Tag: CPIM

Total 54 Posts

‘വിദ്യ പിടിയിലായത് മേപ്പയ്യൂരില്‍ നിന്നെന്ന് കള്ളപ്രചരണം നടത്തി കലാപമുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമം’; പ്രതിഷേധവുമായി സി.പി.എം

മേപ്പയ്യൂർ: വ്യാജരേഖാ കേസിൽ അറസ്റ്റിലായ കെ.വിദ്യയെ അഗളി പൊലീസ് കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന കള്ളപ്രചരണം നടത്തി കലാപം സൃഷ്ടിക്കാനാണ് യു.ഡി.എഫ് ശ്രമിച്ചത് എന്ന ആരോപണവുമായി സി.പി.എം. യു.ഡി.എഫ് നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം മേപ്പയ്യൂർ ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വിദ്യയെ കസ്റ്റഡിയിലെടുത്തത് മേപ്പയ്യൂരിൽ നിന്നാണ് എന്ന വ്യാജവാർത്തയെ തുടർന്ന് യു.ഡി.എഫുകാർ മേപ്പയ്യൂർ ടൗണിൽ

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും ഏഴാം വാര്‍ഡില്‍ ഉള്ളത്. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍

സി.പി.എം ബ്രാഞ്ച് അംഗമായിരുന്ന വിയ്യൂർ ചന്തച്ചംകുനി സി.പി.ഗോപാലൻ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂർ ചന്തച്ചംകുനി താമസിക്കും സി.പി.ഗോപാലൻ അന്തരിച്ചു. എഴുപത്തിയൊൻപത് വയസായിരുന്നു. പൊലീസുകാരനും സി.പി.എം വിയ്യൂർ ബ്രാഞ്ച് അംഗവുമായിരുന്നു. ഭാര്യ: മീനാക്ഷി കെ (മുൻ ജെ.പി.എച്ച്.എൻ). മക്കൾ: മഗേഷ് കുമാർ സി.പി, ഗോമേഷ് കുമാർ സി.പി (അധ്യാപകൻ, ജി.ജി.എച്ച്.എസ്.എസ് പറയഞ്ചേരി, കോഴിക്കോട്), ജിനേഷ് കുമാർ സി.പി (ഡി.പി.ഒ, സെൻട്രൽ ജയിൽ, കണ്ണൂർ). മരുമക്കൾ: ഷിജില കെ, കവിതാഞ്ജു എം.കെ

ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ

‘ജലാശയങ്ങൾ സംരക്ഷിക്കുക’; സി.പി.എമ്മിന്റെ നേതൃത്വത്തിൽ പുളിയഞ്ചേരി കുളം ശുചീകരിച്ചു (വീഡിയോ)

കൊയിലാണ്ടി: സി.പി.എമ്മിന്റെ നേതൃത്വത്തിൽ കുളം ശുചീകരിച്ചു. സി.പി.എമ്മിന്റെ ആനക്കുളം ലോക്കലിന് കീഴിലുള്ള മുണ്ട്യാടിത്താഴെ ബ്രാഞ്ചിലെ പുളിയഞ്ചേരി കുളമാണ് പാർട്ടി പ്രവർത്തകർ ശുചീകരിച്ചത്. പായൽ നിറഞ്ഞ് ഇറങ്ങാൻ കഴിയാത്ത നിലയിൽ അപകടാവസ്ഥയിലായിരുന്നു പുളിയഞ്ചേരി കുളം. സി.പി.എം ആനക്കുളം ലോക്കൽ സെക്രട്ടറി കെ.ടി.സിജേഷ്, നാലാം വാർഡ് കൗൺസിലർ വി.രമേശൻ മാസ്റ്റർ, എം.കെ.ബാബു, സുരേഷ് എ.കെ, സിനേഷ് കെ.ടി, വലിയാട്ടിൽ

വെള്ളരിക്ക, മത്തന്‍, എളവന്‍… വിഷുവിന് വിളമ്പാം വിഷരഹിത പച്ചക്കറി വിഭവങ്ങള്‍; സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റിയുടെ ജൈവപച്ചക്കറി ചന്തയില്‍ പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെ

തിക്കോടി: വിഷുവിന് വിഷരഹിതമായ പച്ചക്കറി ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ സി.പി.എം പള്ളിക്കര ലോക്കല്‍ കമ്മിറ്റി നേതൃത്വത്തില്‍ നടക്കുന്ന ജൈവ പച്ചക്കറി ചന്തയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യത. ഇന്ന് രാവിലെ എട്ട് മണിക്ക് പള്ളിക്കര സെന്‍ട്രല്‍ എല്‍.പി സ്‌കൂളിന് സമീപത്ത് ആരംഭിച്ച ചന്തയില്‍ നിരവധിയാളുകളാണ് പച്ചക്കറി വാങ്ങാനെത്തിയത്. തിക്കോടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കൂട്ടായ്മകള്‍ രൂപീകരിച്ച് കൃഷി ചെയ്യുന്ന

കണ്ണൂരിലെ ക്ഷേത്രോത്സവത്തിലെ കലശം വരവിൽ പി ജയരാജന്റെ ചിത്രം, വിവാദം പുകയുന്നു; രാഷ്ട്രീയവൽക്കരിക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഎം

കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായ കലശം വരവിൽ വിവാദമായി പി.ജയരാജന്റെ ചിത്രം. കതിരൂർ പാട്യം നഗറിലെ കലശത്തിലാണ് മറ്റ് ചിത്രങ്ങളോടൊപ്പം പി.ജയരാജന്റെ ചിത്രവും ഇടം പിടിച്ചത്. വിശ്വാസം രാഷ്ട്രീയവൽക്കരിക്കപ്പെടുന്നതിനോട് യോജിപ്പില്ലെന്ന് ഈ വിഷയത്തില്‍ സി.പി.ഐ.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പ്രതികരിച്ചു. കതിരൂർ കൂർമ്പക്കാവ് ഉത്സവ താലപ്പൊലി ഘോഷയാത്രക്കിടെയുള്ള കലശം വരവിലാണ് പാട്യം നഗറിലെ സി.പി.ഐ.എം

പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു

തിക്കോടി: പള്ളിക്കര ചെറൂളി മുസ്തഫ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു. സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗമായിരുന്നു. പരേതരായ മൊയ്തീന്റെയും കുഞ്ഞിപ്പാത്തുവിന്റെയും മകനാണ്. ഭാര്യ: മെഹറുന്നീസ. മകന്‍: ആദില്‍. മരുമകള്‍: ഷബ്‌ന. സഹോദരങ്ങള്‍: അബൂട്ടി, ഇസ്മായില്‍, മറിയം, ഫൗസിയ, ജാസ്മിന്‍. മൃതദേഹം തിക്കോടി മീത്തലെ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

കൊയിലാണ്ടി താലൂക്ക് ആശുപത്രി ജീവനക്കാരനായിരുന്ന അരിക്കുളം ചൂരക്കൊടി സി.അശോകൻ അന്തരിച്ചു

കൊയിലാണ്ടി: അരിക്കുളം ചൂരക്കൊടി (അരുണിമ) സി.അശോകൻ അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മുൻ ട്രീറ്റ്മെന്റ് ഓർഗനൈസറാണ്. സി.പി.എം മാവാട്ട്, അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ സെക്രട്ടറി ആയിരുന്നു. കൂടാതെ കെ.എസ്.കെ.ടി.യു അരിക്കുളം മേഖലാ വൈസ് പ്രസിഡന്റ്, എൻ.ജി.ഒ യൂണിയൻ കൊയിലാണ്ടി മുൻ ഏരിയാ കമ്മിറ്റി അംഗം എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. മക്കൾ: ആദർശ് എ.എസ് (നേവി ഉദ്യോഗസ്ഥൻ),

നാട്ടുകാര്‍ക്കെല്ലാം ഒരുപോലെ പ്രിയങ്കരന്‍, ഏത് സമയത്തു വിളിച്ചാലും ഓടിയെത്തുന്ന സഹായി, പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രിയ സഖാവ്; തോലേരി സ്വദേശി ഉമേഷിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

തുറയൂര്‍: ഏത് സമയത്തും എന്തിനും ഓടിയെത്തുന്ന യുവാവ്, നാട്ടുകാര്‍ക്കെല്ലാം പ്രിയങ്കരന്‍ ഇന്ന് അന്തരിച്ച തോലേരി സ്വദേശി ചെറിയമോപ്പവയല്‍ ഉമേഷിന് (53)നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട. രാത്രി ഒന്‍പതുമണിയോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. നാട്ടുകാരും ബന്ധുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. തോലേരി പ്രദേശത്തെ സന്നദ്ധ -സാമൂഹിക-രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ എന്നും നിറ സാന്നിധ്യമായിരുന്നു ഉമേഷ്. അതിനാല്‍