Tag: CITU
ഭാരം ചുമന്ന് സമ്പാദിച്ച കാശുമായി ഒരു കൂട്ടം ആളുകൾ നെസ്റ്റിൽ എത്തി; ഇത് നെസ്റ്റിനെ ഹൃദയത്തിൽ ചുമന്ന ചുമട്ടു തൊഴിലാളികളുടെ സ്നേഹ സമ്മാനം
കൊയിലാണ്ടി: നെസ്റ്റിനെ തേടി സ്നേഹപൊതിയുമായി ഒരു കൂട്ടം ആളുകളെത്തി, ഭാരം ചുമ്മി സമ്പാദിച്ച കാശുമായി. നെസ്റ്റിനെ ഹൃദയത്തിൽ ചുമന്നപ്പോൾ അവർ എടുത്ത ചുമടുകളുടെ ഭാരത്തെക്കാൾ നെസ്റ്റിലെ വാസികളോടുള്ള സ്നേഹത്തിന്റെ ഭാരം ഏറി നിന്നു. ചുമട് ചുമന്ന് കിട്ടുന്ന പണത്തിൽ നിന്നു സ്വരുക്കൂട്ടിയ പണം നെസ്റ്റിനു സമ്മാനിച്ചിരിക്കുകയാണ് പ്രദേശത്തെ ചുമട്ടുതൊഴിലാളികൾ. അവരുടേ തന്നെ കൂട്ടായ്മയിൽകൂടി പല ജീവകാരുണ്യ
ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ സാമൂഹ്യ ജാഗരൺ ക്യാമ്പയിൻ; വിവിധ ഇടങ്ങളിലായി ഒത്തു ചേർന്നത് നൂറ് കണക്കിന് കർഷകർ
കൊയിലാണ്ടി: ബി.ജെ.പി സർക്കാറിന്റെ കർഷക-തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു, കർഷക സംഘം എന്നിവർ സംയുക്തമായി സാമൂഹ്യജാഗരൺ ക്യാമ്പയിൻ സംഘടിപ്പിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി പൊതുപരിപാടികളും ജാഥയും നടത്തി. ബി.ജെ.പി സർക്കാരിന് കീഴിൽ രാജ്യം അനുഭവിക്കുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്ക്കും അഗ്നിപഥ് പദ്ധതിക്കും എതിരെയായിരുന്നു സാമൂഹ്യജാഗരൺ ക്യാമ്പയിൻ. ചേമഞ്ചേരി, ചെങ്ങോട്ട്കാവ്, കൊയിലാണ്ടി, കീഴരിയൂർ, അരിക്കുളം, നടേരി എന്നിവിടങ്ങളിൽ സംഘടിപ്പിച്ച
കൊയിലാണ്ടി താലൂക്കിലെ എൽ.പി.ജി ക്ഷാമം ഉടന്‍ പരിഹരിക്കണമെന്ന് സി.ഐ.ടി.യു
പയ്യോളി: കൊയിലാണ്ടി താലൂക്കിലെയും വടകര താലൂക്കിലെയും എൽ.പി.ജി ക്ഷാമം പരിഹരിക്കാനായി അടിയന്തര നടപടി വേണമെന്ന് സി.ഐ.ടി.യു പയ്യോളി ഏരിയാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചയായി പയ്യോളിയിലെ എല്‍.പി.ജി ഫില്ലിങ് കേന്ദ്രം അടച്ചിട്ടതിനാലാണ് ക്ഷാമം അനുഭവപ്പെടുന്നത്. ക്ഷാമം ഉള്ളതിനാല്‍ എല്‍.പി.ജിയിൽ ഓടുന്ന നൂറുകണക്കിന് ഗുഡ്‌സ് ഓട്ടോറിക്ഷകളിലെ തൊഴിലാളികള്‍ സര്‍വ്വീസ് നടത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. രണ്ട് താലൂക്കുകള്‍ക്കുമായുള്ള ഏക
കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം പ്രഭാഷണം കൊയിലാണ്ടി ടൗണ്‍ ഹാളില്‍
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പല്‍& കോര്‍പ്പറേഷന്‍ കണ്ടിജെന്റ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു കോഴിക്കോട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സി. ഐ. ടി. യു സ്ഥാപകദിനത്തോടനുബന്ധിച്ചു വര്‍ഗീയതക്കെതിരെ വര്‍ഗ്ഗ ഐക്യം എന്ന പ്രഭാഷണം നടത്തി. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. മുന്‍ എം എല്‍. എ യും സാരലൗ ജില്ലാ പ്രസിഡണ്ട് കൂടിയായ കെ.
കൊയിലാണ്ടിയിൽ ആയിരങ്ങൾ പങ്കെടുത്ത മെയ് ദിന റാലി
കൊയിലാണ്ടി: നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത മെയ് ദിന റാലി നടന്നു. ബസ് സ്റ്റാന്റ് പരിസരത്ത് നടന പരിപാടി സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എസ്.സംസ്ഥാന സെക്രട്ടറി പി.വിശ്വൻ, എ.ഐ.ടി.യു.സി. ജില്ലാ ഉപാധ്യക്ഷൻ സുനിൽ മോഹൻ, എം.പത്മനാഭൻ ,കെ.കെ.സന്തോഷ്, സി. കുഞ്ഞമ്മദ്, എം.എ.ഷാജി എന്നിവർ
കേന്ദ്രസർക്കാർ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
കൊയിലാണ്ടി: കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുടുംബസംഗമം മുൻ മന്ത്രിയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ.മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനം പ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്