Tag: death
വടകര എടച്ചേരി സ്വദേശിയായ ഇരുപത്തിയാറുകാരൻ പനി ബാധിച്ചു മരിച്ചു
വടകര: എടച്ചേരി സ്വദേശിയായ പ്രവാസി യുവാവ് പനി ബാധിച്ച് മരിച്ചു. എടച്ചേരി പടിഞ്ഞാറയിൽ സലാൽ ആണ് മരിച്ചത്. ഇരുപത്തിയാറ് വയസായിരുന്നു. സലാലയിൽ വെച്ച് പനിയെത്തുടർന്ന് ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുൻപാണ് നാട്ടിലെത്തിയത്. ചികിത്സയ്ക്കിടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പടിഞ്ഞാറയിൽ അബ്ദുവിന്റെയും താഹിറയുടേയും മകനാണ്. സഹോദരി: സഫ്ന. Summary:Edachery native young man died
കണ്ണൂരില്‍ മകനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നതിനിടെ കാര്‍ കിണറ്റില്‍ വീണു; അച്ഛൻ മരിച്ചു, മകന് ഗുരുതര പരിക്ക്
കണ്ണൂർ: ആലക്കോട് നെല്ലിക്കുന്നിൽ കാർ അപകടത്തിൽ ഗൃഹനാഥൻ മരിച്ചു. താരാമംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടുമുറ്റത്തെ കിണറിലേക്ക് കാർ മറിഞ്ഞാണ് അപകടം സംഭവിച്ചത്. മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഇന്ന് രാവിലെ മാത്തുക്കുട്ടിയുടെ മകനായ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനാണ് കാർ വീട്ടിൽ നിന്നും എടുത്തത്. ഈ കാർ പുറത്തിറക്കുന്നതിനിടയാണ് അപകടമുണ്ടായത്. കാറിന്റെ നിയന്ത്രണം നഷ്ടമായി ആൾമറ
റോഡ് മുറിച്ച് കടക്കവെ ബൈക്ക് ഇടിച്ചു; കുറുവങ്ങാടുണ്ടായ അപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം
കൊയിലാണ്ടി: കുറുവങ്ങാട് വാഹനാപകടത്തില്‍ മധ്യവയസ്‌കയ്ക്ക് ദാരുണാന്ത്യം. കുറുവങ്ങാട് അബ്ബാസ് ബാഫഖി ബൈതുല്‍ ഇസയില്‍ റിയാദ ആണ് അപകടത്തില്‍ മരിച്ചത്. നാല്‍പ്പത്തിയാറ് വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. കുട്ടികളെ സ്‌കൂളിലാക്കി മടങ്ങവെയാണ് അപകടമുണ്ടായത് എന്നാണ് വിവരം. സംസ്ഥാനപാതയില്‍ ചെനിയേരി സ്‌കൂളിന് സമീപത്തായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ ഉള്ളിയേരി ഭാഗത്ത് നിന്ന് വന്ന ബൈക്ക്
കീഴരിയൂർ കുറുമയിൽത്താഴ തയ്യിൽ മീത്തൽ ചിരുത അന്തരിച്ചു
കൊയിലാണ്ടി: കീഴരിയൂർ കുറുമയിൽത്താഴ തയ്യിൽ മീത്തൽ ചിരുത അന്തരിച്ചു. നൂറ്റിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ: മാധവി,സുധാകരൻ,പരേതരായ കുഞ്ഞ്യാത്തു,ലക്ഷ്മി,കുമാരൻ. മരുമക്കൾ: അനിത,വസന്ത,മാധവി.
ആവളയിലെ പത്തുവയസുകാരന്റെ മരണം; തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
പേരാമ്പ്ര: ആവളയില്‍ തോര്‍ത്ത് കഴുത്തില്‍ കുരുങ്ങി പത്തുവയസുകാരന്‍ മരിച്ച സംഭവം തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇന്നലെ വൈകുന്നേരമാണ് മുഹമ്മദ് ബഷീറിനെ വീട്ടിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടത്തിയത്. സംഭവത്തില്‍ സഹപാഠികള്‍, അധ്യാപകര്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ആവള പെരിഞ്ചേരിക്കടവില്‍ ചെറുവോട്ട് കുന്നത്ത് ബഷീറിന്റെ മകന്‍ മുഹമ്മദിനെയാണ് ഇന്നലെ കുളിമുറിയില്‍ തോര്‍ത്തില്‍
വാഹനാപകടത്തില്‍ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കും; പുറക്കാട് മിനി സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം
തിക്കോടി: തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച പുറക്കാട് സ്വദേശി കണ്ണോത്ത് അരുണ്‍ കുമാറിന്റെ മൃതദേഹം ഉടന്‍ ജന്മനാട്ടിലെത്തിക്കും. ഏഴര മണിമുതല്‍ പുറക്കാട് കൈനോളി സുകുമാരന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. കഴിഞ്ഞ മാസം 24-ാം തിയ്യതിയാണ് അരുണ്‍കുമാര്‍ അപകടത്തില്‍ പെട്ടത്. തൃപ്രയാറിനടുത്ത്
കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. കസ്റ്റംസ് റോഡിന് സമീപം മുസ്ലായാരകത്ത് വളപ്പിൽ താമസിക്കും വലിയാണ്ടി വളപ്പിൽ അഷറഫാണ് മരിച്ചത്. മുപ്പത്തിഒൻപത് വയസായിരുന്നു. കോഴിക്കോട് പന്നിയങ്കര വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. പൊലീസ് എത്തി ഇൻക്വസ്റ്റ് നടത്തി. പരേതനായ ഹസ്സന്റെയും മറിയത്തിന്റെയും മകനാണ്. സഹോദരി അസ്മ. പോസ്റ്റ്മോർട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് നാലരയോടെ
താമരശ്ശേരി പരപ്പന്‍പൊയിലില്‍ തനിച്ചു താമസിച്ച വയോധിക വീട്ടിനുള്ളില്‍ മരിച്ച നിലയില്‍; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുള്ളതായി സംശയം
കോഴിക്കോട്: താമരശ്ശേരി പരപ്പന്‍പൊയില്‍ തനിച്ച് താമസിച്ച വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. മേപ്പുതിയോട്ടില്‍ മൈഥിലി (67) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ വീട്ടില്‍ തനിച്ചായിരുന്നു താമസം. മകന്‍ ഷാജി വയനാട്ടില്‍ ജോലിക്ക് പോയതായിരുന്നു. മകള്‍ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടില്‍
മന്ദമംഗലം പുനത്തുവയൽ ജാനു അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം പുനത്തുവയൽ ജാനു അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ – റീത്ത,ചന്ദ്രബാബു. മരുമക്കൾ: ബാബു,ലത. സംസ്കാരം രാവിലെ ഒന്‍പത് മണിക്ക് വീട്ടുവളപ്പിൽ.
കൊടുവള്ളിയില്‍ സഹോദരനൊപ്പം ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ പതിനെട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍; ദൂരൂഹത ആരോപിച്ച് കുടുംബം
കൊടുവള്ളി: കൊടുവള്ളിയില്‍ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വലിയ പറമ്പ് നെല്ലിക്കുന്നുമ്മല്‍ മനോജ് – ബിന്ദു ദമ്പതികളുടെ മകന്‍ സായൂജ് ലാലിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സായൂജിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം