Tag: chengottukav gramapanchayath

Total 5 Posts

ചേലിയ ടൗണ്‍ ഉപതിരഞ്ഞെടുപ്പില്‍ ആവേശകരമായ വോട്ടെടുപ്പ്; രേഖപ്പെടുത്തിയത് 85 ശതമാനം പോളിങ്

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് മണിയോടെ അവസാനിച്ച വോട്ടെടുപ്പില്‍ 85 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 1405 വോട്ടുകളാണ് പോള്‍ ചെയ്തത്. കഴിഞ്ഞ തവണത്തെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ ഇത്തവണ രേഖപ്പെടുത്തിയെന്നാണ് കണക്ക്. ചേലിയ യു.പി സ്‌കൂളില്‍ ഒരുക്കിയ

ചെങ്ങോട്ടുകാവ് ചേലിയയിലെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്

കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.

പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ഒന്നാമതെത്തി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, തൊട്ടുപിന്നില്‍ ചേമഞ്ചേരി; അഭിമാന മുഹൂര്‍ത്തമെന്ന് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചാമ്പ്യന്മാരായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്. വിവിധ വിഭാഗങ്ങളിലായി ആകെ 225 പോയിന്റ് നേടിയാണ് ചെങ്ങോട്ടുകാവിന്റെ നേട്ടം. 217 പോയിന്റുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്താണ് രണ്ടാം സ്ഥാനത്ത്. ഇത് ഗ്രാമത്തിന്റെ അഭിമാന മുഹൂര്‍ത്തമാണെന്ന് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പറഞ്ഞു. പഞ്ചായത്തിലെ പ്രതിഭാധനരായ കലാകാരന്മാരെയും കലാകാരികളെയും ചുണക്കുട്ടികളായ കായികതാരങ്ങളെയും കൂടെ നിന്ന ക്ലബ്ബുകളെയും

ലൈസന്‍സ് ഇല്ലാതെ കട തുറന്ന് പണി വാങ്ങേണ്ട, ഉടന്‍ എടുത്തോളൂ; മൊബൈൽ ഭക്ഷ്യസുരക്ഷാ ലൈസൻസ് മേളയുമായി ചെങ്ങോട്ടുകാവ് പഞ്ചായത്ത്, വിശദാംശങ്ങൾ

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യമേഖലയുമായി ബന്ധപ്പെട്ട തൊഴിലുടമകൾക്കായി ഭക്ഷ്യസുരക്ഷാ ലൈസൻസ് രജിസ്ട്രേഷൻ മേള സംഘടിപ്പിക്കുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാതൃകാ ഭക്ഷ്യ സുരക്ഷാ ഗ്രാമപഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ് മേള നടത്തുന്നത്. ഡിസംബർ 1 ന് രാവിലെ 9 മണി മുതൽ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിലാണ് മൊബൈൽ ലൈസൻസ് മേള നടത്തുന്നത്. അപേക്ഷകൾ സ്ഥാപനങ്ങളിലെത്തി നേരിട്ടു സ്വീകരിക്കും.

പൊതുസ്ഥലത്ത് തള്ളിയത് 20 ചാക്ക് ഹോട്ടൽ മാലിന്യം; കൊയിലാണ്ടിയിലെ ഹോട്ടലിനെ പിടികൂടി 25000 രൂപ പിഴ ചുമത്തി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്

ചെങ്ങോട്ടുകാവ്: പൊതുസ്ഥലത്ത് ഹോട്ടൽ മാലിന്യം തള്ളി കൊയിലാണ്ടിയിലെ ഹോട്ടൽ. സ്ഥാപനത്തെ കണ്ടെത്താൻ സഹായിച്ചത് നാട്ടുകാർ. പോലീസിന്റെ സഹായത്തോടെ കയ്യോടെ പിടികൂടി പിഴ ഈടാക്കി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ‘ ചെങ്ങോട്ടു കാവ്‌ ഗ്രാമ പഞ്ചായത്ത് ഓവർ ബ്രിഡ്ജിനടുത്ത് പ്ലാസ്റ്റിക് ഉൾപ്പെടെ ഹോട്ടൽ മാലിന്യം കൊണ്ട് തള്ളുന്നതായി ശ്രദ്ധയിൽ പെടുകയും ഇന്നലെ നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ഹോട്ടലിനെ കണ്ടെത്തുകയുമായിരുന്നു.