Tag: death
മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകനും പേരാമ്പ്ര സ്വദേശിയുമായ യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മസ്‌കത്തില്‍ അന്തരിച്ചു
പേരാമ്പ്ര: ഹൃദയാഘാതത്തെത്തുടര്‍ന്ന് യുവാവ് മസ്‌ക്കത്തില്‍ അന്തരിച്ചു. പേരാമ്പ്ര പന്തിരിക്കര കിഴക്കുപുറത്തു ഷമീര്‍ ആണ് മരിച്ചത്. നാല്‍പ്പത്തിരണ്ട് വയസ്സായിരുന്നു. മസ്‌കത്ത് കെ.എം.സി.സി പേരാമ്പ്ര മണ്ഡലം കമ്മറ്റിയുടെ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മസ്‌ക്കറ്റ് ഇബ്രിയില്‍ റോയല്‍ കിച്ചന്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു ഷമീര്‍. ശനിയാഴ്ച്ച രാത്രിയോടെ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; മലപ്പുറത്ത് ഏഴ് വയസുകാരന് ദാരുണാന്ത്യം
മലപ്പുറം: മലപ്പുറത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണ് ഏഴ് വയസുകാരന്‍ മരിച്ചു. കരേക്കാട് കരുവഞ്ചേരി കപ്പൂരത്ത് വീട്ടില്‍ മുഹമ്മദ് ഹംദാനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. കുട്ടികളുമായി കളിക്കുന്നതിനിടെ മുഹമ്മദ് ഹംദാന്റെ ദേഹത്തേക്ക് മഴയില്‍ കുതിര്‍ന്നു നിന്ന കല്ല് വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊളമംഗലം
ബാലുശ്ശേരി കരുമലയില്‍ ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിക്ക് ഗുരുതരമായ പരിക്ക്
ബാലുശ്ശേരി: ലോറിയില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ബാലുശ്ശേരി-താമരശ്ശേരി റോഡില്‍ കരുമലയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ വേങ്ങേരി സ്വദേശി കാളാണ്ടി താഴയില്‍ അഭിഷേക് ആണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. അഭിഷേകിന് ഒപ്പം യാത്ര ചെയ്തിരുന്ന കാരപ്പറമ്പ് സ്വദേശിനി അതുല്യയെ (18) ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്ത് നിന്ന്
ഇന്നലെ വീട്ടിൽ നിന്നിറങ്ങിയത് ജോലിക്കെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല; അന്വേഷണങ്ങൾക്കൊടുവിൽ വടകരയിലെ വീട്ടിൽ തീ കൊളുത്തി മരിച്ച നിലയിൽ ശ്രീജേഷിന്റെ മൃതദേഹം
വടകര: വീട്ടിൽ നിന്ന് ജോലിക്കെന്ന പറഞ്ഞിറങ്ങിയ യുവാവിനെയാണ് വടകരയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. പാണ്ട്യാട്ട് മീത്തല്‍ ശ്രീജേഷ് (44) നെയാണ് ഇന്നു രാവിലെ വടകര നഗരസഭയിൽ ഉൾപ്പെടുന്ന അറക്കിലാട് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുന്നത്. ഇന്നലെ മുതൽ കാണാതായ ശ്രീജേഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പതിവുപോലെ ജോലിക്കെന്ന് പറഞ്ഞ്
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതോടെ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നു പ്രതീക്ഷിച്ചു, അപസ്മാരമുണ്ടായതോടെ നിലഗുരുതരമായി; നന്തി സ്വദേശി സുധീഷിന്റെ വിയോഗം വാഹനാപകടത്തെ തുടര്‍ന്നുണ്ടായ പരിക്ക് ഭേദപ്പെടുന്നതിനിടെ
നന്തി ബസാര്‍: വിഷുദിനമുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഏറെ നാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു നന്തി മുസ്‌ലിയാരികണ്ടി സുധീഷ് (40). മൂന്നാല് ദിവസം മുമ്പേ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വന്നതോടെ സുധീഷ് ജീവിതത്തിലേക്ക് തിരികെയെത്തിയെന്ന പ്രതീക്ഷതായിരുന്നു കുടുംബം. നടക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. ഇന്നലെയാണ് നില വഷളായത്. ഇന്നലെ രാവിലെ രക്തസമ്മര്‍ദ്ദം കൂടുകയും അപസ്മാരം
പയ്യോളി സ്വദേശിനിയായ ഇരുപത്തിനാലുകാരി അന്തരിച്ചു
പയ്യോളി: ബീച്ച് റോഡിലെ വളപ്പില്‍ പൂജ അന്തരിച്ചു. ഇരുപത്തിനാല് വയസായിരുന്നു. വളപ്പില്‍ സുകുമാരന്റെയും പയ്യോളി അമൃതഭാരതി വിദ്യാനികേതന്‍ സ്‌കൂള്‍ പ്രധാനാധ്യാപിക സുവര്‍ണ്ണയുടെയും മകളാണ്. ചന്ദനയാണ് സഹോദരി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.
നടന്‍ മാമുക്കോയ അന്തരിച്ചു
കോഴിക്കോട്: മലയാളികളുടെ പ്രിയ നടന്‍ മാമുക്കോയ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. ബുധനാഴ്ച ഉച്ചയ്ക്ക് 01:05 ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോള്‍ ഉണ്ടായ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച
പയ്യോളി അയനിക്കാട് ഇരുപത്തിമൂന്നുകാരൻ അന്തരിച്ചു
പയ്യോളി: അയനിക്കാട് ആവിത്താരേമ്മൽ മുഹമ്മദ് സാഹിൽ അന്തരിച്ചു. ഇരുപത്തിമൂന്ന് വയസായിരുന്നു. വാപ്പ: ഷഹറത്ത് കല്ലിലാണ്ടി കുന്നുമ്മൽ (ന്യൂ മാഹി). ഉമ്മ: ഷരീഫ. സഹോദരി: സൻഹ. സഹോദരീ ഭർത്താവ്: റംസുദ്ദീൻ (കാവുംവട്ടം, കൊയിലാണ്ടി). മൃതദേഹം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഖബറടക്കും.
വയനാട്ടില്‍ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
കല്‍പ്പറ്റ: വയനാട് ജില്ലയിലെ പുഴമുടിയില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി,ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പിണങ്ങോട് റോഡില്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചിരുന്നു. കണ്ണൂര്‍ ഇരിട്ടി അങ്ങാടിക്കടവ് കാലക്കല്‍ വീട്ടില്‍ ജിഷ്ണമേരി ജോസഫ്, കാസര്‍ഗോഡ് വെള്ളരിക്കുണ്ട് പുത്തന്‍പുരക്കല്‍ സ്നേഹ ജോസഫ് എന്നീ രണ്ടു പെണ്‍കുട്ടികളും, ഇരിട്ടി അങ്ങാടിക്കടവ് കച്ചേരിക്കടവ്
നടുവത്തൂരിൽ മധ്യവയസ്‌കയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കീഴരിയൂർ: നടുവത്തൂരിൽ മധ്യവയസ്‌കയെ മീൻ വളർത്തുന്ന കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അരീക്കര ക്ഷേത്രത്തിനടുത്ത് വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം. അരീക്കര താഴെ ശങ്കരന്റെ മകള്‍ ഷീലയെയാണ് മരിച്ച നിലയില്‍ കണ്ടൈത്തിയത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. ബുധനാഴ്ച വൈകീട്ടോടെയാണ് ഷീലയെ കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ വിവരം ഫയര്‍ ഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍