നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ.ശിവരാമന്‍ പുരസ്‌കാരം കൊയിലാണ്ടിക്കാരന്‍ സതീഷ് കെ. സതീഷിന്കൊയിലാണ്ടി: നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കെ.ശിവരാമന്‍ പുരസ്‌കാരം കൊയിലാണ്ടിക്കാരന്‍ സതീഷ് കെ. സതീഷിന് ലഭിച്ചു. പതിനയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരം മെയ് 24 ന് സമ്മാനിക്കും.


കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തില്‍ വച്ച് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണനാണ് പുരസ്‌കാരം സമ്മാനിക്കുക. സി.വി.ബാലകൃഷ്ണന്‍, എന്‍.വി.ബിജു, വി.കെ.രവി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.


ഇരുപതുവർഷത്തിലധികമായി മലയാളനാടകരംഗത്ത് പ്രവർത്തിക്കുന്ന സതീഷ് കഥാരചന,തിരക്കഥാരചന എന്നീ മേഖലകളിലും പ്രവർത്തിക്കുന്നുണ്ട്