Tag: bus accident

Total 8 Posts

വടകര മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവം; ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു

വടകര: മടപ്പള്ളിയിൽ വിദ്യാർത്ഥിനികളെ ബസ്സിടിച്ച സംഭവത്തിൽ ബസ് ‍‍ഡ്രൈവർക്ക് വടകര ആർടിഒ നോട്ടീസ് അയച്ചു. ഹിയറിംങിന് ഹാജരാകാൻ വേണ്ടിയാണ് നോട്ടീസ് അയച്ചത്. ഡ്രൈവറുടെ ഭാ​ഗം കേൾക്കുകയും ബന്ധപ്പെട്ട രേഖകൾ പരിശോധിക്കുകയും ചെയ്ത ശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂവെന്ന് വടകര ആർ ടി ഓഫീസർ വടകര ‍ഡോട് ന്യൂസിനോട് പറഞ്ഞു. അശ്രദ്ധമായി വണ്ടി ഓടിച്ച് അപകടമുണ്ടാക്കിയതിനാണ് ഡ്രൈവർക്കെതിരെ നടപടിയെടുക്കുക.

വടകര മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

മടപ്പള്ളി: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. മൂന്ന് പേർക്ക് പരിക്കേറ്റു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്.  മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനികളായ ശ്രയ, ദേവിക, ഹൃദ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; പതിനൊന്നോളം പേര്‍ക്ക് പരിക്ക്

വടകര: വടകരയില്‍ ബസിന് പിന്നില്‍ ബസിടിച്ച് പതിനൊന്നോളം പേര്‍ക്ക് പരിക്ക്. ജെടി റോഡില്‍ ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ഒരു ബസ് മറ്റൊരു ബസിന്റെ പിറകില്‍ ഇടിക്കുകയായിരുന്നു. വടകര തൊട്ടില്‍പ്പാലം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന അയനം എന്ന ബസും വടകര തലശ്ശേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സൗഹൃദ എന്ന ബസുമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം

സ്വകാര്യ ബസുകളുടെ മത്സരയോട്ടം: നടുവണ്ണൂരില്‍ ഗതാഗത തടസ്സം, പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

നടുവണ്ണൂര്‍: കുറ്റ്യാടി- കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ് ഐ നടുവണ്ണൂര്‍ മേഖല. നടുവണ്ണൂരിലെ ആഞ്ഞോളിമുക്കില്‍ കോഴിക്കോട് നിന്ന് കുറ്റ്യാടിക്ക് പോകുന്ന മസ്സാഫി ബസ്സും അജ്വ ബസ്സും മത്സരയോട്ടത്തിലൂടെ ഒരേ ദിശയില്‍ വരികയും റോഡില്‍ സമാന്തരമായി നിര്‍ത്തിയിടുകയും ചെയ്തതിനാല്‍ റോഡ് അര മണിക്കൂറിലധികം പൂര്‍ണ്ണമായും ഗതാഗത തടസ്സം നേരിടുകയുണ്ടായി. മെഡിക്കല്‍ കോളേജിലേക്ക് രോഗികളെ

കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു

മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയില്‍ മുക്കത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. മുക്കം അഗസ്ത്യന്‍മുഴി കാപ്പുമല വളവിലാണ് അപകടമുണ്ടായത്. മുക്കത്ത് നിന്ന് കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ചാലില്‍ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ യാത്രക്കാരെ തൊട്ടടുത്ത പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഫയര്‍ ഫോഴ്‌സ് യൂണിറ്റും പൊലീസും വിവിധ സന്നദ്ധ സേനകളും എത്തിയാണ് രക്ഷാപ്രവര്‍ത്തനം

കൊയിലാണ്ടി -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകളുടെ മത്സരയോട്ടം; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കൊയിലാണ്ടി: അപകടങ്ങൾ തുടർകഥ ആകുമ്പോഴും സ്വകാര്യ ബസുകളുടെ മത്സര ഓട്ടം തുടരുന്നു. കൊയിലാണ്ടി ബപ്പൻകാടിന് സമീപമുണ്ടായ മത്സരയോട്ടത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാ​ഗത്തേക്ക് പോവുകയായിരുന്നു റിങ്കു, ഇന്റർ സിറ്റി ബസുകളാണ് മത്സരയോട്ടം നടത്തിയത്. ഇന്ന് വെെകീട്ട് 5.20-നാണ് സംഭവം. റോഡിന്റെ മധ്യത്തിലൂടെ ഇന്റർ സിറ്റി ബസിനെ മറികടക്കുന്നതിനിടയിൽ റിങ്കു ബസ് തട്ടി

ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി

മാഹിയില്‍ കോഴിക്കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം: മുപ്പതിലേറെ പേര്‍ക്ക് പരിക്ക്

മാഹി: കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന രണ്ട് ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകള്‍ തമ്മില്‍ മാഹി ദേശീയപാതയില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. ഗോപാലപേട്ട വളവിന് സമീപം ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തില്‍ രണ്ട് ബസുകളുടെയും മുന്‍ഭാഗം തകര്‍ന്നു. പരിക്കേറ്റവര്‍ക്ക് തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ