Tag: Arikkulam

Total 174 Posts

ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിരാശ തന്നെ, പ്രൊജക്ടര്‍ ലഭിച്ചില്ല, കള്ളന് മാനസാന്തരം; അരിക്കുളത്ത് മോഷണം പോയ വാര്‍പ്പ് സീറ്റുകള്‍ തിരിച്ചു വച്ച് കള്ളന്‍

അരിക്കുളം: കള്ളന് മാനസാന്തരം കളവുപോയ വാര്‍പ്പ് സീറ്റ് തിരിച്ചു കൊണ്ടു വച്ചു. കഴിഞ്ഞ ദിവസം അരിക്കുളം കുരുടി മുക്ക് തട്ടാറത്ത് അറേബ്യന്‍ അഹമ്മദിന്റെ പുതുതായി നിര്‍മ്മിക്കുന്ന ബില്‍ഡിങ്ങിന്റെ സൈറ്റില്‍ വച്ചാണ് 46 ഓളം വാര്‍പ്പ് സീറ്റ് കളവ് പോയത്. ഇതോടൊപ്പം ലോകകപ്പ് ഫുട്‌ബോള്‍ കളി കാണാന്‍ വേണ്ടി കുരുടി മുക്കിലെ പുതുതായി പണിനടന്നു കൊണ്ടിരിക്കുന്ന ടറഫില്‍

‘സ്വപ്ന ഫൈനലിന് മുന്നേ ബിഗ് സ്ക്രീന്‍ പ്രൊജക്ടറും ഡിവൈസുകളും അടിച്ചു മാറ്റി കള്ളന്‍’; അരിക്കുളം കുരുടിമുക്കിലെ കള്ളനെ തേടി ഫുട്ബോള്‍ ആരാധകര്‍

അരിക്കുളം: ലോകകപ്പിന്റെ ആവേശത്തിമര്‍പ്പിനിടയില്‍ അരിക്കുളം കുരുടി മുക്കില്‍ ഞെട്ടിക്കുന്ന കവര്‍ച്ച. കുരുടിമുക്ക് തട്ടാറത്ത് അറേബ്യൻ അഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുളള ടറഫില്‍ സ്ഥാപിച്ച നാൽപ്പതിനായിരത്തോളം രൂപ വിലവരുന്ന പ്രോജക്റ്ററും അനുബന്ധ സാധനങ്ങളുമാണ് കള്ളന്മാർ അടിച്ചു മാറ്റിയത്. അറേബ്യൻ അഹമ്മദിന്റെ തന്നെ പുതുതായി പണികഴിപ്പിക്കുന്ന കുരുടിമുക്കിലെ മറ്റൊരു സൈറ്റിൽ നിന്നും 40 ഓളം വാർപ്പ് സീറ്റും മോഷണം പോയിട്ടുണ്ട്.

നമ്പ്രത്തുകര ഒറോക്കുന്നുമ്മല്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു

അരിക്കുളം: നമ്പ്രത്തുകര ഒറോക്കുന്നുമ്മല്‍ ചന്തുക്കുട്ടി നായര്‍ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. മക്കള്‍: ബാലകൃഷ്ണന്‍, ദാക്ഷായണി, ശാരദ, അശോകന്‍, നീന. സഹോദരങ്ങള്‍: ഗോവിന്ദന്‍ നായര്‍(തലശ്ശേരി), പരേതനായ ഒ.കെ.കുഞ്ഞിരാമന്‍ നായര്‍. മരുമക്കള്‍: സരോജനി, പേരതനായ ബാലന്‍ നായര്‍ (മാഹി), കുമാരന്‍ (അരിക്കുളം), മിനി (കീഴരിയൂര്‍), പ്രകാശന്‍ (കാരയാട്).

കേരളോത്സവത്തിന്റെ കലാകായിക മത്സരങ്ങള്‍ തട്ടിക്കൂട്ട് പരിപാടിയാക്കി, യുവാക്കള്‍ക്ക് അവസരം നിഷേധിച്ചു; അരിക്കുളം പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം

അരിക്കുളം: പഞ്ചായത്തിലെ കേരളോത്സവ നടത്തിപ്പിനെതിരെ വിമര്‍ശനവുമായി അരിക്കുളം പഞ്ചായത്ത് ഓഫീസിനുമുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച് പ്രതിഷേധം. ‘കേരളോത്സവം ഒരു നാടിനുണര്‍വ്വ് നല്‍കുന്ന ഉത്സവം, എന്നാല്‍ അരിക്കുളം പഞ്ചായത്തില്‍ വ്യക്തി താല്‍പര്യപ്രകാരം നടത്തുന്ന തട്ടിക്കൂട്ട് പരിപാടി’ എന്നാണ് പോസ്റ്ററുകളിലെ ആരോപണം. കേരളോത്സവവുമായി ബന്ധപ്പെട്ട മത്സരങ്ങള്‍ വെറും തട്ടിക്കൂട്ട് പരിപാടിയാക്കി മാറ്റിയെന്നാണ് പോസ്റ്റര്‍ പതിച്ചവരുടെ ആരോപണം. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍,

കാരയാട് വയോധികൻ തൂങ്ങി മരിച്ചു

അരിക്കുളം: കാരയാട് സ്വദേശിയായ വയോധികൻ ആത്മഹത്യ ചെയ്തു. താപ്പള്ളിതാഴ കെ.കെ വേലായുധൻ ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വീടിന് സമീപത്തായുള്ള മരത്തിൽ വേലായുധനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പേലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന്

മാണിക്യം കോണ്‍ഗ്രസോ അതോ കമ്മ്യൂണിസ്റ്റോ? അരിക്കുളത്ത് നിന്നുള്ള ഉജ്ജ്വല സ്വാതന്ത്ര്യസമര-സ്ത്രീമുന്നേറ്റ ചരിത്രം വായിക്കൂ…

  രഞ്ജിത്ത് ടി.പി. അരിക്കുളം ഈ കഥയക്ക് ഒരു പാട് വർഷത്തെ പഴക്കം ഉണ്ട്. ഒരുപാടു വർഷം എന്ന് പറഞ്ഞാൽ ജന്മിത്തവും നാടുവാഴിത്തവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്ന കാലം. അരിക്കുളത്തെ പ്രസിദ്ധമായ ഭഗവതി ക്ഷേത്ര മുറ്റം. ഉറച്ച കാൽവെപ്പുമായി താഴ്ന്ന ജാതിയിൽപ്പെട്ട ആ സ്ത്രീ ക്ഷേത്ര തിരുമുറ്റത്തേക്ക് പ്രവേശിക്കാനൊരുങ്ങി. വയറിനു മുകളിൽ മുണ്ട് കയറ്റിയുടുത്ത പ്രമാണിമാരും

‘അരിക്കുളത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തപ്പെടുമ്പോഴും അധികൃതര്‍ക്ക് മൗനം’; വയല്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്, നവംബര്‍ 21ന് വില്ലേജ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ

അരിക്കുളം: അരിക്കുളം വില്ലേജ് പരിധിക്കുള്ളില്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നതുമിയി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി വയല്‍ സംരക്ഷണ സമിതി. പ്രദേശത്ത് ഭൂമാഫിയകള്‍ വന്‍തോതില്‍ നെല്‍വയലുകള്‍ നികത്തുമ്പോഴും അധികൃതര്‍ വേണ്ട രീതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു. ഒരു വര്‍ഷത്തോളമായി പ്രദേശത്ത് പലസ്ഥലങ്ങളിലായി നെല്‍ വയലുകള്‍ നികത്തല്‍ തുടരുന്നുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍

അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വിലസുന്നു, തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും നികത്തല്‍ വ്യാപകം; ഇനിയും നടപടിയെടുത്തില്ലെങ്കില്‍ ബന്ധപ്പെട്ട ഓഫീസുകള്‍ക്കുമുന്നില്‍ സമരം ചെയ്യുമെന്ന മുന്നറിയിപ്പുമായി വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും

അരിക്കുളം: അരിക്കുളത്ത് മണ്ണ് മാഫിയ സംഘം വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധമറിയിച്ച് വയല്‍ സംരക്ഷണ സമിതിയും പാടശേഖര സമിതിയും. പ്രകൃതിയെ ചൂഷണം ചെയ്യുന്ന ഇത്തരം മാഫിയാസംഘങ്ങള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍. ബന്ധപ്പെട്ട ഓഫീസുകള്‍ക്ക് മുന്നില്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടി വരുമെന്ന് ഇരുസമിതികളും മുന്നറിയിപ്പ് നല്‍കി. ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരെയും പരിസ്ഥിതി പ്രവര്‍ത്തകരെയും നോക്കുകുത്തികളാക്കി മണ്ണ് മാഫിയ സംഘം അഴിഞ്ഞാടുകയാണ്. തണ്ണീര്‍

വെള്ളക്കെട്ട് ഒഴിവാക്കാന്‍ തോട്, രണ്ട് പമ്പ് ഹൗസുകള്‍ എന്നിങ്ങനെ വെളിയണ്ണൂര്‍ ചല്ലി കൃഷിയോഗ്യമാക്കാന്‍ 20.7 കോടിയുടെ പദ്ധതി; പ്രോജക്ട് കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും മുമ്പാകെ പ്രദര്‍ശിപ്പിച്ചു

അരിക്കുളം: വെളിയണ്ണൂര്‍ ചല്ലി 20.7 കോടിയുടെ പ്രോജക്റ്റ് ഭൂ ഉടമകള്‍ക്കും കര്‍ഷകര്‍ക്കും ജനപ്രതിനിധികള്‍ക്കും യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് വേണ്ടി പുതിയ തോട് നിര്‍മ്മാണം, പഴയത് പുനര്‍നിര്‍മ്മാണം, മുഴക്ക് മീത്തല്‍, ചെറോല്‍ എന്നിവിടങ്ങളില്‍ രണ്ട് പമ്പ് ഹൗസ്, ഫോം റോഡുകള്‍, തെക്കന്‍ ചല്ലി ഭാഗത്ത് അഞ്ച് ജലസംഭരണികള്‍ തുടങ്ങിയ പ്രവൃത്തികള്‍ നടത്തുന്നതിനുള്ള സാങ്കേതികാനുമതി ലഭിക്കുന്നതിന് ഭൂ

‘പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചു’; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം

അരിക്കുളം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) അരിക്കുളം മണ്ഡലം വാർഷിക സമ്മേളനം അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.സി.ഗോപാലൻ ഉദ്ഘാടനം ചെയ്തു. പെൻഷൻ പരിഷ്കരണ കുടിശ്ശികയും ഡി.എയും നൽകാതെ പിണറായി സർക്കാർ പെൻഷൻകാരെ വഞ്ചിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്തി മെഡിസെപ്പ് പദ്ധതി കുറ്റമറ്റതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വച്ച് നടക്കുന്ന സംസ്ഥാന