Tag: drug
ലഹരി ഉപയോഗിക്കുന്നവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന തീരുമാനവുമായി കേരള സർവകലാശാല; വിദ്യാർത്ഥികൾ സത്യവാങ്മൂലം നൽകണം
തിരുവനന്തപുരം: വിദ്യാർഥികൾ ലഹരി ഉപയോഗിക്കില്ല എന്നുറപ്പാക്കാൻ നടപടിയുമായി കേരള സർവകലാശാല. ഇനി മുതൽ സർവകലാശാലയിൽ പഠിക്കണമെങ്കിൽ വിദ്യാർഥ്ഥികൾ ‘ലഹരി ഉപയോഗിക്കില്ല’ എന്ന സത്യവാങ്മൂലം നൽകണം. സർവകലാശാലാ ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സാഹചര്യത്തിലാണ് കേരള വൈസ് ചാൻസലർ (വിസി) ഡോ. മോഹനൻ കുന്നുമ്മൽ ഇക്കാര്യം വ്യക്തമാക്കിയത്. ‘മയക്കുമരുന്നിന്റെ കാര്യത്തിൽ ഏറ്റവും വലിയ നടപടിയാണ് കേരള സർവകലാശാല
മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്നു; ചെങ്ങോട്ടുകാവ് സ്വദേശിയുള്‍പ്പെടെയുള്ള പ്രതികള്‍ക്ക് തടവും പിഴയും
കൊയിലാണ്ടി: മയക്കുമരുന്ന് ഗുളികകള്‍ വില്‍പ്പനക്കായി കടത്തിക്കൊണ്ടുന്ന കേസില്‍ ചെങ്ങോട്ടുകാവ് സ്വദേശിയടക്കമുള്ള പ്രതികള്‍ക്ക് പിഴയും കഠിന തടവും. ചെങ്ങോട്ടുകാവിലെ എടക്കുളം മാളിയേക്കല്‍ വീട്ടില്‍ മുര്‍ഷിദ് (28), വെസ്റ്റ്ഹില്‍ വസന്ത് നിവാസില്‍ നിമേഷ് (27) എന്നിവര്‍ക്കാണ് വടകര കോടതി ശിക്ഷ വിധിച്ചത്. ആറുമാസം തടവിനും 10,000രൂപ പിഴയടക്കാനുമാണ് വിധി. മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട നൈട്രോ സെപാം
‘കൊയിലാണ്ടി മേഖലയിൽ മോഷ്ടാക്കളെയും ലഹരിമാഫിയയെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്തും’; പൊലീസ് സ്റ്റേഷനിൽ ആലോചനാ യോഗം
കൊയിലാണ്ടി: കൊയിലാണ്ടിയിലെ മോഷണ, ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്യുക എന്ന ലക്ഷ്യത്തോടെ കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനില്‍ ആലോചനാ യോഗം നടത്തി. ലഹരി മാഫിയയെയും മോഷ്ടാക്കളെയും ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ യോഗം ഒറ്റക്കെട്ടായി തീരുമാനമെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കാനും യോഗം തീരുമാനിച്ചു. എം.എൽ.എ. കാനത്തിൽ ജമീല യോഗം
നടേരി കാവുംവട്ടത്ത് ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരുസംഘം ആക്രമിച്ചതായി പരാതി; രണ്ട് സ്ത്രീകളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്
നടേരി: കാവുംവട്ടത്ത് രാത്രിയില്‍ കൂട്ടംകൂടിയുള്ള ലഹരി വില്‍പ്പന ചോദ്യം ചെയ്ത പ്രദേശവാസികളെ ഒരു സംഘം മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനത്തില്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മമ്മിളി മീത്തല്‍ സജിത്ത്, ഗീപേഷ്, അരുണ്‍ ഗോവിന്ദ് എന്നിവര്‍ക്കും രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. തങ്ങളുടെ വീടിന് സമീപത്ത് രാത്രിയില്‍ ലഹരി സംഘം
എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ; പിടിയിലായത് മാസങ്ങൾക്ക് മുമ്പ് കൊയിലാണ്ടി പൊലീസ് മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത പ്രതി
ഉള്ളിയേരി: മാരകമയക്കുമരുന്നായ എം.ഡി.എം.എ വീട്ടിൽ സൂക്ഷിച്ച ഉള്ളിയേരി സ്വദേശി പിടിയിൽ. ഉള്ളിയേരി അരിപ്പുറത്ത് മുഷ്താഖ് അൻവർ ആണ് അത്തോളി പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച രാവിലെ മുഷ്താഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 0.65 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്. മാസങ്ങൾക്ക് മുമ്പ് സമാനമായ മയക്കുമരുന്ന് കേസിൽ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയാണ് മുഷ്താഖ്. കുറുവങ്ങാട് ജുമാ മസ്ജിദിന്
കീഴരിയൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ യുവാവ് കഞ്ചാവുമായി പിടിയില്‍
കൊയിലാണ്ടി: ഹോട്ടല്‍ ജീവനക്കാരനായി ജോലി ചെയ്യുന്ന ഒറീസ സ്വദേശി കഞ്ചാവുമായി പിടിയില്‍. കീഴരിയൂര്‍ മാവിന്‍ചുവടിലെ ഇയാളുടെ താമസസ്ഥലത്തുനിന്നുമാണ് കഞ്ചാവ് പിടിച്ചെടുത്തത്. 40 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒറീസ സ്വദേശിയായ ഷെയ്ക്ക് അഷ്‌കര്‍ (27) നെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. കൊയിലാണ്ടി എസ്.ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ്
കൊയിലാണ്ടിയിൽ വൻ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. എടക്കുളം കൊല്ലാറുകണ്ടി ശ്രീജിത്ത് (28) ആണ് കൊയിലാണ്ടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലർച്ചെയോടെ കോമത്തുകരയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 12.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ അനീഷിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കോമത്തുകരയിലെത്തിയത്. KL-56-X-8112 നമ്പർ ബൈക്കിലായിരുന്നു
വടകരയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 54 ഗ്രാം എംഡിഎംഎയുമായി ചോറോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍
വടകര: നഗരത്തിലെ ലോഡ്ജില്‍ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടി നടത്തിയ റെയ്ഡില്‍ 54 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. ചോറോട് മുട്ടുങ്ങല്‍ വെസ്റ്റ് കല്ലറക്കല്‍ മുഹമ്മദ് ഫാസിലിനെയാണ് (35) എക്സൈസ് ഇന്‍സ്പെക്ടര്‍ പി.പി വേണുവും സംഘവും പിടികൂടിയത്. ലിങ്ക് റോഡ് കവാടത്തിനു സമീപത്തെ സിറ്റി ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. എക്‌സൈസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു
നെതര്‍ലന്‍ഡില്‍ നിന്നും തപാല്‍ വഴി മൂന്നുലക്ഷത്തിന്റെ എല്‍.എസ്.ഡി സ്റ്റാമ്പ് ഓര്‍ഡര്‍ ചെയ്ത് വരുത്തിച്ചു; കൂത്തുപറമ്പ് സ്വദേശിയായ യുവാവ് അറസ്റ്റില്‍
കണ്ണൂര്‍: നെതര്‍ലന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ വഴി കൂത്തുപറമ്പിലേക്ക് മയക്കുമരുന്നിന് ഓര്‍ഡര്‍ ചെയ്ത യുവാവ് അറസ്റ്റില്‍. നെതര്‍ലന്‍ഡിലെ റോട്ടര്‍ഡാമില്‍ നിന്നും ലഹരിമരുന്നായ 70 എല്‍എസ്ഡി സ്റ്റാംപുകളാണ് കൂത്തുപറമ്പിലെത്തിച്ചത്. പാറാല്‍ സ്വദേശി കെ.പി. ശ്രീരാഗ് ആണ് അറസ്റ്റിലായത്. പിടിച്ചെടുത്ത 1,607 മില്ലിഗ്രാം തൂക്കം വരുന്ന എല്‍എസ്ഡി സ്റ്റാംപുകള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലവരും. കൂത്തുപറമ്പ് പോസ്റ്റ് ഓഫിസില്‍ എത്തിചേര്‍ന്ന
വിദേശത്തുനിന്ന് മയക്കുമരുന്ന് പാഴ്സലായി അയച്ചു; മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി: അതിമാരക മയക്കുമരുമായ എൽഎസ്ഡി സ്റ്റാമ്പ് പാർസൽ വഴി വന്ന കേസിൽ മൂടാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. വിമംഗലം പൊന്നാട്ടിൽ വിഷാദ് മജീദാണ് അറസ്റ്റിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതിയെ കരിപ്പൂർ വിമാനത്താവളത്തിൽ വച്ച് എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.