Tag: #DYFI
‘കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം’; ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങലയില്‍ വീൽചെയറിൽ നിന്നെഴുന്നേറ്റ് കണ്ണിയായി മൂടാടിയിലെ രജത് വിൽസന്‍
മൂടാടി: “വീല്‍ചെയറിൽ ഇരുന്ന് പങ്കെടുത്താൽ പോര…എനിക്ക് കൈകൾ കോർത്ത് ചങ്ങലയിൽ നിൽക്കണം “കേന്ദ്ര അവഗണനയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ഇന്നലെ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ പങ്കെടുത്തുകൊണ്ട് മൂടാടിയിലെ രജത് അച്ഛന്‍ വിൽസനോട് പറഞ്ഞ വാക്കുകളാണിത്. കേരളം ഒറ്റക്കെട്ടായി ഒരു മനസായി മനുഷ്യമതില്‍ തീര്‍ത്തപ്പോള്‍ ആ പോരാട്ടത്തില്‍ നിന്ന് രജത് എങ്ങനെ മാറി നില്‍ക്കാനാണ്. സെറിബ്രല്‍ പാള്‍സി രോഗബാധിതനായ രജത് ഇതാദ്യമായല്ല
മനുഷ്യച്ചങ്ങലയില്‍ കണ്ണികളായി സ്ത്രീകളും കുട്ടികളും തൊഴിലാളികളുമടക്കം നിരവധിപേര്‍; കൊയിലാണ്ടിയിലെ വിവിധ മേഖലയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം
കൊയിലാണ്ടി: കേരളത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡി.വൈ.എഫ്.ഐ നടത്തിയ മനുഷ്യചങ്ങല കൊയിലാണ്ടിയില്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നാലരയാകുമ്പോഴേയ്ക്കും പല കേന്ദ്രങ്ങളിലും മനുഷ്യമതിലായി മാറിയിരുന്നു. ചെങ്ങോട്ടുകാവ് മുതല്‍ വെങ്ങളം വരെയുള്ള ഭാഗങ്ങളില്‍ പുതിയ ദേശീയപാതയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ മനുഷ്യച്ചങ്ങലക്ക് പുതിയ കാഴ്ച നല്‍കി. പ്രതിജ്ഞക്കും പൊതുയോഗത്തിനും ശേഷമാണ് ജനങ്ങള്‍ പിരിഞ്ഞു പോയത്.
കൊയിലാണ്ടിയില്‍ മതിലായി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല: കണ്ണികളായത് ഇരുപതിനായിരത്തിലേറെയാളുകള്‍
കൊയിലാണ്ടി: ‘ഇനിയും സഹിക്കണോ കേന്ദ്ര അവഗണന’ മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കൊയിലാണ്ടിയില്‍ വന്‍ജന പങ്കാളിത്തം. പതിനാറ് കിലോമീറ്റര്‍ ദൂരത്തിലായി ഇരുപതിനായിരത്തിലേറെ ആളുകളാണ് മനുഷ്യച്ചങ്ങലയില്‍ കണ്ണികളായത്. കൊയിലാണ്ടി മുനിസിപ്പാലിറ്റി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളാണ് കൊയിലാണ്ടി ബ്ലോക്കില്‍ ഉള്‍പ്പെടുന്നത്. ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ താമരശ്ശേരി, ബാലുശ്ശേരി, കക്കോടി ബ്ലോക്കില്‍ നിന്നുളളവരും കൊയിലാണ്ടിയിലാണ് ചങ്ങലയില്‍ അണിചേര്‍ന്നത്. മനുഷ്യച്ചങ്ങലയുടെ
കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം അണപൊട്ടിയൊഴുകി; ലക്ഷങ്ങളെ അണിനിരത്തി ഡി.വൈ.എഫ്.ഐയുടെ മനുഷ്യച്ചങ്ങല
കോഴിക്കോട്: ”ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന” എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാനത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയില്‍ കണ്ണികളായത് ലക്ഷക്കണക്കിനാളുകള്‍. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം രാജ്ഭവന്‍ വരെ 651കിലോമീറ്റർ നീണ്ട മനുഷ്യച്ചങ്ങലയില്‍ ചെറുപ്പക്കാരും തൊഴിലാളികളും കര്‍ഷകരും അധ്യാപകരും വിദ്യാര്‍ഥികളും എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുമുള്ള ആളുകള്‍ കണ്ണികളായി. വൈകുന്നേരം നാലരയോടെ ട്രയല്‍ ചങ്ങല
‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’ മനുഷ്യച്ചങ്ങലയുടെ ഭാഗമായി വെങ്ങളത്ത് സമര കോര്‍ണര്‍ തുടങ്ങി ഡി.വൈ.എഫ്.ഐ
വെങ്ങളം: ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നടത്തുന്ന മനുഷ്യച്ചങ്ങലയുടെ ഭാഗമായി വെങ്ങളത്ത് ഡി.വൈ.എഫ്.ഐ സമരകോര്‍ണര്‍ തുടങ്ങി. ഡി.വൈ.എഫ്.ഐ വെങ്ങളം മേഖല കമ്മിറ്റിയുടെ സമര കോര്‍ണര്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍ ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി.ബബീഷ്, മേഖല സെക്രട്ടറി അജ്‌നഫ്.കെ, അനൂപ് തുടങ്ങിയവര്‍
‘ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന’; ആവേശം പകര്‍ന്ന് തുറയൂരിലെ ഡിവൈഎഫ്ഐ കാൽനട പ്രചരണജാഥ
കൊയിലാണ്ടി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ തുറയൂർ മേഖലകമ്മിറ്റി കാൽനട പ്രചണജാഥ സംഘടിപ്പിച്ചു. ജാഥക്യാപ്റ്റൻ പി.കെ അരുൺ, വൈസ് ക്യാപ്റ്റൻ നന്ദന ചോത്രോത്ത്, പൈലറ്റ് സി.കെ അശ്വന്ത്, മാനേജർ അശ്വന്ത് മഠത്തിൽ എന്നിവർക്ക് പതാക നൽകി കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം എം.പി ഷിബു ജാഥ
തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു
തിരുവനന്തപുരം: നരുവാമൂട് ഡിവൈഎഫ്ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്ഐ നരുവാമൂട് യൂണിറ്റ് സെക്രട്ടറി അജിഷീനാണ് വെട്ടേറ്റത്. ഗുരുതരായി പരിക്കേറ്റ അജിഷീനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പ്രദേശത്ത് ഡിവൈഎഫ്ഐ, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് അജിഷീന് വെട്ടേറ്റതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന്
മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്; പിന്നില്‍ യൂത്ത് ലീഗെന്ന് ആരോപണം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ എടത്തില്‍ മുക്കില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. എടത്തില്‍മുക്കില്‍ നെല്ലിക്കാത്താഴെക്കുനി സുനില്‍കുമാറിനാണ് വെട്ടേറ്റത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റ സുനില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ എടത്തില്‍മുക്കില്‍വെച്ചായിരുന്നു സംഭവം. മേപ്പയ്യൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം; മേപ്പയ്യൂര്‍ ടൗണില്‍ “ബ്ലാക്ക് ഈവ്” സംഘടിപ്പിച്ച് ഡിവൈഎഫ്ഐ
മേപ്പയ്യൂർ: പൊരുതുന്ന പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുവുമായി ഡിവൈഎഫ്ഐ മേപ്പയ്യൂർ സൗത്ത് മേഖലാ കമ്മിറ്റി.”ഓഹ് ഗാസ ഞങ്ങൾ പൊരുതുന്ന പാൽസ്‌തീനൊപ്പം” എന്ന മുദ്രാവാക്യം ഉയർത്തി നടത്തിയ “ബ്ലാക്ക് ഈവ്” ക്യാമ്പയിനില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. മേപ്പയ്യൂരിലെ ആദ്യ പലസ്തീൻ ഐക്യദാർഢ്യ കൂടിയായിരുന്നു ബ്ലാക്ക് ഈവ്. മേഖലാ സെക്രട്ടറി അമൽ ആസാദ്, പ്രസിഡന്റ് അനുപംചന്ദ്, ട്രഷറർ ബിജിത്ത് വിപി,
പെരുവട്ടൂരിൽ കയറ്റം ഇറങ്ങുന്നതിനിടെ ജെ.സി.ബിയുടെ നിയന്ത്രണം വിട്ടു, ഡ്രെെവർ ലഹരി ഉപയോഗിച്ചിരുന്നെന്ന് നാട്ടുകാർ; അനധികൃതമായി ഓടുന്ന വഗാഡിന്റെ വാഹനങ്ങൾ നാളെ മുതൽ തടയുമെന്ന് ഡി.വെെ.എഫ്.ഐ
കൊയിലാണ്ടി: പെരുവട്ടൂരിൽ നിയന്ത്രണം വിട്ട ജെ.സി.ബി റോഡിൽ നിന്ന് തെന്നിമാറി അപകടം. ദേശീയപാത നിർമ്മാണത്തിനായി വഗാഡ് കമ്പനി എത്തിച്ച ജെ.സി.ബിയാണ് അപകടത്തിൽപെട്ടത്. ഇന്ന് രാത്രി ഏഴ് മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പെരുവട്ടൂർ അമ്പ്രമോളി റോഡിൽ കയറ്റം ഇറങ്ങുന്നതിനിടിയൽ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അപകട സമയത്ത് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ബെെക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്