കൊയിലാണ്ടിയിൽ ആയിരങ്ങൾ പങ്കെടുത്ത മെയ് ദിന റാലി


 

കൊയിലാണ്ടി: നഗരത്തിൽ ആയിരങ്ങൾ പങ്കെടുത്ത മെയ് ദിന റാലി നടന്നു. ബസ് സ്റ്റാന്റ് പരിസരത്ത് നടന പരിപാടി സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

സ്വാഗതസംഘം ചെയർമാൻ ടി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.ഐ.കെ.എസ്.സംസ്ഥാന സെക്രട്ടറി പി.വിശ്വൻ, എ.ഐ.ടി.യു.സി. ജില്ലാ ഉപാധ്യക്ഷൻ സുനിൽ മോഹൻ, എം.പത്മനാഭൻ ,കെ.കെ.സന്തോഷ്, സി. കുഞ്ഞമ്മദ്, എം.എ.ഷാജി എന്നിവർ സംസാരിച്ചു.

[bot1]