Tag: death
കക്കോടി ചെറുകുളത്ത് പെയിന്റിങ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
കക്കോടി: ചെറുകുളത്ത് ജോലിക്കിടെ പെയിന്റിങ് തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിന് സമീപം എം.അന്‍വര്‍ സാദത്ത് (സഫ മഹല്‍) ആണ് മരിച്ചത്. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. ചെറുകുളം പള്ളിക്ക് സമീപം പെയിന്റിങ് ജോലി ചെയ്യവെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. പരേതനായ എം.ഹുസൈന്റെയും കദീജയുടെയും മകനാണ്. മക്കള്‍: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദില്‍. സഹോദരങ്ങള്‍: സീനത്ത്, ജഹാംഗീര്‍.
എലത്തൂര്‍ സ്വദേശിയും കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ ഭാരവാഹിയുമായ പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ലാ എന്‍.ആര്‍.ഐ അസോസിയേഷന്‍ (കെ.ഡി.എന്‍.ഐ) സാല്‍മിയ ഏരിയാ ട്രഷററും സെന്‍ട്രല്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായ എലത്തൂര്‍ സ്വദേശി പി.ജയപ്രകാശ് കുവൈത്തില്‍ അന്തരിച്ചു. എഴുപത് വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മുബാറക് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഭാര്യ: ലസിത ജയപ്രകാശ് (ദാറുല്‍ ഷിഫാ ഹവല്ലി). മക്കള്‍: ദിവ്യ ജയപ്രകാശ് (കുവൈത്ത്), ദീപ്തി ജയപ്രകാശ്
നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍
ഇരട്ട മരണത്തിന്റെ ആഘാതത്തിൽ കായക്കൊടിക്കാർ; അയൽവാസികളുടെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുന്നുവെന്ന് പൊലീസ്
കുറ്റ്യാടി: ഇരട്ട മരണത്തിന്റെ ഞെട്ടലിലാണ് കായക്കൊടിക്കാർ. ഇന്ന് രാവിലെയാണ് നാടിനെ നടുക്കി രണ്ട് പേരുടെ മരണവാർത്ത പുറത്തുവരുന്നത്. അയൽവാസികളായ കായക്കൊടി ഈന്തുള്ളതറയില്‍ ബാബു, രാജീവൻ എന്നിവരാണ് മരിച്ചത്. ബാബുവിനെ വീടിനുള്ളിൽ കഴുത്തറുത്ത നിലയിലും രാജീവനെ തൊട്ടടുത്ത കടയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. വീടിനുള്ളിലെ കിടപ്പുമുറിയില്ലാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ രാജീവനെ അടുത്തുള്ള കടയില്‍
വടകര സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
വടകര: വടകര കല്ലാമല സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ റിയാദിൽ അന്തരിച്ചു. കല്ലാമല സ്വദേശി റിഗീഷ് കണവയിൽ ആണ് മരിച്ചത്. 38 വയസാണ്. ബുധനാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി അസിസ്റ്റന്റ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയായിരുന്നു റിഗീഷ്. ഖലീജിൽ കുടുബത്തോടൊപ്പമാണ് കഴിഞ്ഞിരുന്നത്. രാജന്റെയും ഗീതയുടെയും മകനാണ്. റിയാദിൽ അൽഖലീജ്
അപ്രതീക്ഷിത മരണത്തിന്റെ നൊമ്പരത്തില്‍ നിന്ന് വിട്ടുമാറാതെ ഒരു പ്രദേശം; കാവുന്തറയില്‍ അപകടത്തില്‍ മരണമടഞ്ഞ മുരിങ്ങോളി അഫ്സലിന് നാടിന്റെ യാത്രാമൊഴി
നടുവണ്ണൂര്‍: കാവുന്തറയിലുണ്ടായ ബൈക്കപകടത്തില്‍ മരണമടഞ്ഞ കാവുന്തറ പള്ളിയത്ത് കുനി മുരിങ്ങോളി അഫ്സലി(17)ന് നാടിന്റെ വിട. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് വൈകുന്നേരം മൂന്നരയോടെ വീട്ടിലെത്തിച്ച മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച ശേഷം 4 മണിയോടെ എലങ്കമല്‍ പള്ളിയില്‍ ഖബറടക്കി. അഫ്‌സലിനെ അവസാനമായി ഒരുനോക്കുകാണാന്‍ സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഉള്‍പ്പെടെ നിരവധിപേര്‍ എത്തിച്ചേര്‍ന്നു. ഞായറാഴ്ച്ച വൈകുന്നേരത്തോടെ നടുവണ്ണൂര്‍-ഇരിങ്ങത്ത്
മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റു; കോഴിക്കോട് പതിനാറുകാരന് ദാരുണാന്ത്യം
കോഴിക്കോട്: മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പ്ലഗ്ഗില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോട് പയ്യാനക്കല്‍കുറ്റിക്കാട്ടുതൊടി നിലംപറമ്പില്‍ അഭിഷേക് നായര്‍ ആണ് മരിച്ചത്. പതിനാറ് വയസായിരുന്നു. ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഇട്ടിട്ടും ചാര്‍ജ്ജ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു അഭിഷേക്. പ്ലഗ് ഊരി നോക്കവെയാണ് ഷോക്കേറ്റത്. കുട്ടിയെ ഉടന്‍ കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍
പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയില്‍ പതിനാറുകാരൻ പുഴയില്‍ മുങ്ങി മരിച്ചു
പേരാമ്പ്ര: സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പേരാമ്പ്രയ്ക്കടുത്ത് കൂത്താളിയിലാണ് സംഭവം. കേളന്‍ മുക്ക് പാറച്ചാലില്‍ നവനീത് ആണ് മരിച്ചത്. പതിനാറ് വയസ്സായിരുന്നു. താനിക്കണ്ടി പുഴയുടെ പുറയങ്കോട് ഭാഗത്ത് ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പുറയങ്കോട്ട് ശിവക്ഷേത്രത്തില്‍ സപ്താഹം നടക്കുന്ന സ്ഥലത്തു നിന്നും ഭക്ഷണം കഴിച്ച് കഴിഞ്ഞ് കുട്ടികളുമായി നീന്തുന്നതിനിടയിലാണ് അപകടം. കുളിക്കുന്നതിനിടെ നവനീത്
തെങ്ങില്‍ നിന്ന് വീണ് കുറുവങ്ങാട് സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളി മരിച്ചു
കൊയിലാണ്ടി: തെങ്ങില്‍ നിന്ന് വീണ് വയോധികന്‍ മരിച്ചു. കുറുവങ്ങാട് ചെമ്പക്കോട്ട് ‘കൃഷ്ണപ്രഭ’യിൽ ഭാസി ആണ് മരിച്ചത്. എഴുപത് വയസായിരുന്നു. സി.പി.എം കുറുവങ്ങാട് ബ്രാഞ്ച് അംഗമാണ്. വ്യാഴാഴ്ച ഉച്ചയോടെ പുതുക്കയംപുറത്ത് വച്ചാണ് അപകടമുണ്ടായത്. തെങ്ങിൽ കയറവെ ഭാസി തെന്നി വീഴുകയായിരുന്നു. ഉടൻ തന്നെ അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും
വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ച്, മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയില്‍ ഇരുപതുകാരിയുടെ മൃതദേഹം വീട്ടിലെ അടച്ചിട്ട മുറിയില്‍; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇരുപതുകാരിയെ വീട്ടിലെ അടച്ചിട്ട മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ പട്ടത്താണ് സംഭവം. പ്ലാമൂട് സ്വദേശി സേവ്യറുടെ മകള്‍ സാന്ദ്രയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചും മൂക്കില്‍ ക്ലിപ്പ് ഇട്ട നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. ശ്വാസം മുട്ടിയാണ് സാന്ദ്ര മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മുറിക്കുള്ളില്‍ അടച്ചിരിക്കുന്ന സ്വഭാമുള്ളയാളാണ് സാന്ദ്ര.