Tag: Chengottukavu
ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്
കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,
നിപ പ്രതിരോധം: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി ചേർന്നു; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ സമിതി യോഗം ചേർന്നു. നിപ വൈറസിനെതിരെ ജാഗ്രത പാലിക്കണമെന്നും ഒന്നിച്ച് അതിജീവിക്കാമെന്നും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ പറഞ്ഞു. യോഗത്തിൽ പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളായി താഴെ പറയുന്ന തീരുമാനങ്ങളെടുത്തു. പഞ്ചായത്തിലെ മുഴുവൻ പേരും മാസ്ക് നിർബന്ധമായും ധരിക്കേണ്ടതാണ്. വിവാഹങ്ങൾ, ആഘോഷ പരിപാടികൾ
പാടത്ത് വളയം പിടിക്കാന്‍ ഇനി ചെങ്ങോട്ടുകാവിലെ പെണ്ണുങ്ങളും; ട്രാക്ടര്‍ പരിശീലനം നേടാനെത്തിയത് പത്ത് സ്ത്രീകള്‍
കൊയിലാണ്ടി: മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പരിയോജന കോഴിക്കോട് നോര്‍ത്ത് ഫെഡറേഷനും പന്തലായനി ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായി വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ചു. പത്തു സ്ത്രീകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഞാണം പൊയിലാണ് പരിശീലനം നടക്കുന്നത്. പരിപാടി പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കും. പരിപാടി പന്തലായനി ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം
കനത്ത മഴയിലും കാറ്റിലും ചെങ്ങോട്ടുകാവില്‍ വീടിനു മുകളില്‍ തെങ്ങ് വീണു
ചെങ്ങോട്ടുകാവ്: കനത്ത മഴയിലും കാറ്റിലും ചെങ്ങോട്ടുകാവില്‍ വീടിന് മുകളില്‍ തെങ്ങ് വീണു. പത്താം വാര്‍ഡില്‍ ഉമ്മനാടത്ത് ബാലകൃഷ്ണന്‍ കൃഷ്ണാഞ്ജലിയുടെ വീടിന് മുകളിലാണ് തെങ്ങ് വീണത്. വീടിന്റെ മുന്‍ഭാഗത്താണ് തെങ്ങ് വീണത്. പാരപ്പറ്റിന് കേടുപറ്റിയിട്ടുണ്ട്. അപകട സമയത്ത് വീട്ടില്‍ ആളുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല. പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ മെമ്പര്‍മാരായ ജയശ്രീ മനത്താനത്ത് ബേബി സുന്ദര്‍രാജ്, എന്നിവര്‍
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പാറക്കൽ താഴെ നാല് സെന്റ് കോളനിയിലെ വിജ്ഞാനവാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലുള്ള പാറക്കൽ താഴെ നാല് സെന്റ് കോളനി വിജ്ഞാനവാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷയായി. ചടങ്ങിന് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.കെ.ജുബീഷ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വേണുമാസ്റ്റർ, മെമ്പർമാരായ രതീഷ് എ.കെ, ബീന കുന്നുമ്മൽ,
നികുതി പിരിവ് 100 ശതമാനം, വികസന ഫണ്ട് വിനിയോഗത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം; ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ആദരവുമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി
കൊയിലാണ്ടി: നികുതി പിരിവിലും ഫണ്ട് വിനിയോഗത്തിലും മികച്ച നേട്ടം കൈവരിക്കാൻ സഹായിച്ച ജീവനക്കാരെയും നിർവ്വഹണ ഉദ്യോഗസ്ഥരെയും ആദരിച്ച് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഭരണസമിതി. വികസന ഫണ്ട് വിനിയോഗത്തിൽ കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനത്തും സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനത്തുമുള്ള ചെങ്ങോട്ടുകാവ് പഞ്ചായത്ത് നികുതി പിരിവിൽ നൂറ് ശതമാനമെന്ന ലക്ഷ്യവും കൈവരിച്ചിരുന്നു. 2022-2023 വർഷം വികസന ഫണ്ടിൽ 3.84 കോടി
വൻ ജനപങ്കാളിത്തത്തോടെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം; കുരുന്നുകളെ സ്കൂളിലേക്ക് ആനയിച്ചത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവ പരിപാടി വൻ ജനപങ്കാളിത്തത്തോടെ ആന്തട്ട ഗവ.യു.പി സ്കൂളിൽ നടന്നു. പുതുതായി ചേർന്ന നൂറോളം കുട്ടികളെ രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വാദ്യഘോഷങ്ങളോടെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് ഉദ്ഘാടന കർമ്മം അക്ഷരദീപങ്ങൾ ജ്വലിപ്പിച്ചുകൊണ്ട് പ്രസിദ്ധ കവി പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. വിദ്യാ കിറ്റ്
ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ
ഉപതിരഞ്ഞെടുപ്പിനൊരുങ്ങി ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡ്: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അഡ്വ. പി.പ്രശാന്ത്
ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പിനായുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി. സി.പി.എം അംഗവും മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. പി.പ്രശാന്താണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് വിജയിച്ച ചേലിയ ടൗണ്‍ വാര്‍ഡ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായാണ് എല്‍.ഡി.എഫ് ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. ഏഴാം വാര്‍ഡ് അംഗമായ കോണ്‍ഗ്രസിലെ കെ.ടി.മജീദിന്റെ മരണത്തെ തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ്
‘യുവാക്കൾ കാർഷിക രംഗത്തേക്ക് കടന്നു വരണം’; എളാട്ടേരിയിൽ വിവിധ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് സ്വീകരണം
കൊയിലാണ്ടി: യുവാക്കൾ കാർഷികരംഗത്തെ കടന്നുവരണമെന്ന് യൂത്ത് ഫ്രണ്ട് (എം) കൺവെൻഷൻ ആവശ്യപ്പെട്ടു. കൃഷിയിലേക്കും കളികളിലേക്കും യുവാക്കൾ മാറിയാൽ മാത്രമേ മയക്കുമരുന്നു പോലുള്ള മാരക വിപത്തിൽ നിന്നും നാടിനെ രക്ഷിക്കാൻ സാധിക്കൂ. അന്യാധീനപ്പെട്ട കളികൾ നാട്ടിൻപുറങ്ങളിലേക്ക് തിരിച്ചു വരണമെന്നും യൂത്ത് ഫ്രണ്ട് അഭിപ്രായപ്പെട്ടു. ചെങ്ങോട്ടുകാവ് എളാട്ടേരിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്ന് യൂത്ത് ഫ്രണ്ടിലേക്ക് വന്നവർക്ക് കൺവെൻഷനിൽ