Tag: Covid-19

Total 8 Posts

കോവിഡ് കവര്‍ന്ന മുചുകുന്നിലെ സാബൂട്ടന്റെ കുടുംബം ഇനി താമസിക്കുക ഡി.വൈ.എഫ്.ഐ നിർമ്മിച്ചു നല്‍കിയ പുതിയ വീട്ടില്‍; താക്കോല്‍ കൈമാറി കെ.കെ.ശൈലജ ടീച്ചര്‍

മുചുകുന്ന്: ആശ്രിതരെ കോവിഡ് കവര്‍ന്നെടുത്തതോടെ നിരാലംബരായ കുടുംബത്തിന് മുചുകുന്നിലെ ഡി.വൈ.എഫ്.ഐ മുചുകുന്ന് മേഖലാ കമ്മിറ്റി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ കൈമാറി. മുന്‍ ആരോഗ്യമന്ത്രിയും നിലവില്‍ എം.എല്‍.എയുമായ കെ.ശൈലജ ടീച്ചര്‍ സാബുവിന്റെ അമ്മ സരസയ്ക്ക് താക്കോല്‍ കൈമാറി. സാബുവിന് പുറമേ അച്ഛന്‍ ചെറുവാനത്ത് മീത്തല്‍ ബാബുവിനെയും കോവിഡ് കവര്‍ന്നിരുന്നു. സരസയും ആരോഗ്യപ്രശ്നങ്ങളുള്ള മകന്‍ രാഹുലും അച്ഛമ്മയും

കോഴിക്കോട് ജില്ലയില്‍ ഒരു കോവിഡ് മരണം കൂടി; മരണപ്പെട്ടത് തിരുവമ്പാടി സ്വദേശി

തിരുവമ്പാടി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവമ്പാടി സ്വദേശി കുളത്തോട്ടില്‍ അലിയാണ് മരിച്ചത്. എഴുപത്തിരണ്ട് വയസായിരുന്നു. മരണശേഷമാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട് നടന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. ശ്വാസം മുട്ടലിനെ തുടര്‍ന്ന് തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇതിന് ദിവസങ്ങള്‍ക്ക് മുമ്പും അലവി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരുന്നു. എന്നാല്‍ അന്ന്

കുതിച്ചുയര്‍ന്ന് കോവിഡ് കേസുകള്‍; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് സ്ഥിരീകരിച്ചത് 6000 ത്തിലേറെ പേര്‍ക്ക്, ആറ് മാസത്തിനിടയിലെ ഉയര്‍ന്ന കണക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 6050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇത്. വ്യാഴാഴ്ച 5335 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുന്‍ദിവസത്തെ അപേക്ഷിച്ച് ഇന്ന് പതിമൂന്ന് ശതമാനമാണ് കേസുകള്‍ വര്‍ധിച്ചത്. കഴിഞ്ഞ സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം

കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു

കണ്ണൂര്‍: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ കണ്ണൂരില്‍ കോവിഡ് ബാധിതന്‍ മരിച്ചു. ഒമ്പത് മാസത്തിന് ശേഷമാണ് കണ്ണൂരില്‍ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. മുഴപ്പിലങ്ങാട് സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് കോവിഡിനൊപ്പം മറ്റ് രോഗങ്ങളും ഉണ്ടായിരുന്നുവെന്ന് ഡി.എം.ഒ സ്ഥിരീകരിച്ചു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു.

കയാക്കിങ്ങ് ബോട്ടുകളുടെ മത്സരക്കുതിപ്പുമായി രണ്ടാം ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്; ബേപ്പൂരിന്റെ ജലോത്സവം ഡിസംബര്‍ ഇരുപത്തിനാലിന് തുടങ്ങും

ബേപ്പൂര്‍: ജലോത്സവത്തിന്റെ മാസ്മരിക നാളുകളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവര്‍ക്ക്  കയാക്കിങിന്റെ മാന്ത്രിക കാഴ്ചകളും മത്സരങ്ങളും ആസ്വദിക്കാം. ബേപ്പൂരിന്റെ ഓളപ്പരപ്പില്‍ കുതിച്ച് പായുന്ന കയാക്കിങ്ങ് ബോട്ടുകള്‍ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന് കൂടുതല്‍ മിഴിവേകും. സിറ്റ് ഓണ്‍ ടോപ് കയാക്കിങ്, കടൽ കയാക്കിങ്, സ്റ്റാന്റ് അപ് പെഡലിംഗ് വിഭാഗങ്ങളിലാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി മത്സരം

ട്രെയിന്‍ യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കോവിഡ് കാരണം സര്‍വ്വീസ് നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ അവസാന ട്രെയിനും ഓടിത്തുടങ്ങി; സ്വീകരണം നല്‍കി യാത്രക്കാരുടെ കൂട്ടായ്മ

കോഴിക്കോട്: കോവിഡ് മഹാമാരി കാരണം നിര്‍ത്തിവച്ച മലബാര്‍ മേഖലയിലെ മുഴുവന്‍ ട്രെയിനുകളും സര്‍വ്വീസ് പുനരാരംഭിച്ചു. സ്‌പെഷ്യല്‍ എക്‌സ്പ്രസായി ഓടിത്തുടങ്ങിയ കോഴിക്കോട്-തൃശൂര്‍ പാസഞ്ചര്‍ കൂടി സര്‍വ്വീസ് ആരംഭിച്ചതോടെയാണ് മലബാറില്‍ മുഴുവന്‍ ട്രെയിനുകളും പുനഃസ്ഥാപിക്കപ്പെട്ടത്. മലബാറിലെ യാത്രക്കാരുടെ പ്രയാസം പരിഹരിക്കാന്‍ പാലക്കാട് ഡിവിഷനില്‍ നിര്‍ത്തിവച്ച എല്ലാ പാസഞ്ചര്‍ ട്രെയിനുകളും എത്രയും പെട്ടെന്ന് സര്‍വ്വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയിലെ ഉന്നത

ആശ്വാസവാര്‍ത്തയുമായി ഐ.സി.എം.ആര്‍; രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ട; ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ല

  ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 നാലാം തരംഗം ഇല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). രോഗികളുടെ എണ്ണത്തിലെ നിലവിലെ വര്‍ധവനവിനെ നാലാം തരംഗമായി കാണാനാവില്ലെന്ന് ഐ.സി.എം.ആര്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ സമിരന്‍ പാണ്ഡ പറഞ്ഞു. ജില്ലാ തലങ്ങളില്‍ കോവിഡിന്റെ കുതിപ്പ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ രാജ്യം നാലാം തരംഗത്തിലേക്കു പോവുകയാണ് എന്നു പറയാനാവില്ലെന്നും അദ്ദേഹം

കോവിഡ് തല പൊക്കുന്നു; കേരളത്തില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി; മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ ഈടാക്കും

കോഴിക്കോട്: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കി. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. ഇനി മുതല്‍ മാസ്‌ക് ധരിക്കതെ പുറത്തിറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം എത്ര രൂപയാണ് പിഴ എന്ന് ഉത്തരവില്‍ പറയുന്നില്ല.