Tag: death

Total 361 Posts

അരിക്കുളം മണാണ്ടിയില്‍ ശ്രീധരന്‍ നായര്‍ അന്തരിച്ചു

അരിക്കുളം: മാവട്ട് മണാണ്ടിയില്‍ ശ്രീധരന്‍ അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഭാര്യ മീനാക്ഷിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മക്കള്‍: ശ്രീജിത്ത്, ശ്രീജേഷ്, ശ്രീജില. മരുമകന്‍: അജിത്(ബഹറിന്‍) സഹോദരങ്ങള്‍: ദാക്ഷായണിയമ്മ, മാധവിഅമ്മ, രാധ. സജ്ജയനം: വ്യാഴാഴ്ച summary: Arikkulam Manandil Sreedharan Nair passed away

പശുവിന് പുല്ല് പറിക്കാനും മറ്റും വെള്ളത്തില്‍ ഇറങ്ങാറുണ്ട്; ഊരള്ളൂര്‍ സ്വദേശിനി സുമതിയുടെ മരണത്തില്‍ എലിപ്പനി സാധ്യത തള്ളാതെ മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്

അരിക്കുളം: ഊരള്ളൂര്‍ സ്വദേശിനി പൂവല മീത്തല്‍ സുമതിയുടെ മരണകാരണം എലിപ്പനിയാകാന്‍ സാധ്യതയുണ്ടെന്ന് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്. മൂന്നുദിവസത്തിനുള്ളില്‍ പരിശോധനാഫലം വരുമെന്നും അതിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്നും പ്രദേശത്തെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സുമതിയുടെ വീട്ടില്‍ പശുവിനെ വളര്‍ത്തുന്നുണ്ട്. പുല്ല് പറിക്കാനോ മറ്റോ വെള്ളത്തില്‍ ഇറങ്ങിയപ്പോള്‍ ശരീരത്തിലെ ഏതെങ്കിലും

‘ശക്തമായ കാറ്റിൽ മറിഞ്ഞ വള്ളത്തോട് ചേർന്നു നിന്നു, രണ്ട് മണിക്കുറോളം നീന്തിയെങ്കിലും ജീവിതത്തിലേക്ക് നീന്തിക്കയറാനായില്ല’; വടകരയിലെ മത്സ്യത്തൊഴിലാളികളുടെ വിയോ​ഗത്തിന്റെ ഞെട്ടലിൽ തീരദേശ മേഖല

വടകര: കണ്ണീർകടലായി വടകര തീരദേശ മേഖല. ഉപജീവനത്തിനായി കടലിൽപോയ മത്സ്യത്തൊഴിലാളികളുടെ മരണമാണ് ഏവരെയും ദു:ഖത്തിലാഴ്ത്തിയത്. നിറയെ മത്സ്യങ്ങൾ കിട്ടിയ സന്തോഷത്തിൽ തിരികെ കരയിലേക്ക് വരുന്നതിനിടയിലാണ് മൂന്ന് മത്സ്യത്തൊഴിലളികൾ സഞ്ചരിച്ച ഫൈബര്‍ വള്ളം കുരിയാടി ആഴക്കടലില്‍ കാറ്റില്‍ അകപ്പെട്ട് മറിഞ്ഞത്. വള്ളത്തിലുണ്ടായിരുന്ന ഷെെജു നീന്തി കരയ്ക്കെത്തി കടലിലെ അപകട വിവരം പറഞ്ഞെങ്കിലും അച്യുതനെയും അസീസിനെയും രക്ഷപ്പെടുത്താനായില്ല. മീനുമായി

മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു

കൊയിലാണ്ടി: മേലൂര്‍ മീത്തലെ കാരോല്‍ നാരായണന്‍ നായര്‍ അന്തരിച്ചു. തൊണ്ണൂറ്റി രണ്ട് വയസ്സായിരുന്നു. ഭാര്യ: പരേതയായ ദേവിയമ്മ. മക്കള്‍: രവീന്ദ്രന്‍, സുരേന്ദ്രന്‍, കൃഷ്ണന്‍, ചന്ദ്രന്‍, ഇന്ദിര, തങ്കമണി, രഘുനാഥന്‍, സത്യനാഥന്‍, സുമതി, ഷീല, ശിവദാസന്‍, വിനോദ് കുമാര്‍, ബബിത,രൂപേഷ്. മരുമക്കള്‍: രാധ, ശൈലജ, ധനലക്ഷ്മി, ഇന്ദിര, രാമന്‍, വിജയന്‍, സിന്ധു, സജിത, ഉണ്ണി, ഉദയന്‍, ഷൈനി,

വാക്സിനെടുത്തിട്ടും കൂത്താളി സ്വദേശി ചന്ദ്രിക മരിച്ച സംഭവം; പേവിഷബാധ മൂലമല്ലെന്ന് പരിശോധനാഫലം

പേരാമ്പ്ര: തെരുവുനായയുടെ കടിയേറ്റ വീട്ടമ്മ മരിച്ച സംഭവത്തില്‍ മരണ കാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം. പേരാമ്പ്ര കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രികയായിരുന്നു ശനിയാഴ്ച മരിച്ചത്. കഴിഞ്ഞ മാസം 21ന് വീടിനടുത്തുള്ള വയലില്‍ വെച്ചാണ് ചന്ദ്രികയെ തെരുവുനായ ആക്രമിച്ചത്. മുഖത്താണ് ചന്ദ്രികയ്ക്ക് പരുക്കേറ്റത്. അന്ന് തന്നെ എട്ടോളം പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിന് ശേഷം കൃത്യമായ ഇടവേളകളില്‍ പേവിഷബാധയ്ക്കെതിരെ

ഉള്ളിയേരിയില്‍ രണ്ട് യുവാക്കളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം: നിയന്ത്രണം വിട്ട് പായുന്ന കാറിന്റെ അപകടത്തിന് തൊട്ട് മുമ്പുള്ള ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്

ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം ഇന്ന് രാവിലെ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിന് തൊട്ടുമുമ്പുള്ള സി.സി.ടി.വി ദൃശ്യം പുറത്ത്. അപകടത്തിന് ഇടയാക്കിയ കാര്‍ നിയന്ത്രണം വിട്ട് പായുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചിരുന്നു. ജോലിക്കായി യാത്ര പറഞ്ഞിറങ്ങി, തിരിച്ചെത്തുന്നത് നിശ്ചലമായി; ഉള്ളിയേരിയിൽ വാഹനാപകടത്തിൽ മരിച്ച കോതമംഗലം സ്വദേശിയായ യുവാവിന്റെ

മീന്‍ പിടിത്തത്തിനിടെ തോണി മറിഞ്ഞ് കടലില്‍ മുങ്ങി മരിച്ച നന്തി മുത്തായത്ത് കോളനി സ്വദേശി ഷിഹാബിന്റെ സഹോദരന്‍ റഹീം അന്തരിച്ചു

കൊയിലാണ്ടി: പാലക്കുളത്ത് കടലില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മുങ്ങി മരിച്ച നന്തി കടലൂര്‍ മുത്തായത്ത് കോളനിയിലെ ഷിഹാബിന്റെ സഹോദരന്‍ റഹീം അന്തരിച്ചു. ഇരുപത്തിയഞ്ച് വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ച് ചികിത്സയിലായിരുന്നു റഹീം. ഇന്ന് ഉച്ചയോടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുത്തായത്ത് കോളനിയില്‍

നായയുടെ കടിയേറ്റത് നെറ്റിയുടെ ഭാഗത്ത്, പേവിഷബാധ വാക്‌സിന്‍ എടുത്തിട്ടും കൂത്താളി സ്വദേശിനി മരണത്തിന് കീഴടങ്ങി; മരണകാരണം സ്ഥിരീകരിക്കാന്‍ പരിശോധനാ ഫലം വരുന്നതുവരെ കാത്തിരിക്കണമെന്ന് ഡി.എം.ഒ

പേരാമ്പ്ര: നായ കടിച്ച് ചികിത്സയിലിരിക്കെ മരണപ്പെട്ട കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക പേവിഷബാധയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ സ്വീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് ചന്ദ്രിക രണ്ടുതവണയും വാക്‌സിനുകള്‍ എടുത്തത്. മൂന്നാം ഡോസ് സ്വീകരിക്കേണ്ടതിന്റെ തലേദിവസമാണ് ചന്ദ്രികയ്ക്ക് തലവേദനയും പനിയും അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ചന്ദ്രികയെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍

ഉള്ളിയേരി വാഹനാപകടം: ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെയാളും മരിച്ചു

ഉള്ളിയേരി: ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. കാവിലുംപാറ പീടികയുള്ളതില്‍ ബിപിന്‍ സുരേഷാണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ കൊയിലാണ്ടി സ്വദേശി തല്‍ക്ഷണം മരിച്ചിരുന്നു. മരിച്ച രണ്ട് പേരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. അപകടത്തില്‍ ബൈക്കും

തെരുവു നായയുടെ ആക്രമണത്തിൽ കടിയേറ്റ് ചികിത്സയിലായിരുന്ന പേരാമ്പ്ര കൂത്താളി സ്വദേശിനി മരിച്ചു

പേരാമ്പ്ര: തെരുവു നായയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. കൂത്താളി രണ്ടാം വാർഡിൽ 2/6 ഭാഗം പുതിയേടത്ത് ചന്ദ്രികയാണ് മരിച്ചത്. 53 വയസാണ്. ജൂലെെ 21-നാണ് ചന്ദ്രിക ഉൾപ്പെടെ പഞ്ചായത്തിലെ നിരവധി പേർക്ക് തെരുവുനായയുടെ കടയേറ്റത്. ഗ്രാമ പഞ്ചായത്തിലെ പുള്ളുവന്‍തറ, രണ്ടേ ആര്‍, മൂരുകുത്തി ഭാഗങ്ങളിലാണ് ആക്രമണമുണ്ടായത്. പുതിയേടത്ത് ശാന്ത (45),