Tag: accident

Total 575 Posts

തിക്കോടിയില്‍ വാഹനാപകടം; മീത്തലെ പള്ളിക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക്

തിക്കോടി: മീത്തലെ പള്ളിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്കും പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബുള്ളറ്റിലെ യാത്രികനായ യുവാവിനാണ് പരിക്കേറ്റത്. ഇയാളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കൊയിലാണ്ടി കൊല്ലം ചിറയ്ക്ക് സമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം; പരിക്കേറ്റവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം പതിനേഴാം മൈല്‍സില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പതിനേഴാം മൈല്‍സില്‍ ഹൈവേക്ക് സമീപം രാത്രി 9.30 ഓടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 11 ബിഡബ്ല്യു 2145 നമ്പര്‍

സില്‍ക്ക് ബസാറിന് സമീപം യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊയിലാണ്ടി: സില്‍ക്ക് ബസാറിന് സമീപം യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഏകദേശം നാല്പത് വയസ്സ് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഇയാളുടെ ബൈക്ക് സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.  വൈകീട്ട് 6.45 ഓടെയായിരുന്നു സംഭവം. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം താലൂക്ക് ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം

പയ്യോളിയിൽ വാഹനാപകടം; ലോറിയും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്

പയ്യോളി: പയ്യോളിയിലുണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് പരിക്ക്. ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടാണ് അപകടമുണ്ടായത്. ഇന്ന് വെെകീട്ട് നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും എതിർദിശയിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിക്കുള്ളിലേക്ക് കാർ കുടുങ്ങി. നാട്ടുകാരെത്തിയാണ് ലോറിയിൽ നിന്ന് കാറ് നീക്കം ചെയ്തത്. ദമ്പതികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ

കോഴിക്കോട് അപകടത്തില്‍പ്പെട്ട കാറില്‍ കഞ്ചാവ്; പരിക്കേറ്റ യുവാക്കള്‍ മെഡിക്കല്‍ കോളേജില്‍ നിന്നും മുങ്ങി, സ്വകാര്യ ആശുപത്രിയില്‍ നിന്നും പിടികൂടി പൊലീസ്‌

കോഴിക്കോട്: അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. കഞ്ചാവ് കടത്താനുപയോഗിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു. പ്രദേശ വാസികള്‍ ചേര്‍ന്ന് അപകടത്തില്‍പ്പെട്ട യുവാക്കളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇവര്‍ ഇവിടുന്ന മുങ്ങുകയായിരുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് ചേവായൂര്‍ പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് അടിവാരം സ്വദേശി അസറുദ്ദീന്‍,

കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി പരിക്കേറ്റയാള്‍ മരിച്ചു. സ്റ്റേഷന് സമീപം താമസിക്കുന്ന പന്തലായനി തൈക്കണ്ടി മോഹനന്‍ (53) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മധ്യവയസ്കന് ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിന്‍ തട്ടി മധ്യവയസ്‌കന് പരിക്ക്. തൈക്കണ്ടി മോഹനന്‍ (53) എന്നയാള്‍ക്കാണ് അപകടം സംഭവിച്ചത്. പരിക്ക് ഗുരുതരമാണെന്നാണ് സൂചന. കൈക്കും തലയ്ക്കുമാണ് പരിക്കേറ്റിരിക്കുന്നത്. റയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. സ്റ്റേഷന് സമീപമാണ് മോഹനന്‍ താമസിക്കുന്നത്. വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് മോഹനനെ ആശുപത്രിയിലേക്ക്

പേരാമ്പ്ര ചാലിക്കരയില്‍ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ രണ്ടാമത്തെ ആളും മരിച്ചു; മരിച്ചത് കല്ലൂര്‍ സ്വദേശി അനീഷ്

  പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു.  കല്ലൂര്‍ പുളിക്കൂര്‍ മീത്തല്‍ അനീഷാണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. പെയിന്റിങ്‌ തൊഴിലാളിയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ പേരാമ്പ്ര-ഉള്ള്യേരി റോഡില്‍ ചാലിക്കരയായിരുന്നു അപകടം നടന്നത്. പരിക്കേറ്റ അനീഷ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട

വെങ്ങളം ബൈപ്പാസിന് സമീപം ടിപ്പര്‍ ലോറിയും രണ്ട് കാറുകളും അപകടത്തില്‍പ്പെട്ടു; അപകടം നടന്നത് ഇന്ന് രാവിലെ

കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിന് സമീപം ടിപ്പര്‍ ലോറിയില്‍ സ്വിഫ്റ്റ് കാര്‍ ഇടിക്കുകയും ഈ കാര്‍ പിന്നീട് മറ്റൊരു ആള്‍ട്ടോ കാറിനെ ഇടിക്കുകയും ചെയ്ത് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ സ്വിഫ്റ്റ് കാര്‍ തെറിച്ച് റോഡരികിലേക്ക് മാറി. ഈ കാറിലുണ്ടായിരുന്ന മൂന്നുപേര്‍ വണ്ടിയ്ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. എയര്‍ബാഗ് ഉണ്ടായിരുന്നതിനാല്‍ ആര്‍ക്കും വലിയ പരിക്കുകളില്ല.

കൊയിലാണ്ടി കൊല്ലത്ത് വാഹനാപകടം; വ​ഗാഡ് കമ്പനിയുടെ ലോറിയിടിച്ച് ബെെക്ക് യാത്രികന് ​ഗുരുതര പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി: കൊല്ലം പെട്രോൾ പമ്പിന് സമീപത്ത് ടിപ്പർ ലോറിയിടിച്ച് ബെെക്ക് യാത്രികന് ​ഗുരുതര പരിക്ക്. ​അപകടത്തിൽ പരിക്കേറ്റ മണി (29) എന്ന യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 9.45 ഓടെയാണ് അപകടം. വ​ഗാഡിന്റെ ലോറിയാണ് അപടകത്തിനിടയാക്കിയത്. റോഡിലൂടെ പോവുകയായിരുന്ന ബെെക്കിനെ വ​ഗാഡിന്റെ കോൺ​ക്രീറ്റ് മിക്സർ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ