Tag: accident
കണ്ണൂരില്‍ ഓടുന്ന കാറിന് തീപിടിച്ച് അപകടം; ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും വെന്ത് മരിച്ചു. കുറ്റിയാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രിജിത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. പ്രിജിത്ത് ആയിരുന്നു വണ്ടി ഓടിച്ചത്. നീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു. പുറകിലുണ്ടായിരുന്ന മൂന്ന് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി. മുന്‍വാതിലുകള്‍
അത്തോളിയില്‍ കോണ്‍ക്രീറ്റ് മിക്സിംഗ് മെഷിന്‍ പ്രവര്‍ത്തിപ്പിക്കുന്നതിനിടയില്‍ കൈകുടുങ്ങി; തൊഴിലാളിക്ക് തുണയായി അഗ്‌നിരക്ഷാ സേന
അത്തോളി: വീട് പണി നടക്കുന്ന സ്ഥലത്തെ കോണ്‍ക്രിറ്റ് മിഷനില്‍ കൈ കുടുങ്ങി തൊഴിലാളിക്ക് പരിക്ക്. പറമ്പത് സ്വദേശി രാജന്‍(60) ആണ് പരിക്കേറ്റത്. അത്തോളി കൊളക്കാടിന് സമീപം ഇന്ന് വൈകുന്നേരത്തോടെയായിരുന്നു അപകടം. അഗ്നിരക്ഷാ സേനയെത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. ഹൈഡ്രോളിക്‌സ് ഉപകരണവും മറ്റും ഉപയോഗിച്ച് മിക്‌സിംഗ് ചേമ്പര്‍ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയാണ് ഇദ്ദേഹത്തിന്റെ കൈ പുറത്തെടുത്തത്. കൈമുട്ടിന് താഴെ
കര്‍ണാടകയിലെ ഷിമോഗയില്‍ വാഹനാപകടം; ബാലുശ്ശേരി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
ബാലുശ്ശേരി: കര്‍ണാടകയിലെ ഷിമോഗയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മല്‍ ബബിലാഷ് ആണ് മരിച്ചത്. നാല്‍പ്പത്തി രണ്ട് വയസ്സായിരുന്നു. ഞായറാഴ്ച വൈകുന്നേരം ജോലികഴിഞ്ഞു താമസസ്ഥലത്തേക്ക് പോകുന്നവഴി ലോറി ഇടിക്കുകയായിരുന്നു. അച്ഛന്‍: പരേതനായ ബാലന്‍. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകള്‍: സങ്കീര്‍ണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.
പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരീ ഭര്‍ത്താവ് നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു
പേരാമ്പ്ര: നൊച്ചാട് മണപ്പാട്ടില്‍ രാമചന്ദ്രന്‍ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. പേരാമ്പ്ര എം.എല്‍.എ ടി.പി.രാമകൃഷ്ണന്റെ സഹോദരി സൗമിനിയുടെ ഭര്‍ത്താവാണ്. കഴിഞ്ഞ വർഷം ഡിസംബര്‍ 15 നുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കള്‍: നീനു, കൃഷ്‌ണേന്ദു. മരുമക്കള്‍: വിപിന്‍ (അത്തോളി), അഭിനന്ദ് (കല്ലോട്,മര്‍ച്ചന്റ് നേവി). സഹോദരങ്ങള്‍: രവി, ശശി, വനജ (കൊയിലാണ്ടി), പരേതരായ നളിനി, സുധീന്ദ്രന്‍. സംസ്‌കാരം ഞായറാഴ്ച
കരുവണ്ണൂരില്‍ സ്വകാര്യ ബസ്സും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പൂഴിത്തോട് സ്വദേശിയായ ബസ് ജീവനക്കാരന്‍ മരിച്ചു
പേരാമ്പ്ര: ഇന്നലെ കരുവണ്ണൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബസ് ജീവനക്കാരന്‍ മരിച്ചു. പൂഴിത്തോട് കുട്ടനാപറമ്പില്‍ ജിനീഷ് (അജേഷ്) ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന അദിനാന്‍ ബസ്സും ലോറിയും തമ്മില്‍ കരുവണ്ണൂരില്‍ വെച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് അപകടം നടന്നത്. അപകടത്തെത്തുടര്‍ന്ന് ദൂരെ തെറിച്ചു വീണ ജിനീഷിനെ
ഉള്ളിയേരിയിൽ ഉടമസ്ഥനില്ലാതെ റോഡരികിൽ നിർത്തിയിട്ട ബൈക്കിന് തീ പിടിച്ചു; തീ അണച്ച് കൊയിലാണ്ടി ഫയർ ഫോഴ്സ്
ഉള്ള്യേരി: ഉള്ള്യേരി ഈസ്റ്റ് മുക്കിന് സമീപം റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ തീപിടിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കൊയിലാണ്ടി അഗ്നി രക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അത്തോളി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബൈക്കിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. തീപിടിത്തത്തില്‍ നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ കത്തിയതിനാല്‍ ഉടമസ്ഥന്‍ ആരാണെന്ന്
ഒരു വശത്ത് വലിയ ഗർത്തം മറുവശത്ത് പാറക്കെട്ടും, യാത്രക്കാരെല്ലാം ഉറക്കത്തിൽ; താമരശ്ശേരി ചുരത്തിന്റെ ഒമ്പതാം വളവിൽവെച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ബ്രേക്ക് നഷ്ടമായി, ഡ്രൈവരുടെ മനസാന്നിധ്യം കൊണ്ട് രക്ഷപ്പെട്ടത് 38 ജീവനുകൾ
താമരശ്ശേരി: ഡ്രൈവറുടെ മനസാന്നിധ്യം കൊണ്ട് മാത്രം 38 ജീവനുകളാണ് കഴിഞ്ഞ ദിവസം തമരശ്ശേരി ചുരത്തില്‍ രക്ഷപ്പെട്ടത്. ചുരത്തിന്റെ ഏറ്റവും മുകളില്‍വച്ച് ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി സൂപ്പര്‍ഡീലക്‌സ് ബസില്‍ 36 യാത്രക്കാരും ഡ്രൈവറും കണ്ടക്ടറുമാണുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയായിരുന്നു സംഭവം. ബംഗലൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ബസ് വ്യൂ പോയന്റിനു സമീപത്തെത്തിയപ്പോഴാണ് ബസിന്റെ എയര്‍സിസ്റ്റം തകരാറിലാവുകയും
പെരുവട്ടൂരില്‍ കിണറില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു
കൊയിലാണ്ടി: പെരുവട്ടൂരില്‍ കിണറ്റില്‍ വീണ് മരിച്ച വയോധികയുടെ മൃതദേഹം സംസ്‌കരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മി അമ്മയാണ് മരണപ്പെട്ടിരുന്നത്. എഴുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പോസ്‌മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം വീട്ടുവളപ്പിലാണ് സംസ്‌കരിച്ചത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് ലക്ഷ്മി അമ്മയെ കിണറ്റില്‍ നിന്നും കരക്കെത്തിച്ചത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം
കല്ലായിയില്‍ ട്രെയിന്‍ തട്ടി രണ്ട് പേര്‍ മരിച്ചു; കൊല്ലം സ്വദേശിക്ക് ഗുരുതര പരിക്ക്
കോഴിക്കോട്: കല്ലായിയില്‍ രണ്ട് പേര്‍ ട്രെയിന്‍ തട്ടി മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്കാണ് പരിക്കേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. റെയില്‍വേ ട്രാക്കില്‍ ഇരുന്നവരാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. . കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്. Also Read: ‘ഇന്‍ട്രോ സീനെടുക്കുമ്പോള്‍ അയാള്‍ പുഴയില്‍
ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരുപത്തിയൊന്നുകാരന്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് പയ്യോളി സ്വദേശി
പയ്യോളി: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരിച്ചു. ഭജനമഠം പറമ്പില്‍ ദില്‍ഷാദാണ് മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശനിയാഴ്ച വൈകുന്നേരം മലപ്പുറം പാണ്ടിക്കോടുവെച്ചായിരുന്നു ദില്‍ഷാദ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ചായിരുന്നു അപകടം. അച്ഛന്‍: കുഞ്ഞഹമ്മദ്. അമ്മ: ഹസീന. സഹോദരി: ദില്‍ഷാന.