Tag: Congress
‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും
കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു രാജീവൻ മാസ്റ്ററെന്ന് കെ.പി.സി.സി പ്രസിഡന്റ്; മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും പുരസ്‌ക്കാര സമർപ്പണവും
കോഴിക്കോട്: കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു യു..രാജീവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്‌ക്കാര സമർപ്പണവും കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അതുല്യ സേവനവും അമൂല്യ രാഷ്ട്രീയ വീക്ഷണങ്ങളുമായി കടന്നു പോയ
‘എനിക്ക് 82 വയസായി, ഇനി എത്രനാള്‍ ജീവിക്കും എന്ന് അറിയില്ല, മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിട്ടാകും’; മകന്‍ അനില്‍ ആന്റണിയെ തള്ളി വികാരാധീനനായി എ.കെ.ആന്റണി
തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അനിലിന്റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. മകന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറ്റ്
‘ഇല്ലാ അങ്ങ് മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’; അരിക്കുളത്തിന്റെ സ്വന്തം എം.ജി.നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
അരിക്കുളം: മാവട്ട് തിരുമംഗലത്തടത്തില്‍ ഗംഗാധരന്‍ നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ കണ്ണീര്‍ പ്രണാമവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അരിക്കുളത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകളില്‍ ഉറച്ചുനില്ക്കുകയും, അതിന് വേണ്ടി അഹോരാത്രി പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ കോണ്‍ഗ്രസ്സ് നേതാവ്, ആരെയും കൂസാതെ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലി തന്നെയായിരുന്നു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായ അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു
അരിക്കുളം: അരിക്കുളം മാവട്ട് തിരുമംഗത്തടത്തില്‍ താമസിക്കും മേലമ്പത്ത് ഗോപാലന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസ്സായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പറുമായിയുന്നു. ഭാര്യ പരേതയായ കിഴക്കെ കാവുതേരി വത്സല. മക്കള്‍: അമ്പിളി (അംഗന്‍വാടി, ഞാണംപൊയില്‍), ഉഷ മേലമ്പത്ത് (ധനലക്ഷ്മി ഫിനാന്‍സ് അരിക്കുളം). മരുമക്കള്‍: അനില്‍കുമാര്‍ (പൊയില്‍ക്കാവ് ), വേണു മേലമ്പത്ത്. സഹോദരങ്ങള്‍: കാര്‍ത്ത്യായനിയമ്മ (മധുര),
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,
രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധം; കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വായ മൂടി കെട്ടി പ്രതിഷേധിച്ചു
കൊയിലാണ്ടി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കിയതിനെതിരെ കൊയിലാണ്ടിയിലും പ്രധിഷേധം. കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വായ മൂടി കെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് എം. സതീഷ് കുമാര്‍, മഠത്തില്‍ നാണു, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, കെ.പി. വിനോദ് കുമാര്‍, കെ. സുരേഷ് ബാബു, കേളോത്ത് വത്സരാജ്, പി.വി. സതീശന്‍,
രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കി. കഴിഞ്ഞ ദിവസം പുറത്ത് വന്ന കോടതി വിധിയെ തുടര്‍ന്നാണ് വയനാട് ലോക്‌സഭാ അംഗമായ രാഹുല്‍ ഗാന്ധിക്ക് എം.പി സ്ഥാനം നഷ്ടമായിരിക്കുന്നത്. ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെതാണ് തീരുമാനം. വിധി വന്ന വ്യാഴാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നുവെന്ന് ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ ഉത്തരവില്‍ പറയുന്നു. 2019 ലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ
കറുത്ത മാസ്ക് ധരിച്ച് പ്ലക്കാർഡുകളുയർത്തി പ്രതിപക്ഷം; കൊയിലാണ്ടി നഗരസഭാ ബജറ്റ് അവതരണത്തിനിടെ യു.ഡി.എഫ് പ്രതിഷേധം
കൊയിലാണ്ടി: നഗരസഭയുടെ 2023-24 വാർഷിക ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിപക്ഷ പ്രതിഷേധം. വൈസ് ചെയർമാൻ ബജറ്റ് അവതരിപ്പിക്കവെ കറുത്ത മാസ്ക് ധരിച്ചും പ്ലക്കാർഡ് ഉയർത്തിയുമാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. നഗരസഭ കൗൺസിലറെ ഭീഷണിപ്പെടുത്തിയ കുടിവെള്ള വിതരണക്കരാറുകാരനെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ്. കൗൺസിലർമാർ പ്രതിഷേധിച്ചത്. മാർച്ച് 17 ന് നടന്ന കൗൺസിൽ യോഗത്തിൽ ഈ വിഷയം യു.ഡി.എഫ്. കൗൺസിലർമാർ ഉന്നയിച്ചെങ്കിലും