Tag: CPM

Total 99 Posts

സ്‌കൂട്ടറിലെത്തിയയാള്‍ വണ്ടി തിരിച്ചശേഷം ബോംബെറിഞ്ഞയുടന്‍ സ്ഥലം വിടുന്നു; എ.കെ.ജി സെന്ററിനുനേരെ ബോംബെറിയുന്ന സി.സി.ടി.വി ദൃശ്യം കാണാം

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ തിരുവനന്തപുരത്തെ എ.കെ.ജി സെന്ററിനെതിരെ ബോംബേറിയുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. എ.കെ.ജി സെന്ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. എ.കെ.ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ വണ്ടി തിരിച്ചശേഷം ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോംബ് എറിഞ്ഞയുടന്‍

തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിനു നേരെ ബോംബാക്രമണം

എ.കെ.ജി സെന്റിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ബോംബ് എറിഞ്ഞയുടന്‍ ഇയാള്‍ വണ്ടിയുമായി കുന്നുകുഴി ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോയി. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്. എ.കെ.ജി സെന്ററിന്റെ മുഖ്യകവാടത്തില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നെങ്കിലും

‘കേരളത്തെ തകർക്കരുത്’; പയ്യോളിയിൽ പി.കെ.എസിന്റെ പ്രതിഷേധ കൂട്ടായ്മ

പയ്യോളി: ആർ.എസ്.എസ്-കോൺഗ്രസ് ഗൂഢാലോചനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കമ്മിറ്റി പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ സെക്രട്ടറി ലിഗേഷ്, ഏരിയാ പ്രസിഡന്റ് കെ.സുകുമാരൻ, ഏരിയാ ട്രഷറർ പ്രമോദ് എന്നിവർ സംസാരിച്ചു.

മുത്താമ്പിയിൽ സംഘർഷം തുടരുന്നു; കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് പതാക ഉയർത്തി സി.പി.എം പ്രവർത്തകർ; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്

കൊയിലാണ്ടി: മുത്താമ്പിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് മുത്താമ്പിയിൽ നടന്ന സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തി. കഴിഞ്ഞ ദിവസം ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച്

വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ചതില്‍ കോണ്‍ഗ്രസിന് ബന്ധമില്ല, പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള തല്‍പ്പര കക്ഷികളുടെ ശ്രമമാണ് സംഭവത്തിന് പിന്നിലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ്

പേരാമ്പ്ര: വാല്യക്കോട് സിപിഎമ്മിന്റെ ഓഫീസ് തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസിന് ഒരു ബന്ധവുമില്ലെന്ന് പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് കെ.മധുകൃഷ്ണന്‍. സംഭവത്തിന് പിന്നില്‍ പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന തല്‍പ്പര കക്ഷികളുടെയോ സാമുഹിക ദ്രോഹികളുടെയോ നീക്കമാണെന്നും അദ്ദേഹം പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. നൊച്ചാടെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്നലെ ഡി.വൈ.എസ്.പിയുടെ സാന്നിധ്യത്തില്‍ രാഷ്്ട്രീയ പാര്‍ട്ടികളുടെ യോഗം

‘നൊച്ചാടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി, കോണ്‍ഗ്രസ് ശ്രമിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍’; വാല്യക്കോടെ സി.പി.എം ഓഫീസ് കത്തിച്ചതില്‍ പ്രതികരണവുമായി ലോക്കല്‍ സെക്രട്ടറി (വീഡിയോ)

പേരാമ്പ്ര: സി.പി.എമ്മിന്റെ ഓഫീസ് തീയിട്ട് നശിപ്പിച്ചതിലൂടെ വാല്യക്കോടെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം കല്‍പ്പത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ.സി ബാബുരാജ്. സി.പി.എമ്മുകാരുടെ വീടുകള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളോ സംഘര്‍ഷമോയില്ല. എന്നാല്‍

വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു; ഫര്‍ണിച്ചറുകളും ഫയലുകളും കത്തിച്ചാമ്പലായി

പേരാമ്പ്ര: വാല്യക്കോട് സി.പി.എം ഓഫീസിന് തീയിട്ടു. ഓഫീസിലെ ഫര്‍ണിച്ചറുകളും ഫയലുകളും കത്തിനശിച്ചു. ഇന്നലെ രാത്രി 12.30 ന് ശേഷമാണ് സംഭവം. റോഡിലൂടെ കടന്നുപോവുകയായിരുന്ന വഴിപോക്കനാണ് ഓഫീസില്‍ തീ പടരുന്നത് കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു.  

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം വിളിയില്‍ കേസെടുത്ത് പൊലീസ്; നടപടി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പരാതിയില്‍

കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പയ്യോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയാണ് കേസ്. ന്യായവിരുദ്ധമായി സംഘം ചേര്‍ന്ന് സംഘര്‍ഷമുണ്ടാക്കുന്ന രീതിയില്‍ മുദ്രാവാക്യം വിളിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച

കൊലവിളി മുദ്രാവാക്യവുമായി തിക്കോടിയില്‍ സി.പി.എം നടത്തിയ പ്രകടനത്തിന്റെ വീഡിയോ പുറത്ത്

കൊയിലാണ്ടി: തിക്കോടി ടൗണില്‍ കൊലവിളി മുദ്രാവാക്യവുമായി സിപിഎം പ്രവര്‍ത്തകരുടെ പ്രകടനം. ‘ഷുഹൈബിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ’എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കൊലവിളി പ്രകടനം നടത്തിയത്. ‘വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും’ എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. തിങ്കളാഴ്ച രാത്രി നടത്തിയ പ്രകടനത്തിന്റെ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പെരുമാള്‍പുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരത്തുകൂടെയാണ് പ്രകടനം നടത്തിയത്. വീഡിയോ

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.