Tag: #DYFI

Total 98 Posts

കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ: കായംകുളത്ത് ഡിവൈഎഫ്‌ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തി. ഇരുപത്തൊന്നുകാരനായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ടാണ് സംഭവം. കൃഷ്ണപുരത്തിന് സമീപത്താണ് കൊലപാതകം നടന്നത്. ആര്‍എസ്എസ് കൊട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമാണ് അമ്പാടി. Updatig… Summary: DYFI leader hacked to death in Kayamkulam

മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാന്‍ നിര്‍മ്മിച്ച സ്‌റ്റേജ് ദ്രവിച്ച് തുരുമ്പെടുത്ത് അപകടാവസ്ഥയില്‍; വിദ്യാര്‍ഥികള്‍ക്കും കായികതാരങ്ങള്‍ക്കും ഭീഷണിയായ പയ്യോളി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലെ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ആവശ്യം

കൊയിലാണ്ടി: പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍ സിങ്ങിന് വേദിയൊരുക്കാനായി നിര്‍മ്മിച്ച ഷെഡ്ഡ് ഇന്ന് പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഗ്രൗണ്ടില്‍ കായിക പരിശീലനത്തിനും ഡ്രൈവിങ് പരിശീലനത്തിനുമായെത്തുന്നവര്‍ക്കും ഭീഷണിയാവുന്നു. ഷെഡ്ഡിന്റെ തൂണുകള്‍ ദ്രവിച്ച നിലയിലാണ്. മേല്‍ക്കൂരയില്‍ പലഭാഗത്തും വിള്ളലും വലിയ ദ്വാരവുമുണ്ട്. ഈ സാഹചര്യത്തില്‍ ഷെഡ്ഡ് പൊളിച്ചുമാറ്റണമെന്ന് ഡി.വൈ.എഫ്.ഐ തിക്കോടി തെരു യൂണിറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ

34 ടീമുകൾ, വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ കിരീടത്തിൽ മുത്തമിട്ട് എഫ്.സി.മന്ദങ്കാവ്; ആവേശമായി പുറക്കാട് ഡി.വെെ.എഫ്.ഐ സംഘടിപ്പിച്ച ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ്

തിക്കോടി: ഡി.വൈ.എഫ്.ഐ തിക്കോടി സൗത്ത് മേഖല സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ത്രീസ് ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. 34 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ സഖാവ് അരുൺ കണ്ണോത്ത് സ്മാരക വിന്നേഴ്സ് ട്രോഫിയ്ക്ക് എഫ്.സി.മന്ദങ്കാവ് അർഹരായി. സഖാവ് ഉപ്പോരയ്ക്കൽ മനോജൻ സ്മാരക റണ്ണേഴ്സ് അപ്പ് ട്രോഫി എഫ്.സി ഉരൂക്കര സ്വന്തമാക്കി. പുറക്കാട് മിനി സ്റ്റേഡിയത്തിൽ കരുത്തരായ മത്സരാർത്ഥികളുടെ പ്രടകനം കാണികളെ

‘ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യുക’; ഡല്‍ഹിയില്‍ പൊരുതുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും സംയുക്താഭിമുഖ്യത്തില്‍ നൈറ്റ് മാര്‍ച്ച്

കൊയിലാണ്ടി: ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബി.ജെ.പി ലോക്‌സഭാ എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐയും. താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇരു സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കൊയിലാണ്ടിയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. കൊല്ലം ചിറയ്ക്ക് സമീപമുള്ള ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ; കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു

കൊയിലാണ്ടി: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ലൈംഗിക പീഡനാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം

‘ലഹരിയാവാം കളിയിടങ്ങളോട്’; ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി

കൊയിലാണ്ടി: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റ് ശ്രദ്ധേയമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ടൂർണ്ണമെന്റ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, വൈസ് പ്രസിഡന്റുമാരായ റിബിൻ കൃഷ്ണ, പ്രദീപ് ടി.കെ എന്നിവർ സംസാരിച്ചു. ആനക്കുളം മേഖല കമ്മിറ്റി ടീം ടൂർണ്ണമെന്റിൽ വിജയികളായി. കാപ്പാട് മേഖലാ കമ്മിറ്റിയാണ്

പെയ്തിറങ്ങി ഫുട്‌ബോള്‍ ആവേശം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന സോക്കര്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴെ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന നൈറ്റ് സോക്കര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ് ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ജിജു കെ.പി, പ്രസിഡന്റ് സജില്‍കുമാര്‍, കൗണ്‍സിലര്‍ സി.പ്രജില, വി.രമേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി രതീഷ് കെ.കെ അധ്യക്ഷനായി ഒ.എം.പ്രകാശന്‍ സ്വാഗതം പറഞ്ഞു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായാണ്

പി.ടി.ഉഷയ്‌ക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം; പയ്യോളിയില്‍ പി.ടി.ഉഷയുടെ കോലം കത്തിച്ചു

പയ്യോളി: ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയ പി.ടി.ഉഷ എം.പിക്കെതിരെ ജന്മനാട്ടില്‍ പ്രതിഷേധം. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയാണ് പ്രതിഷേധം നടത്തിയത്. പയ്യോളി ടൗണില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് പി.ടി.ഉഷയുടെ കോലം കത്തിച്ചു. പയ്യോളിയില്‍ നടന്ന പ്രതിഷേധ പരിപാടി ബ്ലോക്ക് സെക്രട്ടറി പി.അനൂപ്, പ്രസിഡന്റ് സി.ടി.അജയ്‌ഘോഷ്,

പയ്യോളിയില്‍ ഡി.വൈ.എഫ്.ഐ നേതാവിനെ കഞ്ചാവ് മാഫിയ കുത്തി പരിക്കേല്‍പ്പിച്ചു

പയ്യോളി: ഡി.വൈ.എഫ്.ഐ നേതാവിനെതിരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ഡി.വൈ.എഫ്.ഐ കോട്ടക്കല്‍ മേഖലാ സെക്രട്ടറി അതുല്‍ വി.ടിയെയാണ് മാഫിയാ സംഘം ആക്രമിച്ചത്. കഞ്ചാവ് ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും ചോദ്യം ചെയ്തതുമാണ് ആക്രമണത്തിന്റെ പ്രകോപനം. അറബിക് കോളേജിന് സമീപത്ത് വച്ച് മാരകായുധം ഉപയോഗിച്ച് കുത്തിയാണ് അക്രമികള്‍ അതുലിനെ കുത്തി പരിക്കേല്‍പ്പിച്ചത്. വലത് ഷോള്‍ഡറിന് താഴെ നെഞ്ചിലായാണ് കുത്തേറ്റത്. അതുലിനെ

‘ഞങ്ങളും കൃഷിയിലേക്ക്’; ഡി.വൈ.എഫ്.ഐ കണ്ണമ്പത്ത് യൂണിറ്റ് നടത്തുന്ന പച്ചക്കറി കൃഷി വിളവെടുത്തു

അരിക്കുളം: യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ നടത്തുന്ന പച്ചക്കറി കൃഷിയുടെ വിളവെടുത്തു. ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പച്ചക്കറി കൃഷിയാണ് വിളവെടുപ്പ് നടത്തിയത്. ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ സെക്രട്ടറി നിതിൻ ലാലും പ്രസിഡന്റ് ഫിറോസും മേഖലാ കമ്മിറ്റി അംഗം അതുലും ചേർന്ന് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. വെള്ളരി