Tag: Congress

Total 139 Posts

‘കള്ള കേസ് എടുത്തും ജയിലിലടച്ചും പ്രവർത്തകരുടെ വീര്യം തകർക്കാൻ കഴിയുമെന്നത് പിണറായി വിജയന്റെ വ്യാമോഹം’; എ.കെ ജാനിബിന് ജന്മനാട്ടില്‍ സ്വീകരണം

കട്ടിലപ്പീടിക: തിരുവനന്തപുരം ഡിജിപി ഓഫീസിലേക്ക് കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ മാർച്ചിൽ പങ്കെടുത്ത് ഒൻപത് ദിവസം ജയിൽവാസം അനുഭവിച്ചു നാട്ടിൽ തിരിച്ചെത്തിയ കെ എസ് യു സംസ്ഥാന സമിതി അംഗം എ.കെ ജാനിബിന് ചേമഞ്ചേരി കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി കാപ്പാട് സ്വീകരണം നൽകി. സ്വീകരണ പൊതുയോഗം എൻ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി കെ.എം അഭിജിത്ത്

‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകം’; കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ ‘ജനാധിപത്യ സംരക്ഷണ സദസ്സ്’

കൊയിലാണ്ടി: ‘നരേന്ദ്ര മോദി ഫാസിസത്തിന്റെ പ്രതീകമാണന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ കെ.പ്രവീൺ കുമാർ. പ്രതിപക്ഷ എം.പിമാരെ സസ്പെന്റ് ചെയ്ത നരേന്ദ്ര മോദി സർക്കാറിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി കൊയിലാണ്ടിയില്‍ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മുരളി തോറോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ നാണു പ്രതിഞ്‌ജ ചൊല്ലി.

പ്ലസ് വണ്‍ സീറ്റിന് കൈക്കൂലി വാങ്ങിയെന്ന ആരോപണം; ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ നിയമനടപടിയുമായി കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം പ്രസിഡന്റ്

അരിക്കുളം: കൈക്കൂലി വാങ്ങിയെന്ന ഡി.വൈ.എഫ്.ഐയുടെ ആരോപണത്തെ നിയമപരമായി നേരിടുമെന്ന് അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും കെ.പി.എം.എസ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പി.ടി.എ പ്രസിഡന്റുമായ ശശി ഊട്ടേരി. സ്‌കൂളില്‍ +1 സീറ്റ് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിയുടെ രക്ഷിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി എന്ന ആരോപണം വസ്തുതകള്‍ക്കു നിരക്കാത്തത് ആണെന്നും അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ

ഇനി രാഹുൽ നയിക്കും; രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി നിലവിലെ ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ തെരഞ്ഞെടുത്തു. രാഹുൽ 2,21,986 വോട്ട് നേടിയപ്പോൾ തൊട്ടടുത്ത എതിർ സ്ഥാനാർഥി അഡ്വ. അബിൻ വർക്കിക്ക് 1,68,588 വോട്ടാണ് ലഭിച്ചത്. അരിത ബാബു 31,930 വോട്ട് നേടി. ഔദ്യോഗിക ഫലപ്രഖ്യാപനം അഖിലേന്ത്യാ നേതൃത്വമാകും നടത്തുക. തെരഞ്ഞെടുപ്പ് നടന്ന് രണ്ടു മാസത്തിന് ശേഷമാണ് ഫലം വരുന്നത്.

വൈദ്യുതി ചാർജ് വർധനവിനെതിരെ പ്രതിഷേധം ശക്തമാവുന്നു; കൊയിലാണ്ടി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാര്‍ച്ചുമായി കോണ്‍ഗ്രസ്‌

കൊയിലാണ്ടി: അന്യായമായ വൈദ്യുതി ചാർജ് വർധനവിനെതിരെ കോൺഗ്രസിന്റെ  നേതൃത്വത്തിൽ കൊയിലാണ്ടി കെ.എസ്. ഇ.ബി. ഓഫീസിലേക്ക് മാർച്ച് നടത്തി. കെ.പി.സി.സി മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മുരളി തോറോത്ത് അധ്യക്ഷനായി. പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, പി. ബാലകൃഷ്ണൻ, മുജേഷ് ശാസ്ത്രി, മാടഞ്ചേരി സത്യനാഥൻ, അജയ് ബോസ്, കെ.വി ശോഭന, മനോജ് പയറ്റുവളപ്പിൽ, അരുൺ മണമൽ, രജീഷ്

‘നേതൃത്വത്തിന് നട്ടെല്ലില്ലായെന്ന് നാട്ടുകാരെക്കൊണ്ട് പറയിപ്പിക്കരുത്” യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെതിരെ കോടതിയെ സമീപിച്ചയാള്‍ക്ക് ദേശീയ ഭാരവാഹിത്വം നല്‍കിയതില്‍ പ്രതിഷേധമറിയിച്ച് കൊയിലാണ്ടി സ്വദേശി കൂടിയായ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് ജറില്‍ ബോസ്

കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പിനെതിരെ കേസ് കൊടുത്തയാളെ ദേശീയ ഭാരവാഹിയാക്കിയതിനെതിരെ സംഘടനയ്ക്കുള്ളില്‍ പ്രതിഷേധം. കോഴിക്കോട് കിനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷഹബാസ് വടേരിയെയാണ് ഗവേഷണ വിഭാഗം അസോസിയേറ്റായി നിയമിച്ചത്. ഷഹബാസിന് സ്ഥാനം നല്‍കിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റുമായ അഡ്വ.ജറില്‍ ബോസ് ദേശീയ നേതൃത്വത്തിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്

‘മത്സ്യത്തൊഴിലാളികളുടെ മക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ കൊയിലാണ്ടി നഗരസഭ രാജിവെക്കണം’; ആവശ്യവുമായി മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി

  കൊയിലാണ്ടി: മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളില്‍ വെട്ടിപ്പ് നടത്തിയ കൊയിലാണ്ടി നഗരസഭ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നും നഗരസഭ ഭരണമുന്നണി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. മത്സ്യത്തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി നടപ്പിലാക്കിയ ഫര്‍ണിച്ചര്‍, ലാപ്ടോപ് നല്‍കല്‍ എന്നീ പ്രൊജക്ടുകളിലാണ് അഴിമതി നടന്നിട്ടുള്ളതെന്ന് ഇവര്‍ ആരോപിക്കുന്നു. ഉയര്‍ന്ന വിലയുള്ള

പയ്യോളി നഗരസഭയുടെ പുതിയ വൈസ് ചെയർപേഴ്‍സണായി കോൺഗ്രസിലെ എ.പി.പത്മശ്രീ

പയ്യോളി: പയ്യോളിയില്‍ നഗരസഭ ചെയര്‍മാനു പുറമെ വൈസ് ചെയര്‍ പേഴ്‌സണേയും തെരഞ്ഞെടുത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി എ.പി. പത്മശ്രീയെയാണ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുത്തിരിക്കുന്നത്. പങ്കെടുത്ത മുപ്പത്തിയഞ്ച് പേരുടെ വോട്ടില്‍ എതിര്‍ സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിലെ പി.പി ഷൈമ പതിനാല് വോട്ടുനേടിയപ്പോള്‍ ഇരുപത് വോട്ടു നേടിയാണ് പത്മശ്രീ വിജയിച്ചിരിക്കുന്നത്. ഒരു വോട്ട് അസാധുവായി. മുസ്ലിം ലീഗ് അംഗം എസി സുനൈദിന്റെ

അരിക്കുളത്ത് മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ചു തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്

അരിക്കുളം: മുസ്ലിം ലീഗിന്റെ ആംബുലൻസ് അടിച്ച് തകർത്തതിൽ പ്രതിഷേധവുമായി കോൺഗ്രസ്. കഴിഞ്ഞ ദിവസമാണ് അരിക്കുളം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ഹരിതസ്പർശം പദ്ധതിയുടെ ഭാഗമായ ആംബുലൻസ് സാമൂഹ്യവിരുദ്ധർ അടിച്ച് തകർത്തത്. അരിക്കുളം കോൺഗ്രസ് കമ്മിറ്റിയാണ് ആംബുലൻസ് അടിച്ച് തകർത്തതിനെതിരെ പ്രതിഷേധയോഗം സംഘടിപ്പിച്ചത്. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി എത്രയും വേഗം കുറ്റവാളികളെ കണ്ടു പിടിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസിന്റെ ആഹ്ളാദ പ്രകടനം

കൊയിലാണ്ടി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്ത ചാണ്ടി ഉമ്മന് അഭിവാദ്യമർപ്പിച്ച് മുചുകുന്നിൽ കോൺഗ്രസ് ആഹ്ളാദ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്കരൻ, മണ്ഡലം പ്രസിഡന്റ് രൂപേഷ് കൂടത്തിൽ, കിഴക്കയിൽ രാമകൃഷ്ണൻ, നെല്ലിമഠത്തിൽ പ്രകാശ്, പൊറ്റക്കാട്ട് രാമകൃഷ്ണൻ, പട്ടേരി മാധവൻ നായർ, എൻ.കെ.നിധീഷ്, പ്രേമ കൊന്നക്കൽ, കെ.പി.രാജൻ, പി.വിശ്വൻ, രെജി സജേഷ്, പി.കെ.നാരായണൻ, കെ.ലീല,