Tag: Drowned

Total 27 Posts

ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു

മനാമ: ബഹ്‌റൈനില്‍ സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ പയ്യോളി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. മൂന്നുകുണ്ടന്‍ചാലില്‍ സിദ്ധാര്‍ത്ഥ് ആണ് മരിച്ചത്. ഇരുപത്തിയേഴ് വയസായിരുന്നു. ബഹ്‌റൈനിലെ സല്ലാഖിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ കുളിക്കുന്നതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ സിദ്ധാര്‍ത്ഥിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബഹ്‌റൈനില്‍ ഡെലിവറി പേഴ്‌സണായി

വടകര ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനരികിലെ നാമക്കുളത്തില്‍ വയോധികന്‍ മരിച്ച നിലയില്‍

വടകര: ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന നാമ കുളത്തില്‍ വീണ് വയോധികന്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വടകര പാര്‍ക്കോ ആശുപത്രിയ്ക്ക് സമീപത്തുള്ള മേച്ചേരി നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. വടകര അഗ്‌നിരക്ഷ സ്‌കൂബ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്റ്റേഷന്‍ ഓഫീസര്‍

പൂനൂരിൽ യുവാവ് അപസ്മാരം ബാധിച്ച് പുഴയിൽ വീണ് മുങ്ങി മരിച്ചു

താമരശ്ശേരി: പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം ബാധിച്ച് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരയിലെത്തിച്ച് ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍

പയ്യോളിയില്‍ മീന്‍ പിടിക്കാന്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു

പയ്യോളി: മീന്‍ പിടിക്കാനായി കടലില്‍ പോയ മത്സ്യത്തൊഴിലാളി മുങ്ങി മരിച്ചു. പയ്യോളി സായിവിന്റെകാട്ടില്‍ എസ്.കെ.ഹമീദാണ് മരിച്ചത്. അന്‍പത്തി മൂന്ന് വയസായിരുന്നു. ഉച്ചയ്ക്ക് ഒന്നേ മുക്കാലോടെയാണ് സംഭവം. ‘ആട് വല’യിട്ട് മീന്‍ പിടിക്കാനായി പോയതായിരുന്നു ഹമീദ്. എന്നാല്‍ മീന്‍ പിടിക്കുന്നതിനിടെ കടലിലെ ചുഴിയില്‍ പെടുകയും കാണാതാവുകയുമായിരുന്നു. പിന്നീട് ഹമീദിനെ കടലില്‍ കണ്ട നാട്ടുകാരനായ ശ്രീരാഗ് കരയിലെത്തിച്ചെങ്കിലും ജീവന്‍

മരണക്കെണികളായി ജില്ലയിലെ കുളങ്ങള്‍; ചെറുവണ്ണൂരിലും എടച്ചേരിയിലും കുളത്തില്‍ മുങ്ങി രണ്ട് മരണം; ചെറുവണ്ണൂരില്‍ മരിച്ചത് പതിമൂന്നുകാരന്‍

കോഴിക്കോട്: ജില്ലയില്‍ രണ്ടിടങ്ങളിലായി കുളത്തില്‍ മുങ്ങി രണ്ട് പേര്‍ മരിച്ചു. വടകരയ്ക്കടുത്ത് എടച്ചേരിയിലും കോഴിക്കോട് ചെറുവണ്ണൂരിലുമാണ് ദാരുണമായ മരണങ്ങളുണ്ടായത്. പതിമൂന്നുകാരനാണ് ചെറുവണ്ണൂരില്‍ മരിച്ചത്. എടച്ചേരി ആലിശ്ശേരി അമ്പലക്കുളത്തിലാണ് അപകടമുണ്ടായത്. മീത്തലെ മാമ്പയില്‍ അഭിലാഷാണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. പൂര്‍ണ്ണമായും പായലും ചെളിയും നിറഞ്ഞ കുളത്തില്‍ രാവിലെ 10 മണിയോടെ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് എടച്ചേരി പൊലീസ്

പതിനാലുകാരന്റെ അപകട മരണത്തിൽ വിറങ്ങലിച്ച് എളാട്ടേരി; അപകടം അച്ഛനും അനിയത്തിക്കുമൊപ്പം ക്ഷേത്രക്കുളത്തിൽ കുളിക്കുന്നതിനിടെ

കൊയിലാണ്ടി: അച്ഛനോടും അനിയത്തിയോടുമൊപ്പം ഏറെ സന്തോഷത്തോടെയാണ് ആൽവിൻ ക്ഷേത്രക്കുളത്തിലേക്കു പോയത്. ശബരിമലയ്ക്കു പോകാനായി മാലയിട്ടതിനെ തുടർന്നാണ് അച്ഛനും മക്കളും ക്ഷേത്ര കുളത്തിൽ കുളിക്കാൻ പോയത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു. എളാട്ടേരി മീറങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14) ആണ് മേലൂർ കൊണ്ടംവള്ളി ക്ഷേത്രകുളത്തിൽ മുങ്ങി മരിച്ചത്. കുളിക്കുന്നതിനിടയിൽ കാൽ

മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു

കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന്‍ മുങ്ങി മരിച്ചു. എളാട്ടേരി നേരങ്ങോട്ട് വീട്ടില്‍ സുകേഷിന്റെ മകന്‍ ആല്‍വിനാണ് മരിച്ചത്. ഏഴുമണിയോടെയായിരുന്നു സംഭവം. അച്ഛനൊപ്പം കുളിക്കുന്നതിനിടെ ആല്‍വിന്‍ കുളത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [bot1]