Tag: Congress
കേരളം ഗുണ്ടാ-ലഹരിമാഫിയകളുടെ കയ്യിലെന്ന് കെ.മുരളീധരന്‍ എം.പി; അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന്‍ ഉദ്ഘാടനം ചെയ്തു
അരിക്കുളം: സംസ്ഥാന ഭരണത്തിന്റെ കടിഞ്ഞാണ്‍ ഗുണ്ടാ-ലഹരിമാഫിയകളുടെ കൈകളിലാണെന്ന് കെ. മുരളീധരന്‍ എം.പി. അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഓഫീസ്-ഇന്ദിരാ ഭവന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ മുക്കിലും മൂലയിലും മദ്യഷാപ്പ് തുടങ്ങാന്‍ അനുമതി നല്‍കിയിട്ട് മുഖ്യമന്ത്രി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നതിലെ വൈരുധ്യം ജനം തിരിച്ചറിയണം. കേരളമിപ്പോള്‍ ഗുണ്ടകളുടെ കത്തിമുനയിലാണ്. നിയമം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട
‘കാവുംവട്ടം റോഡിൽ അടിപ്പാത നിർമ്മിക്കുക’; ആവശ്യവുമായി കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി
കൊയിലാണ്ടി: ബപ്പൻകാട്-കാവുംവട്ടം റോഡിൽ മണൽ നിത്യാനന്ദ ആശ്രമത്തിനടുത്ത് അടിപ്പാത നിർമ്മിക്കണമെന്ന് കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സായാഹ്ന ധർണ നടത്തി. സമരം ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സതീഷ് കുമാർ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ, വി.ടി.സുരേന്ദ്രൻ,
‘വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ ആശ്വാസമെങ്കിലും നൽകുന്ന പദ്ധതി ഇല്ലാതാക്കരുത്’; കൊയിലാണ്ടിയിലെ ഹോർട്ടി കോർപ്പ് പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തിവയ്ക്കണമെന്ന് കോൺഗ്രസ്
കൊയിലാണ്ടി: സിവിൽസപ്ലൈസ് സൂപ്പർമാർക്കറ്റിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോർട്ടി കോർപ്പിന്റെ പച്ചക്കറി വിപണന കേന്ദ്രം ഒഴിപ്പിക്കാനുള്ള നടപടി നിർത്തി വെക്കണമെന്ന് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങൾക്ക് ചെറിയ തോതിലെങ്കാലും ആശ്വാസം നൽകുന്ന പദ്ധതി സംസ്ഥാന സർക്കാരിനു കീഴിലുള്ള രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള അധികാര തർക്കത്തിന്റെ പേരിൽ ഇല്ലാതാക്കരുതെന്നും
‘പി.ടി പുതുതലമുറയ്ക്ക് മാർഗദർശി’; കൊയിലാണ്ടിയിൽ പി.ടി.തോമസിനെ അനുസ്മരിച്ച് കോൺഗ്രസ്
കൊയിലാണ്ടി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര മുൻ എം.എൽ.എയുമായ പി.ടി.തോമസിനെ കൊയിലാണ്ടിയിൽ അനുസ്മരിച്ചു. കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി സി.വി.ബാലൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആദർശ ശുദ്ധിയും ഉറച്ച നിലപാടുകളും ഉയർത്തിപ്പിടിച്ച പി.ടിയെ പിൻതുടരാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഉന്നത ചിന്തകൾ ബലികഴിച്ച് വിധേയരും അടിമകളുമാകേണ്ടവരല്ല
‘കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സമഗ്രാധിപത്യത്തിനു ശ്രമിക്കുന്നു’; മാനവ സംസ്കൃതി താലൂക്ക് കമ്മിറ്റിയുടെ ഏകതാസദസ്സ് കൊയിലാണ്ടിയിൽ
കൊയിലാണ്ടി: ഭരണഘടനാ മൂല്യങ്ങൾ തകർത്ത് ഒളി അജണ്ടകളിലൂടെ രാജ്യത്ത് സമഗ്രാധിപത്യത്തിനു ശ്രമിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാറുകളെന്ന് മാനവ സംസ്കൃതി സംസ്ഥാന ചെയർപേഴ്സൺ അനിൽ അക്കരെ പറഞ്ഞു. ഭാരത് ജോഡോ യാത്രയുടെ 100-ാം ദിവസത്തോടനുബന്ധിച്ച് മാനവ സംസ്കൃതി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ഏകതാസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെറുപ്പിന്റെയും, വിഭാഗീയതയുടേയും രാഷ്ട്രീയത്തിനെതിരെ ഐക്യപ്പെടലിന്റെ സന്ദശം പ്രചരിപ്പിക്കുന്ന ഭാരത്
നഗരസഭ ഭരിക്കുന്നത് കോടികളുടെ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പും ഇല്ലാത്തവരെന്ന് ഡി.സി.സി പ്രസിഡന്റ്; കൊയിലാണ്ടി നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ ഉപവാസം
കൊയിലാണ്ടി: നഗരസഭയിലെ അഴിമതിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ കൊയിലാണ്ടി നഗരസഭാ ഓഫീസിന് മുന്നിൽ ഉപവാസ സമരം നടത്തി. 2018-19, 2019-20, 2020-21 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന കോടികളുടെ ക്രമക്കേട് നടത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കൗൺസിലർമാർ ഉപവാസം നടത്തിയത്. അഴിമതിയുടെ കാര്യത്തിൽ കൊയിലാണ്ടി നഗരസഭ അറിയപ്പെട്ടെന്നും കോടികൾ അഴിമതി നടത്തുന്നതിൽ ഒരു ഉളുപ്പുമില്ലാത്തവരാണ് നഗരസഭയുടെ ഭരണം നടത്തുന്നതെന്നും ഡി.സി.സി
ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ഇനി ധൈര്യമായി മുന്നോട്ടുപോകാം; ഉപജീവനത്തിനായി പെട്ടിക്കട നിര്‍മ്മിച്ച് കൈമാറി പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
അരിക്കുളം: ഊരള്ളൂരിലെ മഠത്തില്‍ക്കുഴി മീത്തല്‍ വേലായുധന് ജീവിതമാര്‍ഗമൊരുക്കി നല്‍കിയിരിക്കുകയാണ് പ്രദേശത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എ.കെ.കൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ സമിതി ഊരള്ളൂര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 139 ആം ബൂത്ത് കമ്മറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ വേലായുധന് പെട്ടിക്കട നിര്‍മിച്ചു സാധനങ്ങള്‍ സഹിതം കൈമാറി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.വേണുഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി കെ.പി.രാമചന്ദ്രന്‍
പഴയകാല കോൺഗ്രസ് പ്രവർത്തകനും കൊയിലാണ്ടി മത്സ്യമാർക്കറ്റിലെ കച്ചവടക്കാരനുമായിരുന്ന പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ തുരുത്യാട്ട് താഴ മുഹമ്മദലി (മമ്മാലി) അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. പഴയ കാല കോൺഗ്രസ് പ്രവർത്തകനാണ്. കൊയിലാണ്ടി മത്സ്യമാർക്കറ്റിൽ ദീർഘകാലം കച്ചവടക്കാരനായിരുന്നു. ഭാര്യ: പാത്തുമ്മ. മക്കൾ: ഷെരീഫ് (കുവൈത്ത്), ഇസ്മയിൽ, ജംഷീദ്. മരുമക്കൾ: ഹയറുന്നിസ, റജിന, ഷെമീന.
‘തൊഴിലാളികളുടെ താല്പര്യങ്ങൾ ഇടതുപക്ഷ സർക്കാർ ബലി കഴിച്ചു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും
കൊയിലാണ്ടി: കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും സംഘടിപ്പിച്ച് ഐ.എൻ.ടി.യു.സി. പരിപാടി ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ വർക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു ഇടതുപക്ഷ സർക്കാർ തൊഴിലാളികളുടെ താല്പര്യങ്ങൾ ബലി കഴിച്ചെന്ന് അദ്ദേഹം ആരോപിച്ചു. റീജിനൽ പ്രസിഡന്റ് ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെകട്ടറി വി.പി