Tag: death
വിയ്യൂര്‍ നടുക്കുനി കുഞ്ഞോയി അന്തരിച്ചു
വിയ്യൂര്‍: നടുക്കുനി കുഞ്ഞോയി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ബിന്ദു, ബിജു, സിന്ധു. മരുമക്കള്‍: സദാനന്ദന്‍, സുനിത. സഹോദരങ്ങള്‍: യാശോധ, നാരായണി, കുഞ്ഞിരാമന്‍, ലക്ഷ്മി, പരേതരായ കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കണ്ണന്‍, മാളു. സഞ്ചയനം ശനിയാഴ്ച നടക്കും.
കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ പളളിയില്‍ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: റാസല്‍ഖൈമയില്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി ഖാലിദ് കൊയിലാട്ട് കുഴഞ്ഞുവീണു മരിച്ചു. റാസല്‍ഖൈമ അല്‍നഖീല്‍ മസ്ജിദില്‍ ജുമാ നമസ്‌ക്കാരത്തിനു മുന്‍പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആളുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റസിയ. മക്കള്‍: ജസ്ല ഖാലിദ്, ജസല്‍ ഖാലിദ്, ജബ്‌ന
കീഴരിയൂര്‍ വടക്കുംമുറി പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു
കീഉരിയൂര്‍: കീഴരിയൂര്‍ വടക്കും മുറിയിലെ പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചന്‍. മക്കള്‍: രാജന്‍, രവി, ശൈലജ, മോളി, ബിജു, പരേതനായ കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: വത്സല, ശാരദ, റീന, ശരണ്യ, സത്യന്‍ നരക്കോട്, പരേതനായ ബാബു ഒള്ളൂര്.
പഴയ കാല മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പയ്യോളി ബീച്ച് റോഡില്‍ സായിവിന്റെ കാട്ടില്‍ മൊയ്തു അന്തരിച്ചു
പയ്യോളി: പയ്യോളി ബീച്ച് റോഡില്‍ സായിവിന്റെ കാട്ടില്‍ മൊയ്തു അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. പഴയകാല മുസ്ലീം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: നെഫീസ. മക്കള്‍: സാജറ, റിയാസ് (കുവൈത്ത്), ഷാഹിന. മരുമക്കള്‍: നദീര്‍, റഫ്‌സീന, സുബൈര്‍ (കണയംകോട്). സഹോദരങ്ങള്‍: ഖാദര്‍, മമ്മത്, മുസ്തഫ, ആയിഷ.
ചലച്ചിത്ര താരം വിനോദ് തോമസ് കാറിനുളളില്‍ മരിച്ച നിലയില്‍
കോട്ടയം: ചലച്ചിത്ര താരം വിനോദ് തോമസിനെ കാറിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം പാമ്പാടി ഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ ഇരുന്ന വിനോദിനെ മണിക്കൂറുകള്‍ കഴിഞ്ഞു കാണാതെ വന്നതോടെയാണ് അന്വേഷിച്ചത്. തുടര്‍ന്ന് അബോധാവസ്ഥയില്‍ കിടക്കുന്ന വിനോദിനെ കണ്ട
മുത്താമ്പി നടേരി എളവനമീത്തല്‍ ആലി അന്തരിച്ചു
മുത്താമ്പി: നടേരി എളവനമീത്തല്‍ (പാറട്ട് മീത്തല്‍) ആലി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: സുബൈദ, സുഹറ, ആയിഷ, സാജിത, റസിയ, ഹഫ്സത്, മുനീറ. 11.30 ക്ക് ശേഷം സ്വവസതിയില്‍ നിന്നും കൊണ്ടുപോകും. ശേഷം ഖബറടക്കം 12.30 ന് കൊയാലാണ്ടിയില്‍ വച്ച് നടക്കും.
തിരുവങ്ങൂര്‍ നമ്പ്യേലത്ത് താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു
ചേമഞ്ചേരി: തിരുവങ്ങൂര്‍ താഴെ കുനി എം.കെ ശ്രീധരന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. റിട്ടയേര്‍ഡ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: പരേതയായ റീന (കേരള ഗ്രാമീണ്‍ ബാങ്ക്.). മക്കള്‍: സൂരജ്, ഡോ: ഓഷിന്‍ (ബാംഗ്ലൂര്‍). മരുമകന്‍: ഋതുന്‍ രാജ് (ബാംഗ്ലൂര്‍ ). സഹോദരങ്ങള്‍: പരേതനായ ആണ്ടി കുട്ടി(കെ.എസ്.ഇ.ബി), പരേതയായ ദേവി, ഭാസ്‌ക്കരന്‍, കരുണന്‍ (റിട്ടയേഡ് കെ.എസ്.ഇ.ബി. ശവസംസ്‌ക്കാരം
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; വടകര ചെക്യാട് പിഞ്ചുകുഞ്ഞു മരിച്ചു
വടകര: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞു മരിച്ചു. ചെക്യാട് പുത്തൻപുരയിൽ ഫാത്തിമയുടെയും രണ്ടുമാസം പ്രായമുള്ള മകൻ മെഹ്വാൻ ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മുലപ്പാൽ കുടിക്കുന്നതിനിടെ കുഞ്ഞിൻറെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടൻതന്നെ തിരുവള്ളൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചു പ്രാഥമിക ചികിത്സ നൽകിയശേഷം വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു
തിക്കോടി: ചിങ്ങപുരം പുതിയകുളങ്ങര കാര്യാട്ട് വയല്‍ കുനി നാരായണി അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മകള്‍: മല്ലിക. മരുമകന്‍: പരേതനായ രാജന്‍. സഹോദരങ്ങള്‍: ജാനു, പരേതരായ മാണിക്യം, കല്യാണി, കുഞ്ഞിരാമന്‍, ഗോപാലന്‍, നാരായണന്‍ .
അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു
കൊയിലാണ്ടി: അഞ്ചാംപീടിക കിഴക്കയില്‍ മീത്തല്‍ പാര്‍വ്വതി അമ്മ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍ നായര്‍. മക്കള്‍: രാഘവന്‍, രാമചന്ദ്രന്‍ (റിട്ട. ആര്‍മി), പരേതനായ ഗോപിനാഥന്‍ (നേവി), സുജാത (ബാലുശ്ശേരി, രേണുക (പന്തലായനി). മരുമക്കള്‍: സൗമിനി, റീന, ഷൈനി, ചന്ദ്രന്‍ (എല്‍. ഐ.സി ഏജന്റ്), രവീന്ദ്രന്‍ (റിട്ട ആര്‍മി). ശവസംസ്‌കാരം ഞായറാഴ്ച കാലത്ത് 10