൗസ് പൂർണമായി കത്തിനശിച്ചു.

തൃശൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു; കുതറി മാറിയ ഭാര്യ നിരാസപരിക്കുകളോടെ രക്ഷപ്പെട്ടു

പാലക്കാട്: ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു. പല്ലശ്ശന സ്വദേശി പ്രമോദ് (36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രമോദിന് പൊള്ളലേറ്റത്. പരിക്കേറ്റ പ്രമോദ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യയ്ക്ക് മേല്‍

മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിന് പെട്രോളൊഴിച്ച് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്; തീയിടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)

മലപ്പുറം: പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. മലപ്പുറം ജില്ലയിലെ കീഴാറ്റൂര്‍ പഞ്ചായത്തിലാണ് സംഭവം. കീഴാറ്റൂര്‍ സ്വദേശിയായ മുജീബ് റഹ്മാനാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. തീ പിടിത്തത്തില്‍ ആര്‍ക്കും പരിക്കില്ലെങ്കിലും പഞ്ചായത്ത് ഓഫീസിലെ കമ്പ്യൂട്ടര്‍, ലാപ്പ്‌ടോപ്പ്, പ്രിന്റര്‍, ഫര്‍ണ്ണിച്ചറുകള്‍, ഫയലുകള്‍ എന്നിവ

ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം; തീ അണച്ചത് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സിന്റെ പരിശ്രമത്തിനൊടുവില്‍

ബാലുശ്ശേരി: ബാലുശ്ശേരിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീ പിടിത്തം. ബാലുശ്ശേരി ടൗണിലുള്ള ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീ പിടിത്തം ഉണ്ടായത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു തീ പിടിത്തം. വിവരം ലഭിച്ച ഉടന്‍ നരിക്കുനിയില്‍ നിന്ന് മൂന്ന് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണച്ചു. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എയര്‍ കണ്ടീഷണറില്‍ നിന്നുള്ള ഷോര്‍ട്ട്

പേരാമ്പ്രയിലുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, ലക്ഷങ്ങളുടെ നാശ നഷ്ടം

പേരാമ്പ്ര: പേരാമ്പ്രയിൽ ഇന്നലെ രാത്രിയുണ്ടായ തീപിടുത്തം അണച്ചത് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ സംയുക്തമായാണ് തീയണച്ചത്. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് തീപിച്ചത്. തുടർന്നത് കെട്ടിടത്തേലേക്ക് പടരുകയായിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന്

പേരാമ്പ്രയിൽ വന്‍ തീ പിടിത്തം; സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി

പേരാമ്പ്ര: പേരാമ്പ്രയിൽ വന്‍ തീ പിടിത്തം. ട്രാഫിക്ക് പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമാണുണ്ടായത്. ബാദുഷ മെറ്റൽസ് ആന്റ് ഹോം അപ്ലെെയിൻസസ് സമീപമുള്ള മാലിന്യക്കൂമ്പാരത്തിനാണ് രാത്രി പതിനൊന്ന് മണിയോടെ തീ പിടിച്ചത്. പേരാമ്പ്ര, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ നിന്നായി നാല് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല.

ട്രെയിനില്‍ വീണ്ടും തീക്കളി; വടകരയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ കൊളുത്താനുള്ള ശ്രമം യാത്രക്കാര്‍ പരാജയപ്പെടുത്തി, ഒരാള്‍ പിടിയില്‍

വടകര: ട്രെയിനില്‍ തീ കൊളുത്താന്‍ ശ്രമിച്ചയാളെ യാത്രക്കാര്‍ പിടികൂടി. വടകരയിലാണ് സംഭവം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിന്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 02:20 ഓടെയാണ് ട്രെയിന്‍ വടകരയിലെത്തിയത്. ഈ സമയം കോച്ചിനുള്ളിലെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ സ്റ്റിക്കര്‍ പൊളിച്ചെടുത്താണ് യുവാവ് തീ കൊളുത്താന്‍ ശ്രമിച്ചത്. ഉടന്‍ തന്നെ മറ്റ് യാത്രക്കാര്‍

കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീ പിടിത്തം; ഒരു കോച്ച് പൂര്‍ണ്ണമായും കത്തി നശിച്ചു, തീ പിടിച്ചത് എക്‌സിക്യുട്ടീവ് എക്‌സ്പ്രസിന്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് തീ പിടിച്ചു. 16306 നമ്പര്‍ കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യുട്ടീവ്  എക്‌സ്പ്രസിനാണ് പുലര്‍ച്ചെ ഒന്നരയോടെ തീ പിടിച്ചത്. തീ പിടിത്തത്തില്‍ ട്രെയിനിന്റെ പിന്നിലുള്ള ജനറല്‍ കോച്ച് പൂര്‍ണ്ണമായി കത്തി നശിച്ചു. സ്റ്റേഷന്‍ മാസ്റ്ററും മറ്റ് അധികൃതരും അറിയിച്ചതനുസരിച്ച് അഗ്നിശമനസേന എത്തിയാണ് തീ അണച്ചത്. രാത്രി 2.20 ഓടെയാണ് തീ പൂര്‍ണ്ണമായി

ദേശീയപാതാ വികസന പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു; സംഭവം വടകരയ്ക്കടുത്ത് മുക്കാളിയിൽ 

മുക്കാളി: ദേശീയപാതയുടെ പ്രവൃത്തിക്കായി എത്തിച്ച ടോറസ് ലോറിക്ക് തീ പിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിയിൽ മുക്കാളി ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. വടകര അ​ഗ്നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാ​ഗമായി എത്തിയ വ​ഗാഡിന്റെ വാഹനത്തിനാണ് തീപിടിച്ചത്. തീ പടർന്ന ഉടനെ നാട്ടുകാർ വടകര അ​ഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. സീനിയർ