കേന്ദ്രസർക്കാർ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ


കൊയിലാണ്ടി: കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുടുംബസംഗമം മുൻ മന്ത്രിയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ.മേഴ്സി കുട്ടിയമ്മ  ഉദ്ഘാടനം ചെയ്തു.

മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനം പ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് അവർ പറഞ്ഞു.

സംസ്ഥാന കൗൺസിൽ അംഗം എ.പി.ഉണ്ണിക്കൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.കെ.മോഹൻ ദാസ്, സി.എം.സുനിലേശൻ, ടി.വി.ദാമോദരൻ എന്നിവർ സംസാരിച്ചു. എ.പി.സുരേശൻ സ്വാഗതവും ജെഷിത കിഷോർ നന്ദിയും പറഞ്ഞു.

[bot1]