പാടത്ത് വളയം പിടിക്കാന്‍ ഇനി ചെങ്ങോട്ടുകാവിലെ പെണ്ണുങ്ങളും; ട്രാക്ടര്‍ പരിശീലനം നേടാനെത്തിയത് പത്ത് സ്ത്രീകള്‍


കൊയിലാണ്ടി: മഹിളാ കിസാന്‍ സ്വശാക്തീകരണ്‍ പരിയോജന കോഴിക്കോട് നോര്‍ത്ത് ഫെഡറേഷനും പന്തലായനി ബ്ലോക്ക് പഞ്ചായത്തും കിലയും സംയുക്തമായി വനിതകള്‍ക്കായി ട്രാക്ടര്‍ പരിശീലനം സംഘടിപ്പിച്ചു. പത്തു സ്ത്രീകളാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്.

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഞാണം പൊയിലാണ് പരിശീലനം നടക്കുന്നത്. പരിപാടി പന്ത്രണ്ട് ദിവസം നീണ്ടുനില്‍ക്കും.

പരിപാടി പന്തലായനി ബ്ലോക്ക് പ്രസിഡന്റ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. പരിശീലക പ്രജിഷ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ തങ്ക അധ്യക്ഷം വഹിച്ചു. പന്തലായനി പഞ്ചായത്ത് മെമ്പര്‍ കെ.ടി.എം കോയ ആശംസ യഅര്‍പ്പിച്ച് സംസാരിച്ചു. സിന്ധു നന്ദി പറഞ്ഞു.