Tag: Award

Total 17 Posts

നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനി രൗജിഷയ്ക്ക്

കൊയിലാണ്ടി: ഈ വർഷത്തെ നിർമ്മാല്യം കലാ സാഹിത്യ അക്കാദമിയുടെ കാളിദാസ ദേശീയ കവിതാ പുരസ്കാരം കൊയിലാണ്ടി സ്വദേശിനിക്ക്. കൊല്ലം ആമിന മൻസിൽ രൗജിഷ തൻസീലിനാണ് പുരസ്കാരം ലഭിച്ചത്. ഇന്റർനാഷണൽ മൈൻഡ് ട്രെയിനർ, ലൈഫ് കോച്ച് എന്നീ നിലകളിൽ പ്രശസ്തയായ രൗജിഷ സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ കൂടിയാണ്. ഒമാനിലെ സലാലയിലെ ഹാരിസ് മശ്ഹൂർ, റൗള ദമ്പതികളുടെ മകളാണ്. എറണാകുളം സ്വദേശി

‘കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള പുരസ്‌കാരമാണ് ലഭിച്ചതിൽ ഏറ്റവും വലിയ ബഹുമതി, വലിയ സന്തോഷം’; കൊയിലാണ്ടിയുടെ ഓട്ടൻ തുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: തുള്ളല്‍ എന്ന മഹത്തായ കലാരൂപത്തില്‍ തന്റെതായ ശൈലിയിലൂടെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയ കൊയിലാണ്ടിയുടെ സ്വന്തം കലാകാരനാണ് മുചുകുന്ന് പത്മനാഭന്‍. 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം അടുത്തിടെ നേടിയ അദ്ദേഹത്തെ തേടി വീണ്ടും ഒരു നേട്ടം കൂടി എത്തിയിരിക്കുകയാണ്. തുള്ളല്‍ കലാരൂപത്തിന്റെ ഉപജ്ഞാതാവ് സാക്ഷാല്‍ കലക്കത്ത് കുഞ്ചന്‍ നമ്പ്യാരുടെ പേരിലുള്ള

കലാരംഗത്തെ അതുല്യപ്രതിഭകള്‍ക്ക് അംഗീകാരം; സംഗീത നാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്‌കാരം മേപ്പയ്യൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും

മേപ്പയൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ ഈ വര്‍ഷത്തെ ഗുരുപൂജ പുരസ്‌കാരം സംഗീതരംഗത്തെ അതുല്യപ്രതിഭ മേപ്പയൂര്‍ ബാലനും ശിവദാസ് ചേമഞ്ചേരിക്കും ലഭിച്ചു. കലാരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്‌കാരം. 1953 ഡിസംബര്‍ 20ന് മേപ്പയൂരിലെ കുഞ്ഞിക്കണ്ടിയില്‍ ഇ.പി നാരായണന്‍ ഭാഗവതരുടെയും മാണിക്യത്തിന്റെയും മകനായാണ് ബാലന്‍ ജനിച്ചത്. ഒന്‍പതാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വേദിയില്‍ സംഗീതത്തില്‍ അരങ്ങേറ്റം കുറിച്ചു.

ദേശീയ അംഗീകാര തിളക്കത്തില്‍ മൂടാടി കുടുംബാരോഗ്യ കേന്ദ്രം; അവാര്‍ഡ് മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി

മൂടാടി: മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം. ഇന്ത്യ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്‍ട്ടിഫിക്കേറ്റാണ് മൂടാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ലഭിച്ചത്. ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബാരോഗ്യ കേന്ദ്രം രോഗീ സൗഹൃദമാക്കിയതിന്റെ ഭാഗമായാണ് അംഗീകാരം. വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാരുടെ സേവനം, ലാബ് വിവിധങ്ങളായ ക്ലിനിക്കുകള്‍ എന്നിവ ഈ ആശുപത്രിയുടെ പ്രത്യേകതകളാണ്. ഗ്രാമപഞ്ചായത്ത്

ഇത് അര്‍ഹതയ്ക്കുള്ള അംഗീകാരം; പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭന് 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭന് 2021 ലെ കേരള കലാമണ്ഡലം പുരസ്‌കാരം. കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഉള്‍പ്പെടെ നിരവധി ക്ഷേത്രങ്ങളില്‍ എല്ലാ വര്‍ഷവും ഉത്സവകാലത്തോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍ അവതരിപ്പിക്കുന്ന കലാകാരനാണ് അദ്ദേഹം. നവംബര്‍ ഏഴ്, എട്ട്, ഒമ്പത് തിയ്യതികളില്‍ നടക്കുന്ന കലാമണ്ഡലം വാര്‍ഷികാഘോഷത്തില്‍ വച്ച് അദ്ദേഹത്തിന് പുരസ്‌കാരം സമ്മാനിക്കും. വൈസ് ചാന്‍സലര്‍

ഉപഭോക്താക്കള്‍ക്ക് നന്ദി; മികച്ച ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫി സ്വന്തമാക്കി കൊയിലാണ്ടിയിലെ കേരള ബാങ്ക്

കൊയിലാണ്ടി: കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ബീ ദ നമ്പര്‍ വണ്‍’ ക്യാമ്പെയിനിന്റെ ഭാഗമായി പ്രഖ്യാപിച്ച മിനിസ്റ്റേഴ്‌സ് ട്രോഫി സ്വന്തമാക്കി കേരള ബാങ്കിന്റെ കൊയിലാണ്ടി ശാഖ. മികച്ച ബാങ്ക് ശാഖയ്ക്കുള്ള മിനിസ്റ്റേഴ്‌സ് ട്രോഫിയാണ് വയനാട് ജില്ലയിലെ കേണിച്ചിറ ശാഖയ്‌ക്കൊപ്പം കൊയിലാണ്ടി ശാഖ പങ്കിട്ടത്. തിരുവനന്തപുരം ജില്ലയിലെ കോവളത്തുള്ള കേരള

നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ.ശിവരാമന്‍ പുരസ്‌കാരം കൊയിലാണ്ടിക്കാരന്‍ സതീഷ് കെ. സതീഷിന്

കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ.ശിവരാമന്‍ പുരസ്‌കാരം കൊയിലാണ്ടിക്കാരന്‍ സതീഷ് കെ. സതീഷിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മെയ് 24 ന് സമ്മാനിക്കും. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് പുരസ്‌കാരം സമ്മാനിക്കുക. സി.വി.ബാലകൃഷ്ണന്‍, എന്‍.വി.ബിജു, വി.കെ.രവി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.