വൻ ജനപങ്കാളിത്തത്തോടെ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം; കുരുന്നുകളെ സ്കൂളിലേക്ക് ആനയിച്ചത് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ


ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവ പരിപാടി വൻ ജനപങ്കാളിത്തത്തോടെ ആന്തട്ട ഗവ.യു.പി സ്കൂളിൽ നടന്നു. പുതുതായി ചേർന്ന നൂറോളം കുട്ടികളെ രക്ഷിതാക്കളും നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് വാദ്യഘോഷങ്ങളോടെ സ്കൂളിലേക്ക് ആനയിച്ചു.

തുടർന്ന് ഉദ്ഘാടന കർമ്മം അക്ഷരദീപങ്ങൾ ജ്വലിപ്പിച്ചുകൊണ്ട് പ്രസിദ്ധ കവി പി.പി.ശ്രീധരനുണ്ണി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. വിദ്യാ കിറ്റ് വിതരണം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.പി.സുധ നിർവ്വഹിച്ചു.

സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പ്രധാനധ്യാപകൻ എം.ജി.ബൽരാജ്, പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബീഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുധ കാവുങ്കൽപൊയിൽ, കെ.സുധ, സി.ബാലൻ, വേലായുധൻ, എ.സോമൻ, രാജേഷ് പി.ടി.കെ, കെ.ഷിംന എന്നിവർ പ്രസംഗിച്ചു.