Tag: Drugs

Total 65 Posts

രാജധാനി എക്‌സ്പ്രസില്‍ കോഴിക്കോട് കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനായി കൊണ്ടുവന്ന മയക്കുമരുന്നുമായി താമരശ്ശേരി സ്വദേശി പിടിയില്‍; 600ഗ്രാം എം.ഡി.എം.എയുമായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് അറസ്റ്റിലായത്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്ക് മരുന്നായ 600 ഗ്രാം എം.ഡി.എം.എയുമായി താമരശ്ശേരി കോരങ്ങാട് സ്വദേശി എന്‍.എം ജാഫറാണ് പിടിയിലായത്. ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന രാജധാനി എക്‌സ്പ്രസില്‍ നിന്നാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. ജാഫറിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കാരംസ് ക്ലബ്ബിന്റെ മറവില്‍ എം.ഡി.എം.എ വില്‍പ്പന; കക്കോടിമുക്ക് സ്വദേശി പൊലീസ് പിടിയില്‍

കോഴിക്കോട്: സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് എം.ഡി.എം.എ വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി പൊലീസ് പിടിയില്‍. കക്കോടി മുക്ക് സ്വദേശി കുന്നത്ത് പടിക്കല്‍ ബിനേഷ് (ബാഗു-37) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും മൂന്ന് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ കാരംസ് ക്ലബ്ബിന്റെ മറവിലായിരുന്നു എംഡിഎംഎ വില്‍പ്പന. സുഹൃത്തുക്കളുടെയും എം.ഡി.എം.എയ്ക്ക് അടിമപ്പെട്ട ഉപയോക്താക്കളുടെയും വാഹനങ്ങളില്‍ കറങ്ങി

പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിരോധ സംഗമം

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരായ ക്യാമ്പെയിൻ ആരംഭിച്ചു. കാപ്പാട് ബീച്ചിലെ ദിശ ഓഡിറ്റോറിയത്തിൽ നടന്ന ലഹരിക്കെതിരായ ജനകീയ ക്യാമ്പെയിൻ കോഴിക്കോട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ ഉദ്ഘാടനം ചെയ്തു. പന്തലാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് അധ്യക്ഷനായി. കൊയിലാണ്ടി എക്സൈസ് ഇൻസ്‌പെക്ടർ ജി.ബിനുഗോപാൽ, പന്തലായനി ബി.പി.ഒ യൂസഫ് നടുവണ്ണൂർ,

ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തുന്ന വീഡിയോ പുറത്ത്; ലഹരി കൈമാറിയ ആളെ തിരിച്ചറിഞ്ഞതായി എക്‌സൈസ്

വടകര: ലിങ്ക് റോഡില്‍ ലോട്ടറി കച്ചവടത്തിന്റെ മറവില്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍പ്പന നടത്തിയ ആളെ തിരിച്ചറിഞ്ഞു. വടകര ടെക്‌നിക്കല്‍ ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന ശശിയാണ് വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്ന ഇടനിലക്കാരനെന്ന് വടകര എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ലിങ്ക് റോഡില്‍ ഒരാള്‍ വിദ്യാര്‍ഥികള്‍ക്ക് ലഹരി കൈമാറുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍

സംശയം തോന്നി, കാർ നിർത്തിച്ച് പോലീസിന്റെ പരിശോധന; കോഴിക്കോട് സ്വദേശികളായ അഞ്ച് യുവാക്കൾ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട്: മയക്കു മരുന്നുപയോഗിക്കുന്നതിനുള്ള പ്രത്യേക ഉപകാരണമുൾപ്പെടെ മാരക മയക്കുമരുന്നുമായി സഞ്ചരിച്ച കോഴിക്കോട് സ്വദേശികൾ പിടിയിൽ. വയനാട്ടില്‍ വെച്ച് ആണ് എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍ ആയത്. കോഴിക്കോട് തലകുളത്തൂര്‍ തെക്കേമേകളത്തില്‍ പി.ടി അഖില്‍ (23), എലത്തൂര്‍ പടന്നേല്‍ കെ.കെ വിഷ്ണു (25), എലത്തൂര്‍ റാഹത്ത് മന്‍സിലില്‍ എന്‍.ടി നാസിഹ് (25), പുതിയങ്ങാടി പുതിയാപ്പ ഇമ്ബ്രാകണ്ടത്തില്‍ താഴെ ഇ.കെ

ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി; കൊടുവള്ളി വാവാട് സ്വദേശി അറസ്റ്റില്‍, കൂടെ ഉണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു

താമരശ്ശേരി: ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ കാറില്‍ നിന്ന് മയക്കു മരുന്നുകള്‍ പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കൊടുവള്ളി വാവാട് പുലിക്കുഴിയില്‍ മിദ്ലാജ്(27)നെയാണ് പോലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരു പ്രതി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 8.36 ഗ്രാം തൂക്കം വരുന്ന 21 എം.ഡി.എം.എ ഗുളിക, മാരക മയക്കുമരുന്നായ മെത്താ അഫിറ്റമിന്‍ എന്നിവയും കണ്ടെടുത്തു. ദേശീയപാതയില്‍ പുതുപ്പാടി

കരിപ്പൂർ മുതൽ കൊയിലാണ്ടി വരെ, ദിവസവും വിൽക്കുന്നത് ഒന്നര ലക്ഷം രൂപയുടെ കഞ്ചാവ്; ലക്ഷ്യം വിദ്യാർത്ഥികൾ; ഗൾഫിലുള്ള ‘ബോസിന്’ ലൊക്കേഷനും സെൽഫിയും അയച്ചാൽ ഉടൻ മയക്കുമരുന്ന് എത്തും; അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ സംഘത്തിലുൾപ്പെട്ട ചക്കുംകടവ് സ്വ​ദേശി പിടിയിൽ

കോഴിക്കോട്: അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ കണ്ണിയായ ചക്കുംകടവ് സ്വ​ദേശി  പിടിയിൽ. മുതലക്കുളത്ത് രാത്രി നടന്ന വാഹന പരിശോധനയിലാണ് ചക്കുംകടവ് ആനമാട് ഖദീജ മഹലിൽ ഷക്കീൽ ഹർഷാദ് പോലീസിന്റെ പിടിയിലായത്. ഹർഷാദിന്റെ കയ്യിൽനിന്ന് 112 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. ഇയാളെ വിശദമായി ചോദ്യംചെയ്തതിൽ കാക്കഞ്ചേരി കേന്ദ്രീകരിച്ച് വിവിധയിനം മാരക മയക്കുമരുന്നുകൾ വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തിവരുന്ന അന്താരാഷ്ട്ര

വടകര ചോമ്പാലയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് 9.3 ഗ്രാം എം.ഡി.എം.എ

വടകര: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മാഹി സ്വദേശി ചോമ്പാലയിൽ പിടിയിലായി. മാഹിയിൽ ട്രാവലർ ഡ്രൈവറായ ജുമൈസാണ് കരുവയൽ ചാത്തൻ ചിറക്ക് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയിൽ പിടിയിലായത്. ഇയാളിൽ നിന്ന് 9.3 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇയാളിൽ നിന്ന് ഒരു വാളും കണ്ടെടുത്തിട്ടുണ്ട്. ബെംഗളൂരുവിൽ പോയപ്പോൾ നൈജീരിയൻ സ്വദേശിയിൽ നിന്നും 14,000 രൂപ കൊടുത്താണ്

‘ഡിപ്രെഷനിൽ നിന്ന് സഹായിക്കാനായി വന്നു, പിന്നീട് കഞ്ചാവ് തന്നു; സഹപാഠി എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നിന് അടിമയാക്കി പീഡിപ്പിച്ചു, പതിനൊന്ന് പെണ്‍കുട്ടികള്‍ കെണിയില്‍പ്പെട്ടതായി അറിയാം’; കണ്ണൂരില്‍ ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലില്‍ സഹപാഠി പോക്‌സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹപാഠി ലഹരിമരുന്നിന് അടിമയാക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഒമ്പതാം ക്ലാസുകാരി. ഇതേ രീതിയില്‍ ലഹരിക്ക് അടിമകളാക്കി പീഡിപ്പിക്കപ്പെട്ട 11 പെണ്‍കുട്ടികളെ അറിയാമെന്നും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ സഹപാഠിയെ പോക്‌സോ നിയമപ്രകാരം പൊലീസ് അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാവാത്തയാളാണ് പ്രതി. സൗഹൃദമാണെന്നും പിന്നീട് പ്രണയമാണെന്നും ഭാവിച്ച സുഹൃത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനെന്ന പേരിലാണ് ആദ്യം

ആറ് മാസത്തിനിടെ 31 കേസുകൾ; പിടിയിലാകുന്നത് 20 നും 30 നും ഇടയിൽ പ്രായമുള്ള യുവാക്കൾ; പരിശോധന ശക്തമായപ്പോൾ വിൽപ്പന ഓൺലെെനിൽ; കൊയിലാണ്ടിയിലെ ലഹരി മാഫിയക്കെതിരെ ജനകീയ പ്രതിരോധം

സൂര്യ കാർത്തിക  കൊയിലാണ്ടി: നിരോധനവും ബോധവത്കരണവും ഒരു വശത്ത് നടക്കുമ്പോഴും കൊയിലാണ്ടി ഉൾപ്പെടെ സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും അതു സംബന്ധിച്ചുള്ള കുറ്റകൃത്യങ്ങളും ഗുരുതരമായ നിലയില്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഞ്ചാവ്, എം.ഡി.എം.എ തുടങ്ങിയ മാരകമയക്കുമരുന്നുകൾക്കാണ് വിദ്യാർത്ഥികളും യുവാക്കളും അടിമകളാകുന്നത്. വിൽപ്പനക്കാരായി വിദ്യാർത്ഥികളുൾപ്പെടെയുള്ളവരെ ലഭിക്കുന്നതിനാൽ മയക്കുമരുന്നു സംഘങ്ങളുടെ പ്രവർത്തനവും തകൃതിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ 31 കേസുകളാണ്