Tag: Drowned
തൃശൂരില്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു; മരണം നാളെ വിവാഹം നടക്കാനിരിക്കെ
തൃശൂര്‍: തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃശ്ശൂര്‍ ദേശമംഗലം കളവര്‍കോട് സ്വദേശി അമ്മാത്ത് നിധിന്‍ (അപ്പു) ആണ് മരിച്ചത്. ഇരുപത്താറ് വയസ്സായിരുന്നു. ബുധനാഴ്ച്ച വിവാഹം നടക്കാനിരിക്കെയാണ് മരണം സംഭവിച്ചിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം കരിക്കൊടിയിലുള്ള സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു നിധിന്‍. അവിടെ നിന്നും സുഹൃത്തുക്കളോടൊപ്പം കനോലി കനാലില്‍ ബോട്ടിങ് നടത്തുകയും ശേഷം കനാലില്‍ കുളിക്കാന്‍
കൂടെ കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദന മാറാതെ സുഹൃത്തുക്കള്‍; നാടിനാകെ നൊമ്പരമായി കൂത്താളിയില്‍ പുഴയില്‍ മുങ്ങിമരിച്ച നവനീതിന് യാത്രാമൊഴിയേകാനെത്തിയത് നിരവധിപേര്‍
കൂത്താളി: അവസാന നിമിഷം വരെ തങ്ങളോടൊപ്പം കളിച്ചുരസിച്ച കൂട്ടുകാരനെ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാതെ നവനീതിന്റെ സുഹൃത്തുക്കള്‍. ഇന്നലെ കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച കേളന്‍ മുക്ക് പാറച്ചാലില്‍ നവനീതി(16)ന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചത്. ചടങ്ങില്‍ സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ
പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു
പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത്
അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു
കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്
കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊടുവളളിയിൽ വയോധികന്‍ പുഴയില്‍ മരിച്ച നിലയില്‍
കൊടുവളളി: കൊടുവളളിക്ക് സമീപം പൂനൂര്‍ പുഴയില്‍ വയോധികന്‍ മരിച്ച നിലയില്‍. കട്ടിപ്പാറ ചമല്‍ കൊട്ടാരപ്പറമ്പില്‍ തുണ്ടിയില്‍ അബ്ദുല്‍ കരീം ആണ് മരിച്ചത്. എഴുപത്തഞ്ച് വയസ്സായിരുന്നു. കരീം പുഴയിലേക്ക് കാല്‍ വഴുതിവീണതെന്നാണ് പ്രാഥമിക നിഗമനം. തലയില്‍ മുറിവേറ്റിട്ടുണ്ട്. വാവാട് എരഞ്ഞോണ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.30 ഓടെ പ്രഭാത സവാരിക്ക് ഇറങ്ങിയ മൂന്നു പേരാണ്
വടകര സ്വദേശിയായ രണ്ടരവയസുകാരന്‍ വയനാട്ടിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കല്‍പറ്റ: വയനാട്ടിലെ തൊണ്ടര്‍നാട് റിസോര്‍ട്ടിലെ സ്വിമ്മിങ് പൂളില്‍ വടകര സ്വദേശിയായ രണ്ടര വയസ്സുകാരന്‍ മുങ്ങി മരിച്ചു. വടകര ഗുരു മഹാസ് മലയില്‍വീട് ശരണ്‍ ദാസിന്റെ മകന്‍ സിദ്ധവാണ് മരിച്ചത്. കോറോം വയനാട് വില്ലേജ് റിസോര്‍ട്ടിലാണ് അപകട നടന്നത്. ശരണും കുടുംബവും മറ്റു ബന്ധുക്കളും തിങ്കളാഴ്ച ഉച്ചക്കാണ് റിസോര്‍ട്ടില്‍ മുറിയെടുത്തത്. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ്
പടിയില്‍ നിന്നും കാല്‍വഴുതി കുളത്തില്‍ വീണു; ബാലുശേരിയില്‍ പതിനെട്ടുകാരി മുങ്ങിമരിച്ചു
ബാലുശേരി: പൂനത്ത് പതിനെട്ടുകാരി കുളത്തില്‍ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂര്‍ രായന്‍കണ്ടിയില്‍ താമസിക്കുന്ന മലയില്‍ ബഷീറിന്റെ മകള്‍ ഫിദ ഷെറിന്‍ ആണ് മരിച്ചത്. പതിനെട്ടുവയസായിരുന്നു. രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. പൂനത്തുള്ള ഉമ്മയുടെ വീട്ടിലെത്തിയപ്പോല്‍ ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനായി കുളത്തില്‍ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയില്‍ നിന്നും കാല്‍ വഴുതി മുങ്ങിപ്പോയി. അല്‍പ്പ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടര്‍ന്ന്
ശക്തമായ കാറ്റ്: വടകര മുട്ടുങ്ങലിൽ കടലില്‍ തോണി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ മരിച്ചു
വടകര: ചോമ്പാലയില്‍ നിന്ന് കടലില്‍ പോയ തോണി മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശി അച്യുതന്‍, പൂഴിത്ത സ്വദേശി അസീസ് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ നീന്തി രക്ഷപ്പെട്ടു. വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. മീന്‍ പിടിച്ച ശേഷം തിരികെ വരുമ്പോഴാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ തോണി മുട്ടുങ്ങലില്‍ വച്ച് മറിഞ്ഞത്. രക്ഷപ്പെട്ട
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക്